Latest Updates
-
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
ആര്യവേപ്പിന്റെ ഇലയിൽ ഇവ ചേർത്ത് മുഖത്ത് പൂരട്ടൂ! മാറ്റം അത്ഭുതപ്പെടുത്തും
ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു ഇലയാണ് ആര്യവേപ്പിന്റെത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, രക്തശുദ്ധി വരുത്തുന്നതിനും ആര്യവേപ്പിന്റെ ഇല ഉപയോഗിക്കുന്നത് നല്ലതാണ്. അതുപോലെ, ശരീരത്തിലുണ്ടാകുന്ന മുറിവുകൾ കുറയ്ക്കുന്നതിനും അണുബാധകൾ കുറയ്ക്കുന്നതിനും ആര്യവേപ്പിന്റെ ഇല നല്ലതാണ്. ഈ ആര്യവേപ്പിന്റെ ഇല ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും നല്ലതാണ്.

മുഖത്ത് എങ്ങനെയാണ് ആര്യവേപ്പിന്റെ ഇല ഉപയോഗിക്കേണ്ടത് എന്നും, ഈ ഫേയ്സ്പാക്ക് തയ്യാറാക്കുമ്പോൾ എന്തെല്ലാം ചേരുവകൾ ഒപ്പം ചേർക്കണമെന്നും നോക്കാം.
ആവശ്യമായ ചേരുവകൾ
ഒരു പിടി -ആര്യവേപ്പിന്റെ ഇല
2 കഷ്ണം പച്ചമഞ്ഞൾ
3 ടീസ്പൂൺ- റോസ് വാട്ടർ
1 ടീസ്പൂൺ- ഗ്ലിസറിൻ
തയ്യാറാക്കേണ്ട വിധം
ഇവ എല്ലാം ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. നല്ല പേയ്സ്റ്റ് പരുവത്തിൽ അരച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇതിനുശേഷം നല്ലപോലെ ക്ലെൻസ് ചെയ്തെടുത്ത മുഖത്ത് ഈ ഫേയ്സ്പാക്ക് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. ഇത്തരത്തിൽ ആഴ്ചയിൽ രണ്ട് തവണ ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നത് ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകും. അവ എന്തെല്ലാമെന്ന് നോക്കാം.
മുഖക്കുരു
ആര്യവേപ്പിന്റെ ഇലയിലും അതുപോലെ മഞ്ഞളിലും ആന്റിഇൻഫ്ലമേറ്ററി, ആന്റിമൈക്രേബയൽ, ആന്റിഫംഗൽ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മ്തതിലുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഇത് ചർമ്മത്തിൽ നിന്നും കുരുക്കൾ ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെ, കറുത്ത പാടുകൾ ഇല്ലാതാക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. മുഖക്കുരു അകറ്റി ചർമ്മം ക്ലിയറാക്കാൻ ഈ ഫേയ്സ്പാക്ക് സഹായിക്കും.
സോഫ്റ്റ് ചർമ്മം
നല്ല സോഫ്റ്റ് ചർമ്മം ലഭിക്കാൻ ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം, ഇതിൽ റോസ് വാട്ടറും ഗ്ലിസറിനും അടങ്ങിയിരിക്കുന്നു. ഇത് ചർമ്മം നല്ല മൃദുലമാക്കാൻ സഹായിക്കും. അതുപോലെ, ചർമ്മത്തിൽ നിന്നും മൃതകോശങ്ങൾ നീക്കം ചെയ്യുകയും ചർമ്മത്തിന് നല്ല സ്വാഭാവിക തിളക്കം നൽകാനും ഈ ഫേയ്സ്പാക്ക് സഹായിക്കും.
നിറം വർദ്ധിപ്പിക്കും
ചർമ്മത്തിലെ കറുവാളിപ്പ് അകറ്റും. ചർമ്മത്തിന് നല്ല നിറം നൽകാനും ഈ ഫേയ്സ്പാക്ക് സഹായിക്കും. ചർമ്മത്തിലുണ്ടാകുന്ന ഡീപ് പിഗ്മെന്റേഷൻ കുറയ്ക്കാൻ മഞ്ഞൾ സഹായിക്കും. അതുപോലെ, ഇതിൽ ചേർത്തിരിക്കുന്ന റോസ് വാട്ടറും ഗ്ലിസറിനും ചർമ്മത്തിന് നല്ല നിറം നൽകാൻ സഹായിക്കും. അതുപോലെ ചർമ്മത്തിലെ ചുളിവുകൾ അകറ്റി യുവത്വം നിലനിർത്താനും ഈ ഫേയ്സ്പാക്ക് സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഒരൊറ്റ ഉപയോഗത്തിൽ കൃത്യമായ ഫലം ലഭിക്കുകയില്ല.
- അടുപ്പിച്ച് കുറച്ച് മാസങ്ങളോളം ഉപയോഗിച്ചാൽ മാത്രമേ കൃത്യമായ ഫലം ലഭിക്കൂ.
- മഞ്ഞൾ അലർജി ഉള്ളവരാണെങ്കിൽ ഈ ഫേയ്സ്പാക്കിൽ നിന്നും മഞ്ഞൾ ഒഴിവാക്കി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
- റോസ് വാട്ടർ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് നല്ലത്.
- ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
- 15 മിനിറ്റിൽ കൂടുതൽ ഈ ഫേയ്സ്പാക്ക് മുഖത്തിടരുത്. ചർമ്മം വരണ്ട് പോകും.
- ഫേയ്സ്പാക്ക് ഉപയോഗിച്ച് കഴുകി കളഞ്ഞാൽ മോയ്സ്ച്വറൈസ് ചെയ്യാൻ മറക്കരുത്.
- ഈ ഫേയ്സ്പാക്ക് വെളുപ്പിക്കാനുള്ളതല്ല. നല്ല ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ മാത്രമേ സഹായിക്കൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications











