Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മുഖത്തെ വൈറ്റ് ഹെഡ്സ് എളുപ്പത്തില്‍ മാറ്റാം; ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദം
ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. സ്ഥിരമായി വെയിലും പൊടിയുമൊക്കെ ഏൽക്കുന്നവർക്ക് ചർമ്മസംരക്ഷണം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മുഖക്കുരു പോലെ അത്ര പ്രശ്നമല്ലെങ്കിലും വൈറ്റ് ഹെഡ്സും ഒരു പരിധി വരെ നമ്മുടെ സൗന്ദര്യത്തെ ബുദ്ധിമുട്ടിക്കാറുണ്ട്. മൂക്ക്, കവിൾ, നെറ്റി എന്നിവിടങ്ങളിൽ കാണുന്ന ചെറിയ, ഉയർന്ന, വെളുത്ത കുരുക്കൾ പോലുള്ള വൈറ്റ് ഹെഡ്‌സ് ചർമ്മസംരക്ഷണത്തെ വലയ്ക്കുന്ന ഒന്ന് തന്നെയാണ്. മുഖത്തു മാത്രമല്ല ശരീരത്തിൽ എവിടെയും വൈറ്റ് ഹെഡ്‌സ് പ്രത്യക്ഷപ്പെടാം. ഇത് ഒരു ചെറിയ വെളുത്ത പൊട്ടായി കാണപ്പെടുന്നു, നിങ്ങളുടെ സെബാസിയസ് ഗ്രന്ഥികളിൽ നിന്നുള്ള അധിക എണ്ണ ഒരു സുഷിരത്തിലോ രോമകൂപത്തിലോ അടയുമ്പോൾ ഉണ്ടാകുന്ന ഒന്നാണ് വൈറ്റ്ഹെഡ്.
ഇത് വേണ്ട രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ അണുബാധയ്ക്ക് കാരണമാകും. സെബവും മൃതകോശങ്ങളും മറ്റു കണങ്ങളുമെല്ലാം ബാക്ടീരിയ വളർച്ചയ്‌ക്കൊപ്പം ചേർന്ന് വൈറ്റ്‌ഹെഡ്‌സ് രൂപപ്പെടാൻ കാരണമാകുന്നു. വൈറ്റ്‌ഹെഡ്‌സ് വായുവുമായുള്ള സമ്പർക്കത്തിൽ വരുമ്പോൾ അവ ബ്ലാക്ക്‌ഹെഡ്‌സ് ആയി മാറുന്നു. വൈറ്റ്‌ഹെഡ്‌സും ബ്ലാക്ക്‌ഹെഡ്‌സും ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാർഗം എക്‌സ്‌ഫോളിയേഷൻ ആണെങ്കിലും, വൈറ്റ്‌ഹെഡ്‌സ് ഇല്ലാതാക്കാൻ കൂടുതൽ ഫലപ്രദമായ വഴികളുണ്ട്, അവയിൽ ചിലത് ചുവടെ കൊടുക്കുന്നു.

ചർമ്മസംരക്ഷണ ദിനചര്യ
വൈറ്റ് ഹെഡ്‌സ് അകറ്റാനായി ക്ലെൻസിംഗ്-ടോണിംഗ്-മോയിസ്ചറൈസിംഗ് സ്റ്റെപ്പുകൾ ഉപയോഗിച്ചുള്ള ശരിയായ ചർമ്മസംരക്ഷണ ദിനചര്യ അത്യാവശ്യമാണ് . സാലിസിലിക് ആസിഡ് പ്രധാന ഘടകമായ ഒരു ഫേസ് വാഷ്, ഒരു ക്ലാരിഫൈയിംഗ് ഓയിൽ കൺട്രോൾ ടോണർ, കൂടാതെ നോൺ-കോമഡോജെനിക് ഹൈഡ്രേറ്റിംഗ് മോയിസ്ചറൈസർ എന്നിവ ഇതിനായി അനുയോജ്യമാണ്. കൂടാതെ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുകയും വേണം.
ഫെയിസ് മാസ്കുകൾ
അധിക സെബം ആഗിരണം ചെയ്യുന്നതിനായി കളിമണ്ണ്/ ക്ലേ അടിസ്ഥാനമാക്കിയുള്ള ഫെയിസ് മാസ്കുകൾ ഉപയോഗിക്കുക. കരി അടിസ്ഥാനമാക്കിയുള്ള മാസ്ക് ചർമ്മത്തിലെ അഴുക്കിനെയും സെബത്തെയും ആഗിരണം ചെയ്യുകയും മുഖത്തെ സുഷിരങ്ങളെ ആഴത്തിൽ വൃത്തിയാക്കുകയും ചെയ്യുന്നു.
ഗ്രീൻ ടീ
ഫ്രഷ് ആയ ഗ്രീൻ ടീയും ഗ്രീൻ ടീ ഇലകളും എടുത്ത് നിങ്ങളുടെ മൂക്കിലും താടിയിലും സ്‌ക്രബ് ചെയ്യുക. കുറച്ച് മിനിറ്റ് സ്‌ക്രബ്ബ് ചെയ്ത ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി ടവൽ ഉപയോഗിച്ച് തുടയ്ക്കുക. സ്‌ക്രബ് ചെയ്‌ത ഭാഗത്ത് തണുത്ത വെള്ളം നനച്ചു തുടച്ചശേഷം മോയിസ്ച്യുറൈസര് പുരട്ടുക.

വൈറ്റ്ഹെഡ് റിമൂവർ
വൈറ്റ്ഹെഡിൽ ഹോട്ട് കംപ്രസ്സും വെറ്റ് കംപ്രസ്സും പ്രയോഗിക്കുമ്പോൾ ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കും. അതിനു ശേഷം വൈറ്റ്ഹെഡ് റിമൂവർ ഉപയോഗിച്ചു വൈറ്റ് ഹെഡുകൾ നീക്കം ചെയ്യുക. അണുബാധ തടയാനായി മുഖം നന്നായി കഴുകുക.
ടീ ട്രീ ഓയിൽ
നേർപ്പിച്ച ടീ ട്രീ ഓയിലിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ടീ ട്രീ ഓയിൽ നേർപ്പിച്ച് മൂക്കിലും താടിയിലും പുരട്ടുക. ഏകദേശം 15 മിനിറ്റിനു ശേഷം കഴുകി കളയുക . ദിവസത്തിൽ രണ്ടുതവണ പ്രയോഗിക്കുകയാണെങ്കിൽ മികച്ച ഫലം ലഭിക്കും. വേണമെങ്കിൽ, ഇത് ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡെർമറ്റോളജിസ്റ്റുമായി സംസാരിക്കുക.
ഓട്സ്
ഓട്സ് മീലിൽ വെള്ളം ചേർത്ത് മൃദുവായ പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ചർമ്മത്തിൽ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് വൈറ്റ്‌ഹെഡ്‌സിൽ പുരട്ടി ഉണങ്ങാൻ അനുവദിക്കുക. പതിവായി ചെയ്യുന്നത് വഴി അധിക സെബം ആഗിരണം ചെയ്യുകയും അങ്ങനെ വൈറ്റ്ഹെഡ്സ് ഇല്ലാതാകുകയും ചെയ്യും.
ചെറുപയർ പൊടി
ചെറുപയർ പൊടിയും ജോജോബ ഓയിലുമായി മിക്സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. കാലക്രമേണ വൈറ്റ്‌ഹെഡ്‌സ് ഇല്ലാതാക്കാനും ചർമ്മത്തെ മിനുസപ്പെടുത്താനും ഇത് സഹായിക്കും.
ഉലുവ ഇല
ഉലുവ ഇല ചതച്ച് വെള്ളത്തിൽ കലക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് പതിവായി വൈറ്റ്ഹെഡുകളിൽ പുരട്ടുക.
തേൻ
ചെറുചൂടുള്ള തേൻ എടുത്ത് അതിൽ തരിയുള്ള കാസ്റ്റർ പഞ്ചസാര ചേർക്കുക. മിശ്രിതം ചൂടാക്കി നിങ്ങൾക്ക് അനുയോജ്യമായ ചൂടിൽ ഈ പഞ്ചസാര-തേൻ മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് മൂക്കിന്റെയും താടിയുടെയും ഭാഗങ്ങളിൽ പുരട്ടുക. ഉണങ്ങിയ ശേഷം സ്ട്രിപ്പുകൾ മൃദുവായി വലിച്ചെടുക്കുക. ഈ പ്രതിവിധി എല്ലാവർക്കും യോജിക്കണമെന്നില്ല .എന്നാൽ ചിലർക്ക് ഇത് മികച്ച രീതിയിൽ പ്രവർത്തിക്കും.



Click it and Unblock the Notifications
