Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
40-ലും നിലനിര്‍ത്താം 25-ന്റെ തുടിപ്പും യൗവ്വനവും: ആയുര്‍വ്വേദത്തില്‍ പരിഹാരം
അകാല വാര്‍ദ്ധക്യം എന്നത് എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. പലപ്പോഴും ആയുര്‍വ്വേദ പ്രകാരം ചര്‍മ്മത്തിന്റെ ആരോഗ്യവും തുടിപ്പും യുവത്വവും നിലനിര്‍ത്താന്‍ നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ശരീരത്തിനേയും മനസ്സിനേയും ആത്മാവിനേയും എല്ലാം ഒരുമിച്ച് കൊണ്ട് വരുകയും കൃത്യമായ രീതിയില്‍ പരിപാലിക്കുകയും ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് പലപ്പോഴും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നു.
ആയുര്‍വ്വേദ ദോഷങ്ങളായ വാത, പിത്ത, കഫ ദോഷങ്ങളെ ഇല്ലാതാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അവ തന്നെയാണ് നമ്മുടെ ആരോഗ്യത്തേയും സൗന്ദര്യത്തേയും പ്രശ്‌നത്തിലാക്കുന്നതും. പലപ്പോഴും വ്യത്യസ്തമായ ചര്‍മ്മസംരക്ഷണ മാര്‍ഗ്ഗങ്ങളേക്കാള്‍ ആയുര്‍വ്വേദം നിര്‍ദ്ദേശിക്കുന്ന തരത്തില്‍ മുന്നോട്ട് പോയാല്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എപ്രകാരം ചെറുപ്പം നിലനിര്‍ത്തുന്നതിനായി നമുക്ക് ശ്രദ്ധിക്കാം എന്ന് നോക്കാം.

വാത ദോഷം
നിങ്ങള്‍ക്ക് വാത ദോഷമുണ്ടെങ്കില്‍, നിങ്ങളുടെ ചര്‍മ്മത്തില്‍ അത് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് പലരിലും അകാല വാര്‍ദ്ധക്യത്തിലേക്ക് എത്തിക്കുന്നു. ഇതിനെ ചെറുക്കുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുകയും ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുകയും ആണ് വേണ്ടത്. കൂടാതെ ശരീരം നല്ലതുപോലെ ഓയില്‍ മസ്സാജ് ചെയ്യുകയും വേണം. അതിനായി എള്ള് അല്ലെങ്കില്‍ ബദാം ഓയില്‍ പോലുള്ള പ്രകൃതിദത്ത എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. കാരണം ഇവ ചര്‍മ്മത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പിത്തദോഷം
നിങ്ങള്‍ക്ക് പിത്തദോഷം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ ചര്‍മ്മം എപ്പോഴും വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. ഇത്തരത്തില്‍ ചര്‍്മ്മത്തിലെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവരെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും വീക്കം, ചുവപ്പ് എന്നിവയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കുന്നതിനും പിത്തദോഷത്തെ അകറ്റുന്നതിനും വേണ്ടി സൗന്ദര്യ സംരക്ഷണത്തില്‍ കറ്റാര്‍ വാഴ, ചന്ദനം തുടങ്ങിയവ സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. അമിതമായ സൂര്യപ്രകാശവും എരിവുള്ള ഭക്ഷണങ്ങളും പൂര്‍ണമായും ഒഴിവാക്കുക. കൂടാതെ ചര്‍മ്മം ക്ലീന്‍ ചെയ്യുന്ന തരത്തിലുള്ള ക്ലെന്‍സറുകളും മോയ്‌സ്ചറൈസറുകളും തിരഞ്ഞെടുക്കുക.
കഫ ദോഷം
നിങ്ങളില്‍ കഫദോഷം ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരക്കാരില്‍ ചര്‍മ്മം പലപ്പോഴും എണ്ണമയമുള്ളതും കട്ടിയുള്ളതുമായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ ടോക്‌സിനെ ഇല്ലാതാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ശരീരത്തിലേയും ചര്‍മ്മത്തിലേയും അധിക എണ്ണയും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ മഞ്ഞള്‍ അല്ലെങ്കില്‍ വേപ്പ് പോലുള്ളവ സ്‌ക്രബ്ബര്‍ രൂപത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിലെ മറ്റ് അസ്വസ്ഥതകളെ തടയുന്നതിനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍
വാത,പിത്ത, കഫ ദോഷങ്ങളെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മറ്റ് ചില കാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ കാര്യത്തിലും വെള്ളത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധ കൊടുക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇത് കൂടാതെ ആവശ്യത്തിന് ജലാംശവും ശരീരത്തില്‍ വേണം. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പൂര്‍ണമായും പുറന്തള്ളുന്നതിന് സഹായിക്കുന്നു.
ഉപയോഗിക്കേണ്ടവ
ചര്‍മ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി എപ്പോഴും ആയുര്‍വ്വേദത്തിന് ഊന്നല്‍ നല്‍കുന്ന തരത്തിലുള്ള സൗന്ദര്യ സംരക്ഷണ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കേണ്ടതാണ്. അതിനായി മഞ്ഞള്‍, ാര്യവേപ്പ്, തുളസി എന്നിവ ഉപയോഗിക്കാം. ഇതിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നത്. വേപ്പ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ സഹായിക്കുന്നു. തുളസി രക്തത്തെ ശുദ്ധീകരിക്കുന്നത് വഴി ഉള്ളില്‍ നിന്ന് തെളിഞ്ഞ ചര്‍മ്മത്തെ പുറത്തേക്ക് കൊണ്ട് വരുന്നു. കൂടാതെ ശരീരത്തെ ചൂടുള്ള എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് വഴിയും ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ ഇല്ലാതായി ചെറുപ്പം നിലനിര്‍ത്തുന്നു.



Click it and Unblock the Notifications








