Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഈ എണ്ണ പതിവാക്കിയാല്‍ മുടി നരയ്ക്കില്ല, കറുകറുത്ത മുടി എന്നും സ്വന്തം
Healthy black hair: ഒരു പ്രായം കഴിയുമ്പോള്‍ തന്നെ ഇന്ന് പലരിലും നര അമിതമായി കണ്ടുവരികയാണ്. മുടി നരയ്ക്കുമ്പോള്‍ മുഖത്തിന് പ്രായം തോന്നിപ്പിക്കുന്നതും സ്വാഭാവികം. നമ്മുടെ ജീവിത ശൈലിയിലെ മാറ്റങ്ങളും, കാലാവസ്ഥയും, ഉപയോഗിക്കുന്ന ഹെയര്‍ കെയര്‍ പ്രോഡക്ട്സിന്റെ പാര്‍ശ്വഫലങ്ങളും മൂലമാണ് മുടി വളരെ വേഗത്തില്‍ നരയ്ക്കുന്നത്.

മുടി നരയ്ക്കാതിരിക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു എണ്ണ പരിചയപ്പെടാം. ഈ എണ്ണ പതിവാക്കിയാല്‍ കേശ സംബന്ധമായ പ്രശ്നങ്ങള്‍ അകലുന്നതാണ്. മുടി വളരെ വേഗത്തില്‍ വളരാനും, മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്താനും സാധിക്കുന്നതാണ്. ഈ എണ്ണ തയ്യാറാക്കാന്‍ എന്തെല്ലാം സാധനങ്ങള്‍ അനിവാര്യമാണെന്നും, ഉപയോഗിക്കേണ്ട വിധവും, ഗുണങ്ങളും നോക്കാം.
ചേരുവകള്‍
1 കപ്പ് വെര്‍ജിന്‍ വെളിച്ചെണ്ണ
8-10 ചെമ്പരത്തി പൂക്കള്‍
10 ഉണങ്ങിയ ചെമ്പരത്തി ഇലകള്‍
1/2 കപ്പ് ചെറിയ ഉള്ളി അരിഞ്ഞത്
ഒരു പിടി കറിവേപ്പിലയും തുളസിയും
തയ്യാറാക്കുന്ന വിധം
ചെമ്പരത്തി പൂക്കള്‍, ഇലകള്‍, ചെറിയ ഉള്ളി, കറിവേപ്പില, തുളസി എന്നിവ കഴുകി ഉണക്കുക. ഒരു ചെമ്പ് പാത്രമോ കട്ടിയുള്ള അടിവശമുള്ള ഇരുമ്പ് ചീനച്ചട്ടിയോ എടുത്ത് വെളിച്ചെണ്ണ ചെറുതീയില്‍ ചൂടാക്കുക. അരിഞ്ഞ ചെറിയ ഉള്ളി ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ശേഷം ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് ചെറുതീയില്‍ 30 മിനിറ്റ് തിളപ്പിക്കുക. മിശ്രിതം തണുത്ത ശേഷം ഒരു തുണി ഉപയോഗിച്ച് അരിച്ചെടുത്ത് ഒരു ഗ്ലാസ് പാത്രത്തില്‍ സൂക്ഷിക്കുക. അരിച്ചെടുക്കുമ്പോള്‍ നന്നായി പിഴിഞ്ഞ് എണ്ണ മുഴുവനായും എടുക്കാന്‍ ശ്രമിക്കുക. എസ്സന്‍ഷ്യല്‍ ഓയിലുകള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ അളവ് ശ്രദ്ധിക്കുക.
ചേരുവകളുടെ ഗുണങ്ങള്‍
ചെമ്പരത്തി: മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. പ്രകൃതിദത്ത കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നു. എണ്ണമയം കുറയ്ക്കുന്നു.
ചെറിയ ഉള്ളി: മുടി കൊഴിച്ചില്‍ തടയുന്നു. മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. നരച്ച മുടി കറുപ്പിക്കുന്നു.
കറിവേപ്പിലയും തുളസിയും: തലയോട്ടിക്ക് ഈര്‍പ്പം നല്കുന്നു. മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നു. മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു.
ഉപയോഗിക്കേണ്ട രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ എണ്ണ ഉപയോഗിക്കുക. എണ്ണ തലയോട്ടിയിലും മുടിയിലും കുറച്ച് നേരം മസാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കൂടുതല്‍ ഗുണങ്ങള്‍ക്കായി റോസ്മേരി എസ്സന്‍ഷ്യല്‍ ഓയില്‍, നെല്ലിക്ക എണ്ണ, ഭൃംഗരാജ് ഓയില്‍ തുടങ്ങിയവ ചേര്‍ക്കുന്നത് പരിഗണിക്കാവുന്നതാണ്.
മുടിയുടെ സംരക്ഷണത്തിന് കൂടുതല്‍ കാര്യങ്ങള്‍
നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായ വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക. കഠിനമായ രാസവസ്തുക്കളും ചൂടുപകരണങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃത ആഹാരം കഴിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
