Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒരു നുള്ള് ബേക്കിങ് സോഡയിലൂടെ നേടാം തൂവെള്ള നിറത്തിലുള്ള പല്ലുകള്‍; ഉപയോഗം ഇങ്ങനെ
തൂവെള്ള പുഞ്ചിരി കാണാൻ ആർക്കാ ഇഷ്ടമില്ലാത്തത്? പല്ലിലെ മഞ്ഞ നിറം നിങ്ങളുടെ സൗന്ദര്യത്തെ സാരമായി ബാധിക്കും എന്നതിൽ സംശയമില്ല. പല്ലുകൾ വെളുപ്പിക്കാനായി നാം പലപ്പോഴും ദന്ത ചികിത്സാകേന്ദ്രങ്ങളെ ആശ്രയിക്കും. അവിടെ നിന്നും പവർ ബ്ലീച്ചിംഗ്, എൽഇഡി ടീത്ത് വൈറ്റനിംഗ് എന്നിങ്ങനെ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള പല രീതികളും പരീക്ഷിക്കുന്നു. അല്ലെങ്കിൽ വൈറ്റനിംഗ് ടൂത്ത്പേസ്റ്റുകൾ ഉപയോഗിക്കുന്നു.
അസിഡിറ്റി കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത്, മദ്യപാനം, പുകവലി എന്നിവയാണ് പലപ്പോഴും പല്ലിന്റെ നിറവ്യത്യാസത്തിന് കാരണമാകുന്നത്. നമുക്ക് വീട്ടിൽ വച്ച് തന്നെ പ്രകൃതി ദത്തമായ രീതിയിൽ പല്ലിന്റെ മഞ്ഞ നിറം നീക്കി തൂവെള്ള നിറമാക്കാൻ സാധിക്കും. അതിനു സഹായിക്കുന്ന ഒരു വസ്തുവാണ് ബേക്കിങ് സോഡ. നിങ്ങളുടെ അടുക്കളയിലുള്ള ബേക്കിങ് സോഡയ്ക്ക് പല്ലിലെ അഴുക്കും മഞ്ഞ നിറവും നീക്കി വെള്ള നിറത്തിലുള്ള പല്ലുകൾ സമ്മാനിക്കാൻ കഴിയും. ബേക്കിങ് സോഡ ഫലവത്തായ രീതിയിൽ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ബേക്കിംഗ് സോഡ പല്ലുകൾ വെളുപ്പിക്കുമോ?
തീർച്ചയായും ബേക്കിങ് സോഡ പല്ലുകൾ വെളുപ്പിക്കും. ബേക്കിംഗ് സോഡയുടെ (സോഡിയം ബൈകാർബണേറ്റ്) രാസഘടന അത്തരത്തിലുള്ളതാണ്. പല്ലിനെ ചെറുതായി ഉരസി കറ നീക്കം ചെയ്യാൻ കഴിവുള്ള ഒരു വസ്തുവാണ് ബേക്കിങ് സോഡ. വാസ്തവത്തിൽ, പല ടൂത്ത് പേസ്റ്റുകളിലും പ്രധാന ചേരുവകളിലൊന്നായി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നു.
BDJ ഓപ്പണിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ഡെന്റൽ പ്ലാക്ക് നീക്കം ചെയ്യുന്നതിൽ സോഡിയം ബൈകാർബണേറ്റ് (ബേക്കിംഗ് സോഡ) അടങ്ങിയ ടൂത്ത് പേസ്റ്റ് , ബേക്കിങ് സോഡ അടങ്ങാത്ത ടൂത് പേസ്റ്റിനെ അപേക്ഷിച്ചു കൂടുതൽ ഫലപ്രദമാണ് എന്നാണ്. ഇത് ദന്ത ആരോഗ്യത്തിലും പരിപാലനത്തിലും ബേക്കിംഗ് സോഡയുടെ ഗുണവും ഫലപ്രാപ്തിയും തെളിയിക്കുന്നു. അതിനാൽ കേക്കും ബ്രെഡും ഉണ്ടാക്കാൻ മാത്രമല്ല പല്ലു വൃത്തിയാക്കാനും ബേക്കിങ് സോഡ മികച്ചതാണ്.

പല്ലു വെളുപ്പിക്കാൻ ബേക്കിംഗ് സോഡ ഉപയോഗിക്കുന്ന വഴികൾ
ബേക്കിങ് സോഡ +വെള്ളം
ബേക്കിംഗ് സോഡ ഉപയോഗിച്ചുള്ള ദന്തൽ ഉൽപ്പന്നങ്ങൾ പ്ലാക്ക് നീക്കം ചെയ്യുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വെറും വെള്ളവും ബേക്കിംഗ് സോഡയും മാത്രം ഉപയോഗിച്ചു കൊണ്ട് നിങ്ങളുടെ പല്ലുകൾ വെളുപ്പിക്കാനും പ്ലാക്കുകൾ നീക്കം ചെയ്യാനും സാധിക്കും.
വേണ്ട സാധനങ്ങൾ
1 ടീസ്പൂൺ ബേക്കിംഗ് സോഡ, 1-2 ടീസ്പൂൺ സാധാരണ വെള്ളം
ചെയ്യേണ്ട വിധം
ബേക്കിങ് സോഡയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇത് ഒരു ടൂത് ബ്രെഷ് ഉപയോഗിച്ച് പല്ലിൽ നന്നായി തേയ്ക്കുക. ഒരു മിനിട്ടിന് ശേഷം വായ വെള്ളം ഉപയോഗിച്ച് നന്നായി കുലുക്കി കഴുകുക.

വെളിച്ചെണ്ണ + ബേക്കിങ് സോഡ
ദന്ത ശുചിത്വത്തിന് വളരെ പണ്ട് മുതൽക്കേ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു വസ്തുവാണ് വെളിച്ചെണ്ണ. ഇതിൽ ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഉള്ള മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് വായിലെ സൂക്ഷമാണുക്കളെ നീക്കം ചെയ്യുകയും ദുർഗന്ധം അകറ്റുകയും ചെയ്യുന്നു. ആന്റി പ്ലാക്ക് ഗുണങ്ങൾ ഉള്ള വെളിച്ചെണ്ണ പല്ലിനിടകളിലെ പ്ലാക്കുകളും മഞ്ഞ നിറവുമെല്ലാം അകറ്റി വൃത്തിയുള്ള തൂവെള്ള നിറമുള്ള പല്ലുകൾ നിങ്ങൾക്ക് സമ്മാനിക്കും.

ആവശ്യമുള്ള വസ്തുക്കൾ
1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ, 1 ടേബിൾ സ്പൂൺ ബേക്കിങ് സോഡ
ഉപയോഗിക്കേണ്ട വിധം
വെളിച്ചെണ്ണയും ബേക്കിങ് സോഡയും നന്നായി യോജിപ്പിച്ചു ബ്രെഷ് ഉപയോഗിച്ചു പല്ലിൽ തേച്ചു കുറഞ്ഞത് 2 മിനിറ്റിന് ശേഷം കഴുകിക്കളയുക. ആഴചയിൽ 2 -3 തവണ ഇത് ചെയ്യാവുന്നതാണ്.

ബേക്കിങ് സോഡ + ഉപ്പ്
പ്രകൃതിദത്ത ആന്റിസെപ്റ്റിക് എന്നതിന് പുറമേ, ഉപ്പിന് ആന്റിമൈക്രോബിയൽ ഗുണങ്ങളുമുണ്ട്. ഇത് വായിലെ സൂക്ഷ്മാണുക്കളെയും പ്ലാക്കുകളെയും നീക്കുക മാത്രമല്ല, മൃദുവായി ഉരസി നിങ്ങളുടെ പല്ലിലെ കറ നീക്കം ചെയ്യുകയും ചെയ്യുന്നു.
വേണ്ട വസ്തുക്കൾ
1 1/2 ടീസ്പൂൺ ബേക്കിംഗ് സോഡ, 1/2 ടീസ്പൂൺ കല്ലുപ്പ്
ഉപയോഗിക്കേണ്ട വിധം
ബേക്കിങ് സോഡയും കല്ലുപ്പുമായി നന്നായി യോജിപ്പിച്ച ശേഷം നിങ്ങളുടെ വിരലുകൾ കൊണ്ട് പല്ലിൽ നന്നായി ഉരസുക. 2 -3 മിനിറ്റിനു ശേഷം കഴുകിക്കളയുക.

ഹൈഡ്രജൻ പെറോക്സൈഡ് + ബേക്കിംഗ് സോഡ
വിവിധ മൗത്ത് വാഷുകളിലും ടൂത്ത് പേസ്റ്റുകളിലും വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു ബ്ലീച്ചിംഗ് ഏജന്റാണ് ഹൈഡ്രജൻ പെറോക്സൈഡ്. ഇത് നിങ്ങളുടെ പല്ലുകൾക്ക് തിളക്കം നൽകുക മാത്രമല്ല, വായിലെ സൂക്ഷ്മാണുക്കൾക്കും പ്ലാക്കുകൾക്കും എതിരെ പ്രവർത്തിക്കുന്നതിനും ഫലപ്രദമാണ്.
ഹൈഡ്രജൻ പെറോക്‌സൈഡിന്റെയും ബേക്കിംഗ് സോഡയുടെയും സംയോജനം ഫ്രീ റാഡിക്കലുകളെ പുറത്താക്കുന്നു. ഇത് പ്ലാക്കുകൾ ഉണ്ടാകുന്നത് തടയുകയും, പല്ലിലെ കറ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ബേക്കിംഗ് സോഡയും ഹൈഡ്രജൻ പെറോക്സൈഡും യോജിപ്പിച്ചു , 1 -2 മിനിറ്റ് പല്ലു തേച്ച ശേഷം വായ നന്നായി കഴുകുക.



Click it and Unblock the Notifications

