Latest Updates
-
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
കാളിപൂജ 2026: നിശിത കാലം കൃത്യമായി അറിയാം; പൂജയ്ക്കും ആഘോഷങ്ങൾക്കും ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ദീപാവലിയിലെ സർവാർഥ സിദ്ധി യോഗം: അബദ്ധങ്ങൾ ഒഴിവാക്കാം, ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങൾ ഇതാ -
നവംബർ 12-ന് ചൊവ്വയുടെ രാശിമാറ്റം: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം -
ദീപാവലിയിലെ ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും, അറിയേണ്ടതെല്ലാം -
ലക്ഷ്മി പൂജ: ആഘോഷങ്ങൾക്കിടയിൽ സുരക്ഷയും കരുതലും മറക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ദീപാവലി രാശിഫലം 2026: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ, നിങ്ങളുടെ രാശി ഇതിലുണ്ടോ? -
ദീപാവലി ദിനത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം: 27 നാളുകാർക്കും ഇന്നത്തെ ഭാഗ്യനിറവും നമ്പറും ഇതാ! -
ദീപാവലി തലേന്ന് 12 രാശിക്കാർക്കും ശ്രദ്ധിക്കാൻ എന്തൊക്കെ? സാമ്പത്തികം, ജോലി, പ്രണയം - അറിയേണ്ടതെല്ലാം -
ദീപാവലിയിൽ തുലാം രാശിയിലെ ബുധാദിത്യ രാജയോഗം: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, നേട്ടങ്ങൾ ഇങ്ങനെ!
താടിയിലെ താരന് പോകാനും താടി കട്ടിയോടെ വളരാനും ഈ ഒറ്റമൂലി, ശാശ്വത പരിഹാരം ഞൊടിയിടയില്‍
നല്ല ഭംഗിയുള്ള താടി ആർക്കാണ് ഇഷ്ടപ്പെടാത്തത്? അത് നമ്മുടെ രൂപത്തിലും ശൈലിയിലും വ്യത്യസ്തത കൊണ്ടുവരുന്നു എന്നതില്‍ തര്‍ക്കം ഇല്ല. എന്നാൽ താടിയുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങള്‍ ചിലപ്പോഴൊക്കെയും താടി വളര്‍ത്തുന്നവരെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കാറുണ്ട്. അതില്‍ പ്രധാനമാണ് താടിയിലെ താരന്. തലയോട്ടിയിലെന്നപോലെ, നമ്മുടെ മുഖത്തും താരന്റെ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഇത് മാരകമായ ഒരു അവസ്ഥ അല്ലെങ്കില്‍ കൂടിയും നമ്മുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ മാത്രം പോന്ന കാരണം തന്നെയാണ്.
താടിയില്‍ താരൻ ഉണ്ടാകാനുള്ള കാരണങ്ങൾ
വളരെ സൂക്ഷ്മമായി പരിപാലിക്കുന്ന താടിയെപ്പോലും ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് താരൻ. ഇത് പ്രാഥമികമായി ചർമ്മത്തിൽ യീസ്റ്റ് അമിതമായി വളരുന്നതും, വരണ്ട ചർമ്മം, അമിതമായ എണ്ണ ഉൽപാദനം, ശുചിത്വമില്ലായ്മ്മ തുടങ്ങിയ കാരണങ്ങളാല്‍ ഉണ്ടാകുന്നതാണ്. അതിന്റെ ഫലമായി താടി രോമങ്ങൾക്കു താഴെയുള്ള ചര്‍മ്മങ്ങളില്‍ അടരുകള്‍ രൂപപ്പെടുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും, പലപ്പോഴും ഇത് അസ്വസ്ഥതയിലേക്കും പൊടിഞ്ഞു വീഴുന്ന താരന് നാണക്കേടിലേക്കും നയിക്കുന്നു. എന്നാൽ വിഷമിക്കേണ്ട, ഈ പ്രശ്നത്തെ നേരിടാൻ കഴിയുന്ന ചില മികച്ച പ്രകൃതിദത്ത വഴികൾ ഇവിടെ വായിക്കാവുന്നതാണ്.

പതിവായുള്ള ശുചീകരണം :
ശരിയായ ശുചിത്വം പാലിക്കുക എന്നതാണ് താരന് കുറയ്ക്കുവാനുള്ള പ്രാഥമിക മാര്‍ഗ്ഗം. നിങ്ങളുടെ മുഖത്തെ രോമങ്ങൾ പതിവായി വൃത്തിയാക്കാൻ നിങ്ങൾക്ക് സോഫ്റ്റ് ആയ സൾഫേറ്റ് ഇല്ലാത്ത താടി ഷാംപൂകള്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് ഉപയോഗിച്ച് അമിതമായി കഴുകുന്നത് ഒഴിവാക്കുക, കാരണം ഇത് സ്വാഭാവികമായ എണ്ണകളെ നീക്കം ചെയ്യും, ഇത് ചര്‍മ്മം വരണ്ടത് ആകുവാനുള്ള സാധ്യത വർദ്ധിപ്പിക്കും. നിങ്ങളുടെ താടിയിൽ ഷാംപൂ ഉപയോഗിച്ച് മൃദുവായി മസാജ് ചെയതിന് ശേഷം നന്നായി കഴുകുക, അഴുക്ക്, എണ്ണ, താരൻ എന്നിവയ്ക്ക് കാരണമാകുന്ന ചർമ്മകോശങ്ങൾ ഇങ്ങനെ നീക്കം ചെയ്യാവുന്നതാണ്.
ടീ ട്രീ ഓയിൽ :
ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്ക് പേരുകേട്ട ടീ ട്രീ ഓയിൽ താടിയിലെ താരനെ ചെറുക്കാൻ സഹായിക്കും. ടീ ട്രീ ഓയിൽ യീസ്റ്റ് വളർച്ചയെ നിയന്ത്രിക്കാനും പൊളിഞ്ഞിളകുന്ന ചർമ്മത്തെ നേരെയാക്കാനും സഹായിക്കും. ഇനി ഇത് എങ്ങനെ ഉപയോഗിക്കും എന്ന് നോക്കാം, അതിനായി അല്‍പ്പം ശുദ്ധമായ വെളിച്ചെണ്ണ അല്ലെങ്കിൽ ജൊജോബ ഓയിൽ പോലെയുള്ള ഓയിലുകളില്‍ എടുത്ത് അവയില്‍ കുറച്ച് തുള്ളി ടീ ട്രീ ഓയിൽ കലർത്തി താടിയിൽ പുരട്ടുക. തുടര്‍ന്ന് അല്‍പ്പ സമയം കഴിഞ്ഞതിനു ശേഷം കഴുകി കളയുക.
ആപ്പിൾ സിഡെർ വിനെഗർ :
താടിയിലെ താരനുള്ള പ്രകൃതിദത്തമായ പ്രതിവിധിയാണ് ആപ്പിൾ സിഡെർ വിനെഗർ. വിനാഗിരിയുടെ അസിഡിറ്റി നിങ്ങളുടെ ചർമ്മത്തിന്റെ പിഎച്ച് സന്തുലിതമാക്കാൻ സഹായിക്കുകയും യീസ്റ്റ് വളരുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് നോക്കാം, അതിനായി ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ ലയിപ്പിച്ച് ഷാംപൂ ചെയ്ത ശേഷം താടിയിൽ പുരട്ടി പിന്നീട് കഴുകി കളയുക.
കറ്റാർ വാഴ ജെൽ :
കറ്റാർ വാഴ അതിന്റെ വ്യത്യസ്തങ്ങളായ ഗുണങ്ങളാല്‍ പേരുകേട്ടതാണ്. ഈ പ്രകൃതിദത്ത ജെല്ലിന് ചൊറിച്ചിൽ ലഘൂകരിക്കാനും, വീക്കം കുറയ്ക്കാനും, നിങ്ങളുടെ ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും, താരനെ ചെറുക്കുവാനും സാധിക്കുന്നു. നിങ്ങളുടെ താടിയില്‍ താരന് ബാധിച്ച പ്രദേശത്ത് ശുദ്ധമായ കറ്റാർ വാഴ ജെൽ പുരട്ടി ഏകദേശം 30 മിനിറ്റ് നേരം വയ്ക്കുക. ശേഷം കഴുകി കളയാവുനതാണ്.
സമീകൃതാഹാരവും ശുദ്ധജലവും :
നല്ല ചർമ്മ ആരോഗ്യത്തിനായി ഉള്ളിൽ നിന്ന് ആരംഭിക്കേണ്ടതാണ്. അതിനാൽ, വിറ്റാമിനുകളും ധാതുക്കളും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയ സമീകൃതാഹാരമാണ് നിങ്ങൾ കഴിക്കുന്നതെന്ന് ഉറപ്പാക്കുക. ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നതിൽ ജലാംശം നിർണായക പങ്ക് വഹിക്കുന്നു. നിങ്ങളുടെ ചർമ്മത്തെ ഈർപ്പവും മൃദുവും നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക.



Click it and Unblock the Notifications
