Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
പ്രായം വിചാരിക്കുന്നിടത്ത് നിര്‍ത്താം; ആയുര്‍വ്വേദം സഹായിക്കും
ആയുര്‍വ്വേദത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് മലയാളികള്‍. എന്തിനും ഏതിനും ആയുര്‍വ്വേദത്തില്‍ പരിഹാരമുണ്ട് എന്നത് തന്നെയാണ് ഇതിന്റെ സത്യവും. എന്നാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രായക്കൂടുതലും അകാല വാര്‍ദ്ധക്യവും എല്ലാം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല മാര്‍ഗ്ഗങ്ങളും ഉണ്ട്. അതില്‍ ഒന്നാണ് പ്രായം കൂടുന്നത്. ആരോഗ്യം പോലെ തന്നെ സൗന്ദര്യത്തേയും പിടിച്ച പിടിയാല്‍ മാറ്റുന്നതാണ് ആയുര്‍വ്വേദം.
പ്രകൃതിദത്തമായ ചര്‍മ്മസംരക്ഷണം എന്നത് വളരെയധികം വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ ഇനി ആയുര്‍വ്വേദത്തിലൂടെ നമുക്ക് പ്രായത്തേയും കൈപ്പിടിയില്‍ ഒതുക്കാം. ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിന് വേണ്ടിയും അകാല വാര്‍ദ്ധക്യത്തെ കുറക്കുന്നതിന് വേണ്ടിയും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

അഭ്യംഗം: ഓയില്‍ മസാജ്
ആയുര്‍വ്വേദത്തില്‍ ഒായില്‍ മസ്സാജിന് വളരെയധികം പ്രാധാന്യം ഉണ്ട്. പലപ്പോഴും അഭ്യംഗം എന്നാണ് ഇതിന് പറയുന്നത്. നിങ്ങളെ അലട്ടുന്ന എല്ലാ ദോഷത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് അഭ്യംഗം. ഇത് രക്തചംക്രമണത്തെ മെച്ചപ്പെടുത്തുന്നതിനും ശരീരത്തെ വിഷമുക്തമാക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് ചെയ്യുന്നത് വഴി പലപ്പോഴും ചര്‍മ്മം സോഫ്റ്റായി മാറുന്നു. ഇതിലൂടെ അകാല വാര്ദ്ധക്യത്തിന് പരിഹാരം കാണുന്നതിനും സാധിക്കുന്നു. സ്ഥിരമായി ആയുര്‍വ്വേദ പരിഹാരത്തിലൂടെ നമുക്ക് അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതിന് സാധിക്കും.
ഉബ്താന്‍: ഹെര്‍ബല്‍ പേസ്റ്റ്
ചര്‍മ്മ ശുദ്ധീകരണത്തിനും ടോക്സിനെ പുറംതള്ളലിനും സഹായിക്കുന്ന ഒന്നാണ് ഉബ്ദാന് അഥവാ ഹെര്‍ബല്‍ പോസ്റ്റ്. അതിനായി മഞ്ഞള്‍, ചന്ദനം, ചെറുപയര്‍ മാവ് എന്നിവയാണ് ചേര്‍ക്കേണ്ട ചേരുവകള്‍. ഇവ ചേര്‍ക്കുന്നത് വഴി അത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. സ്ഥിരമായി ഇത് ചെയ്യുന്നത് വഴി മുഖത്ത് നിന്നു ചുളിവുകളും മറ്റും നീക്കം ചെയ്യുകയും ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
കുങ്കുമാദി തൈലം: കുങ്കുമ എണ്ണ
കുങ്കുമാദി തൈലം കുങ്കുമപ്പൂവിനെ അടിസ്ഥാനമാക്കിയുള്ള ഒരു എണ്ണയാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. കൂടാതെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന 26 ഔഷധങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്. സ്ഥിരമായി കുങ്കുമാദി തൈലം ഉപയോഗിക്കുന്നത് വഴി അത് ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു, സ്ഥിരമായി ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുന്നു.
ആര്യവേപ്പ്: ശുദ്ധീകരണ സസ്യം
മുഖക്കുരുവും മറ്റ് ചര്‍മ്മപ്രശ്നങ്ങളും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ആര്യവേപ്പ്. ഇതിലുള്ള ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ആണ് ചര്‍മ്മത്തെ സഹായിക്കുന്നത്. അതിനായി അല്പം വേപ്പിന് പേസ്റ്റോ എണ്ണയോ ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടാവുന്നതാണ്. ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
കറ്റാര്‍ വാഴ: ജെല്‍
കറ്റാര്‍ വാഴ അതിന്റെ സൗന്ദര്യ- ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിനവും ചര്‍മ്മത്തില്‍ അല്പം കറ്റാര്‍ വാഴ ജെല്‍ പുരട്ടുന്നത് ചര്‍മ്മത്തിന് ഈര്‍പ്പവും യുവത്വവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
ചന്ദനം: കൂളിംഗ് ഏജന്റ്
ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം ഒന്നോടെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചന്ദനം ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തെ തണുപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിലുണ്ടാവുന്ന പാടുകളും കറുത്ത കുത്തുകളും കുറയ്ക്കാനും ഇത് സഹായിക്കുന്നു. ചന്ദനം പേസ്റ്റ് പതിവായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കും. ഇവയെല്ലാം സ്ഥിരമായി ചെയ്താല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ എന്നത് ഓര്‍മ്മയില്‍ വെക്കണം.



Click it and Unblock the Notifications
