Latest Updates
-
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ്
നല്ല കരുത്തുള്ള മുടി, ഈ ഔഷധങ്ങള്‍ മാത്രം മതി
പരമ്പരാഗത ഔഷധസസ്യങ്ങള്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും മുന്നിലാണ്. മുടിയുടെ ഏത് പ്രശ്നത്തിനും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഈ പ്രകൃതിദത്ത പരിഹാരങ്ങള്‍ മികച്ചത് തന്നെയാണ്. ആധുനിക മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് പലപ്പോഴും ചെയ്യാന്‍ സാധിക്കാത്ത പലതും ഇത് വഴി ചെയ്യാന്‍ സാധിക്കുന്നു. ഇവ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, കഠിനമായ രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ തിളങ്ങുന്ന ആരോഗ്യമുള്ള മുടി നിങ്ങള്‍ക്ക് നേടാം.

നെല്ലിക്ക
കേശസംരക്ഷണത്തിന് ഏറ്റവും പ്രചാരമുള്ള ഔഷധസസ്യങ്ങളിലൊന്നാണ് നെല്ലിക്ക. വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായ നെല്ലിക്ക രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അകാല നര, താരന് എന്നിവ തടയാനും ഇത് സഹായിക്കുന്നു. നെല്ലിക്ക ഉപയോഗിക്കുന്നതിന് പകരം നിങ്ങള്‍ക്ക് അതിന്റെ എണ്ണ നേരിട്ട് തലയോട്ടിയില്‍ പുരട്ടാം അല്ലെങ്കില്‍ അതിന്റെ പൊടി വെള്ളത്തില്‍ കലര്‍ത്തി ഹെയര്‍ മാസ്ക് ഉണ്ടാക്കാം.
ബ്രഹ്മി
മുടി വളര്‍ച്ചയ്ക്ക് 'ഔഷധങ്ങളുടെ രാജാവ്' എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ബ്രഹ്മി മറ്റൊരു ശക്തമായ ഘടകമാണ്. ഈ സസ്യം മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുക മാത്രമല്ല, മുടികൊഴിച്ചില്‍ തടയുകയും തലയോട്ടിയിലെ അണുബാധകളെ ചികിത്സിക്കുകയും ചെയ്യുന്നു. ഇതിന്റെ എണ്ണ പതിവായി ഉപയോഗിക്കുന്നത് കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടിക്ക് കാരണമാകും. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുന്നതിന് മുമ്പ് എണ്ണ തലയില്‍ മസാജ് ചെയ്യാം.
ആര്യ വേപ്പ്
മുടിയുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്കുന്ന മറ്റൊരു ബഹുമുഖ സസ്യമാണ് ആര്യവേപ്പ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട വേപ്പ് താരന്, തലയോട്ടിയിലെ മറ്റ് പ്രശ്നങ്ങള്‍ എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വേപ്പെണ്ണ മുടിയില്‍ ഉപയോഗിക്കാം അല്ലെങ്കില്‍ വേപ്പില വെള്ളത്തില്‍ തിളപ്പിച്ച് മുടി കഴുകാം.
ഷിക്കക്കായ
'മുടിക്കുള്ള പഴം' എന്നര്‍ത്ഥം വരുന്ന ഷിക്കാക്കായ്, നൂറ്റാണ്ടുകളായി ഇന്ത്യയില്‍ പ്രകൃതിദത്ത ഷാംപൂ ആയി ഉപയോഗിച്ചുവരുന്നു. മുടിയുടെ സ്വാഭാവിക എണ്ണകള്‍ നിലനിര്‍ത്തിക്കൊണ്ട് ഈ സസ്യം തലയോട്ടിയെ മൃദുവായി വൃത്തിയാക്കുന്നു. മുടിയെ പോഷിപ്പിക്കുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വൈറ്റമിന്‍ എ, സി, ഡി, ഇ, കെ എന്നിവയാല്‍ സമ്പന്നമാണ് ഷിക്കാക്കായ്. ഷിക്കാക്കായ് ഉപയോഗിക്കുന്നതിന്, നിങ്ങള്‍ക്ക് അതിന്റെ പൊടിയില്‍ നിന്ന് പേസ്റ്റ് ഉണ്ടാക്കി തലയില്‍ പുരട്ടാം അല്ലെങ്കില്‍ വെള്ളത്തില്‍ കലര്‍ത്തി ഷാംപൂ ആയി ഉപയോഗിക്കാം.
കയ്യോന്നി
കേശസംരക്ഷണ ഗുണങ്ങള്‍ക്ക് പേരുകേട്ട മറ്റൊരു ഔഷധസസ്യമാണ് കയ്യോന്നി. ഇത് സമ്മര്‍ദ്ദം കുറയ്ക്കുക മാത്രമല്ല, മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുകയും അറ്റം പിളരുന്നത് തടയുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
ചെമ്പരത്തി
ചെമ്പരത്തിയില്‍ വിറ്റാമിനുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ പോഷിപ്പിക്കുകയും അകാല നര തടയുകയും ചെയ്യുന്നു. മുടി സ്വാഭാവികമായും മൃദുവും തിളക്കവുമുള്ളതാക്കാനും അവ സഹായിക്കുന്നു. നിങ്ങളുടെ മുടിയില്‍ ചെമ്പരത്തി ഉപയോഗിക്കുന്നതിന്, നിങ്ങള്‍ക്ക് പൂക്കള്‍ ചതച്ച് പേസ്റ്റാക്കി തലയോട്ടിയില്‍ പുരട്ടുകയോ വെളിച്ചെണ്ണയില്‍ കലര്‍ത്തുകയോ ചെയ്യാം.
കറ്റാര്‍വാഴ
കറ്റാര്‍ വാഴ അതിന്റെ ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്, ആരോഗ്യകരമായ തലയോട്ടി നിലനിര്‍ത്താന്‍ ഇത് അത്യുത്തമമാണ്. തിളങ്ങുന്നതും മിനുസമാര്‍ന്നതുമായ മുടിക്കായി ഇതുപയോഗിക്കാം. കൂടാതെ താരന്, ചൊറിച്ചില്‍ എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. കറ്റാര്‍ വാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടുകയോ മറ്റ് ഹെര്‍ബല്‍ ചേരുവകളുമായി കലര്‍ത്തുകയോ ചെയ്യാം.



Click it and Unblock the Notifications
