Latest Updates
-
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം
മിനുസമാര്‍ന്ന ചര്‍മ്മത്തിന് രാത്രി കിടക്കും മുന്‍പ് ഇവ പുരട്ടൂ
ചര്‍മ്മത്തില്‍ കുരുക്കള്‍ വര്‍ദ്ധിക്കുന്നതും, ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ വര്‍ദ്ധിക്കുന്നതും മിനുസ്സമാര്‍ന്ന ചര്‍മ്മം ലഭിക്കുന്നതിന് ഒരു പ്രധാന തടസ്സമാണ്. ചര്‍മ്മത്തിന് തിളക്കവും മിനുസവും വര്‍ദ്ധിക്കണമെങ്കില്‍ ചര്‍മ്മം ക്ലിയറാക്കണം. നല്ല ക്ലിയര്‍ ചര്‍മ്മകാന്തിയ്ക്ക് രാത്രിയില്‍ പതിവായി പുരട്ടേണ്ട ചില സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുണ്ട്. ഇവ പതിവായി കിടക്കുന്നതിന് മുന്‍പ് പുരട്ടിയാല്‍ മിനുസമാര്‍ന്ന ചര്‍മ്മം നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.

റോസ് വാട്ടര്‍
ഒട്ടനവധി സൗന്ദര്യ ഗുണങ്ങളാണ് റോസ് വാട്ടറിന് ഉള്ളത്. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ്, ചര്‍മ്മം ക്ലീനാക്കിയതിന് ശേഷം റോസ് വാട്ടര്‍ പുരട്ടുക. പിറ്റേ ദിവസം രാവിലെ മുഖം കഴുകാവുന്നതാണ്. ഇത്തരത്തില്‍ എന്നും പതിവായി റോസ് വാട്ടര്‍ പുരട്ടുന്നത് ചര്‍മ്മം മിനുസമാക്കാന്‍ സഹായിക്കുന്നതാണ്.
കറ്റാര്‍വാഴ ജെല്‍
കറ്റാര്‍ വാഴ ജെല്‍ പുരട്ടുന്നത് ചര്‍മ്മം മൃദുവാക്കാനും, ചർമ്മത്തിന്റെ മിനുസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. അതിനാല്‍, രാത്രി കിടക്കുന്നതിന് മുന്‍പ് കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നതും നല്ലതാണ്.
വെണ്ണ
രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് കുറച്ച് വെണ്ണ മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ചര്‍മ്മത്തിലേയ്ക്ക് വെണ്ണ ആഗിരണം ചെയ്യുന്നതുവരെ മസാജ് ചെയ്യുക. പിറ്റേ ദിവസം രാവിലെ മുഖം കഴുകാവുന്നതാണ്. ഇത്തരത്തില്‍ വെണ്ണ പതിവായി പുരട്ടുന്നത് ചര്‍മ്മം മിനുസമുള്ളതാക്കാന്‍ സഹായിക്കുന്നതാണ്.
വെളിച്ചെണ്ണ
ശുദ്ധമായ വെളിച്ചെണ്ണ മുഖത്ത് പുരട്ടി കിടക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. അതുപോലെ, മിനുസമാര്‍ന്ന ചര്‍മ്മത്തിനും വെളിച്ചെണ്ണ സഹായിക്കും. ചെറിയ അളവില്‍ മാത്രം വെളിച്ചെണ്ണ പുരട്ടാന്‍ ശ്രദ്ധിക്കുക.
ഷിയ ബട്ടര്‍
കയ്യില്‍ ഷിയ ബട്ടര്‍ ഉണ്ടെങ്കില്‍ രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ചര്‍മ്മത്തില്‍ ഷിയ ബട്ടര്‍ പുരട്ടുന്നത് വളരെ നല്ലതാണ്. ഇത് ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്തുന്നു. ചര്‍മ്മം മിനുസമുള്ളതാക്കാനും സഹായിക്കുന്നു. പിറ്റേ ദിവസം രാവിലെ മുഖം കഴുകാനും ശ്രദ്ധിക്കുക. ഇത്തരത്തില്‍ പതിവായി പുരട്ടുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications