Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മുഖം നല്ല വെട്ടിത്തിളങ്ങും, എല്ലാ പാടും മായും; മുഖത്ത് നെയ്യ് ഈ രീതിയില്‍ പുരട്ടൂ
പുരാതന കാലം മുതലേ നമ്മുടെ സംസ്ക്കാരത്തിന്‍റെയും ഭക്ഷണത്തിന്റെയും ഭാഗമാണ് പാലുല്‍പ്പന്നമായ നെയ്യ്. ഇതിനിടെ ഉപയോഗം നമ്മുടെ ഭക്ഷണത്തിന്‍റെ രുചി ഇരട്ടിയാക്കുന്നു. മാത്രമല്ല, നെയ്യ് കഴിക്കുന്നത് ആരോഗ്യപരമായി മികച്ച ഗുണങ്ങളും നൽകുന്നു. എന്നാൽ നെയ്യ് ചര്‍മ്മ സംരക്ഷണത്തിനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ ? ചർമ്മ സംരക്ഷണത്തിനും തിളക്കവും സോഫ്റ്റ്നസ്സും നല്‍കുവാന്‍ നെയ്യ് എങ്ങനെ ഉപയോഗിക്കാമെന്ന്ഇവിടെ വായിക്കൂ :
വൈറ്റമിൻ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങിയ ഗുണങ്ങൾ നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചർമ്മത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു, അതുവഴി പാടുകൾ, മുഖക്കുരു, ബ്ലാക്ക് ഹെഡ്ഡുകള്‍ എന്നീ പ്രശ്‌നങ്ങളിൽ നിന്നും മോചനം നല്‍കുന്നു. ഇതോടൊപ്പം മൃദുവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കുവാനും നെയ്യ് സഹായിക്കുന്നു. മുഖകാന്തിക്ക് നെയ്യ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

പുരാതന ഭാരതവും മുഖ സംരക്ഷണത്തിലെ നെയ്യും
പുരാതന കാലത്ത് ഇന്ത്യ ആരോഗ്യ കാര്യങ്ങളില്‍ മറ്റ് സംസ്ക്കാരങ്ങളില്‍ നിന്നും വളരെയധികം പുരോഗമിച്ചിരുന്നു. സൗന്ദര്യവർദ്ധക വസ്തുക്കളുടെയും അവയുടെ ഉപയോഗത്തിന്‍റെയും ഏറ്റവും പഴയ രേഖകൾ ബിസി 2500 നും 1550 നും ഇടയിൽ നിന്നു തന്നെ സിന്ധുനദീതട നാഗരികതയിൽ കണ്ടെത്തിയത് ഇതിന്‍റെ തെളിവാണ്.
മുഖസംരക്ഷണത്തിന് നെയ്യ് ഉപയോഗിക്കുന്നത് ആയുർവേദത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. നെയ്യ് കഴിക്കുന്നത് ചർമ്മത്തിന് ഈർപ്പം നൽകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് മുഖത്തിന് തിളക്കവും നൽകുന്നു.
വിണ്ടുകീറിയ ചുണ്ടുകൾ മുതൽ വരണ്ട കൈമുട്ട് വരെ, ഇത്തരം ചര്മ്മങ്ങളില്‍ നെയ്യ് ഉപയോഗിക്കുന്നത് പുരാതന കാലം മുതൽ തന്നെ ഭാരതീയരുടെ ദിനചര്യകളുടെ ഭാഗമാണ്. പുരാതന ഇന്ത്യൻ നാഗരികതകൾ ഒടിഞ്ഞ എല്ലുകൾക്കും ചതവുകൾക്കും ചികിത്സിക്കുന്നതിനു പുറമേ, ചർമ്മത്തിലെ തിണർപ്പ് സുഖപ്പെടുത്താനും നെയ്യ് ഉപയോഗിച്ചിരുന്നു. പശു നെയ്യ് ഒരു ബാത്ത് ഓയിലായി ഉപയോഗിച്ചിരുന്നു, മാത്രമല്ല ഇത് മുഖത്തെ മോയ്സ്ചറൈസറായി കണക്കാക്കപ്പെട്ടിരുന്നു.
മുഖ സംരക്ഷണത്തിനായി നെയ്യ് എങ്ങനെ ഉപയോഗിക്കാം
നെയ്യ് നേരിട്ട് പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
ഇതിനായി കൈപ്പത്തിയിൽ അൽപം നെയ്യ് പുരട്ടി ഇളം കൈകൾ കൊണ്ട് മുഖം മസാജ് ചെയ്യുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെ മസാജ് ചെയ്താൽ കറുത്ത പാടുകൾ എന്ന പ്രശ്‌നം മാറും. ഇതോടൊപ്പം തിളങ്ങുന്ന ചർമ്മവും നൽകുന്നു.
മഞ്ഞളും നെയ്യും
ആദ്യം ഒരു പാത്രത്തിൽ ആവശ്യാനുസരണം നെയ്യും അര ടീസ്പൂൺ മഞ്ഞളും ചേർക്കുക. ശേഷം ഇവ നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇതിനുശേഷം, ഏകദേശം 10 മുതൽ 15 മിനിട്ടുന് കഴുകുക. ഇത് നിങ്ങളുടെ മുഖത്തെ കരുവാളിപ്പും ഇരുണ്ട നിറവും ഇല്ലാതാക്കുന്നു. ഇതോടൊപ്പം മുഖത്ത് തിളക്കം നല്‍കുവാനും ഈ മിശ്രിതത്തിന് സാധിക്കുന്നു.
കടല പൊടിയും നെയ്യും
ഒരു പാത്രത്തിൽ 2 സ്പൂൺ നെയ്യ്, ഒരു സ്പൂൺ കടല പൊടി, ഒരു നുള്ള് മഞ്ഞൾ, ഏതാനും തുള്ളി നാരങ്ങ എന്നിവ ഇടുക. ശേഷം നന്നായി ഇളക്കി ഫേസ് പാക്ക് ഉണ്ടാക്കുക. ഇതിന് ശേഷം ഈ ഫേസ് പാക്ക് മുഖത്ത് നന്നായി പുരട്ടുക. ഏകദേശം 15 മിനിറ്റ് പുരട്ടിയ ശേഷം ഇത് കഴുകുക. ഈ ഫേസ് പാക്ക് പുരട്ടുന്നതിലൂടെ പിഗ്മെന്റേഷൻ ചുണങ്ങ് എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
കുങ്കുമപ്പൂവും നെയ്യും
ഒരു പാത്രത്തിൽ ഒന്ന് അല്ലെങ്കില്‍ ഒന്നര ടീസ്പൂൺ വരെ നെയ്യ് എടുക്കുക. അതിനുശേഷം അല്‍പ്പം കുങ്കുമപ്പൂവ് ചേർത്ത് ഇളക്കുക. പിന്നീട് ഇത് കുറച്ച് നേരം സൂക്ഷിച്ച് ശേഷം മുഖത്ത് നന്നായി പുരട്ടുക. മുഖത്ത് പുരട്ടി ഏകദേശം 20 മിനിട്ടിനു ശേഷം കഴുകി കളയുക. ആന്റി-ഏജിംഗ് സവിശേഷതകള്‍ നെയ്യിൽ ഉള്ളതിനാൽ ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു.
നെയ്യ് മുഖത്ത് പുരട്ടുന്നതിന്‍റെ ഗുണങ്ങൾ
മുഖത്ത് നെയ്യ് പുരട്ടുന്നത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നു.
വാർദ്ധക്യത്തെ പ്രതിരോധിക്കുന്ന ഗുണങ്ങളാൽ സമ്പന്നമാണ് നെയ്യ്, അതിനാൽ ഇതിന്‍റെ ഉപയോഗത്തിലൂടെ ചുളിവുകൾ കുറയ്ക്കാം.
മുഖത്തെ ചൊറിച്ചിൽ ഒഴിവാക്കാനും നെയ്യിന് കഴിയും.
ശൈത്യകാലത്തെ വരണ്ട ചർമ്മം നീക്കം ചെയ്യുന്നതിനും നെയ്യ് വളരെ ഫലപ്രദമാണ്.
ചുണ്ടുകളുടെ വിണ്ടുകീറൽ പ്രശ്‌നം ഇല്ലാതാക്കാൻ നെയ്യ് വളരെ ഉപയോഗപ്രദമാണ്.
കറുത്ത വൃത്തങ്ങൾ നീക്കാൻ നെയ്യ് ഒരു മരുന്നായി പ്രവർത്തിക്കുന്നു.
മുഖത്തെ കുരുക്കളും പാടുകളും മാറ്റാനും നെയ്യ് ഏറെ ഗുണം ചെയ്യും.
മുഖത്തെ പാടുകൾ മാറ്റാനും നെയ്യ് സഹായിക്കുന്നു.



Click it and Unblock the Notifications