Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിശ്ശേഷം നീക്കാം; ഈ 4 വിധത്തില്‍ നാരങ്ങ ഉപയോഗിക്കൂ
മിക്ക ആളുകള്‍ക്കും ഒരു പ്രശ്നമാണ് കണ്ണുകള്‍ക്ക് താഴെയുള്ള കറുത്ത പാടുകള്‍. ക്രമരഹിതമായ ജീവിതശൈലി, പോഷകാഹാരക്കുറവ്, അമിതമായ സമ്മര്‍ദ്ദം എന്നിവ കാരണം കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ വരുന്നു. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള സൗന്ദര്യത്തെ ബാധിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കറുത്ത പാടുകള്‍ അകറ്റാന്‍ ആളുകള്‍ പലപ്പോഴും വില കൂടിയ ക്രീമുകളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഉപയോഗിക്കുന്നു. എന്നാല്‍ അവയില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് ദോഷം ചെയ്യും.
ഈ സാഹചര്യത്തില്‍, കറുത്ത പാടുകളില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ക്ക് നാരങ്ങ ഉപയോഗിക്കാം. നാരങ്ങയുടെ ഉപയോഗം ചര്‍മ്മത്തിന് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഇതിന് പുറമെ വിറ്റാമിന്‍ സിയും നാരങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ പാടുകള്‍ നീക്കം ചെയ്യുന്നതിനും ചര്‍മ്മത്തിന്റെ നിറം ലഘൂകരിക്കുന്നതിനും നാരങ്ങ വളരെ പ്രയോജനപ്രദമാണ്. മുഖത്ത് നാരങ്ങ പുരട്ടുന്നത് മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ ഇല്ലാതാക്കുന്നു. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നീക്കാനായി നാരങ്ങ നിങ്ങള്‍ക്ക് ഈ 4 വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്.

നാരങ്ങയും കക്കിരിയും
ചര്‍മ്മ സംരക്ഷണ ഗുണങ്ങള്‍ക്ക് പേരുകേട്ട ഒന്നാണ് കക്കിരി. ഇതില്‍ അസ്കോര്‍ബിക് ആസിഡും കഫിക് ആസിഡും അടങ്ങിയിരിക്കുന്നു. നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റും ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത പാടുകള്‍ നീക്കാന്‍ കക്കിരി, നാരങ്ങ മിശ്രിതം ഉപയോഗിക്കാം. നല്ല ഒരു കക്കിരി കഴുകി തൊലി കളഞ്ഞ് നേര്‍ത്ത കഷ്ണങ്ങളാക്കി മുറിക്കുക. ഈ കഷ്ണങ്ങള്‍ ചെറുനാരങ്ങാനീരില് മുക്കി അഞ്ചു മിനിട്ട് വയ്ക്കുക. നിങ്ങളുടെ മുഖം നന്നായി വൃത്തിയാക്കിയ ശേഷം നാരങ്ങാ നീരില്‍ മുക്കിയ കക്കിരി കഷ്ണങ്ങള്‍ കണ്ണുകളില്‍ വയ്ക്കുക. 15 മിനിറ്റിനു ശേഷം ഇത് നീക്കി മുഖം കഴുകുക. ദിവസവും ഇങ്ങനെ ചെയ്യുന്നതിലൂടെ കറുത്ത പാട് അകറ്റാനാകും.

നാരങ്ങയും തക്കാളിയും
ചര്‍മ്മത്തിന്റെ തിളക്കത്തിനും ബ്ലീച്ചിംഗിനും പേരുകേട്ട ഒന്നാണ് തക്കാളി. തക്കാളിയില്‍ ചര്‍മ്മസംരക്ഷണത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ശരിയായ രക്തചംക്രമണത്തെ സഹായിക്കുന്നു. കറുത്ത പാടുകള്‍ അകറ്റാന്‍ തക്കാളി, നാരങ്ങ നീര് എന്നിവ ഉപയോഗിക്കാവുന്നതാണ്. നന്നായി പഴുത്ത ഒരു തക്കാളി കഷണങ്ങളായി മുറിക്കുക. പള്‍പ്പ് വേര്‍തിരിച്ചെടുക്കുക. വൃത്തിയുള്ള പാത്രത്തില്‍ ഒരു ടീസ്പൂണ്‍ തക്കാളി നീര് എടുത്ത് നാരങ്ങാനീര് കലര്‍ത്തുക. വൃത്തിയുള്ള ഒരു കോട്ടണ്‍ തുണി ഇതില്‍ മുക്കിവയ്ക്കുക. അല്പം കഴിഞ്ഞ് ഈ തുണിയെടുത്ത് നിങ്ങളുടെ കണ്തടത്തില് വയ്ക്കുക. 15 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം കഴുകിക്കളയുക. ദിവസവും ഉറങ്ങുന്നതിനു മുന്‍പ് ഇതു ചെയ്താല്‍ കറുത്ത പാടുകള്‍ക്ക് പരിഹാരം കാണാനാകും.

നാരങ്ങയും ഒലിവ് ഓയിലും
കറുത്തപാടുകള്‍ അകറ്റാന്‍ ഒലിവ് ഓയിലും നാരങ്ങാനീരും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ധാതുക്കളും ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ വിറ്റാമിന്‍ കെ കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മ്മത്തിന്റെ ടോണ്‍ ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. നാരങ്ങാ നീരില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് പതിവായി പ്രയോഗിക്കുന്നത് കറുത്ത പാടുകള്‍ മായ്ക്കാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ അര സ്പൂണ്‍ ഒലിവ് ഓയിലും അര സ്പൂണ്‍ നാരങ്ങാ നീരും ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം അഞ്ചു മിനിറ്റ് നേരം നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റും മസാജ് ചെയ്യുക. 10 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക. ദിവസവും ഇങ്ങനെ ചെയ്യുക.

നാരങ്ങയും ബദാം ഓയിലും
ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ബദാം ഓയില്‍. കണ്‍തടത്തിലെ കറുത്തപാടുകള്‍ നീക്കാന്‍ നാരങ്ങാ നീരും ബദാം ഓയിലും മികച്ചതാണ്. ഇതിലെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ കറുത്ത പാടുകളെ കുറയ്ക്കാന്‍ സഹായിക്കുന്നു. ബദാം ഓയിലിലെ വിറ്റാമിന്‍ കെ രക്തയോട്ടം നിയന്ത്രിക്കുന്നതിലൂടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നും. ഒരു പാത്രത്തില്‍ അല്പം നാരങ്ങ നീരും ബദാം ഓയിലും മിക്സ് ചെയ്യുക. ഇത് കണ്ണിനു ചുറ്റും സൗമ്യമായി മസാജ് ചെയ്യുക. 15-20 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ശേഷം ചര്‍മ്മത്തില്‍ മൃദുവായ മോയ്സ്ചുറൈസര്‍ പുരട്ടുക. മികച്ച ഫലങ്ങള്‍ക്കായി എല്ലാ രാത്രിയിലും ഉറങ്ങുന്നതിന് മുമ്പ് ഇത് പുരട്ടുക.



Click it and Unblock the Notifications
