Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നെറ്റി കയറി മുടി കൊഴിയുന്നോ? നിങ്ങളറിയാതെ ചെയ്യുന്ന തെറ്റുകളാണ് കാരണം
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പലപ്പോഴും മുടി കൊഴിയുന്നത് തന്നെയാണ് പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നത്. പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് മുടി കൊഴിയുന്നത്. മുടി കൊഴിച്ചില്‍ നെറ്റിയില്‍ നിന്ന് തന്നെ ആരംഭിക്കുന്നത് പലരുടേയും ആത്മവിശ്വാസത്തെ പോലും പ്രശ്‌നത്തിലാക്കുന്നതാണ്. എല്ലാവരുടേയും ആഗ്രഹം എപ്പോഴു നല്ല കട്ടിയുള്ള ഭംഗിയുള്ള മുടി വേണം എന്നത് തന്നെയായിരിക്കും. എന്നാല്‍ ചിലര്‍ക്കെങ്കിലും മുടി നെറ്റിയില്‍ നിന്ന് തന്നെ കൊഴിഞ്ഞ് തുടങ്ങുന്നത് അപകടകരമായ അവസ്ഥയുണ്ടാക്കും.
മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നമ്മുടെ തന്നെ തെറ്റുകളാണ് മുടിയുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നത്. എന്നാല്‍ എന്തൊക്കെയാണ് മുടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ചെയ്യേണ്ടത് എന്ന് നോക്കാം. നെറ്റികയറുന്നതിനെ ഇല്ലാതാക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്.

ഭക്ഷണം പ്രധാനം
പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണം മുടിയുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഭക്ഷണത്തിലൂടെ ഈ പ്രശ്‌നത്തെ ഒരു പരിധി വരെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു. മുടിയില്‍ കെരാറ്റിന്‍ ആണ് എന്തുകൊണ്ടും ആരോഗ്യം നല്‍കുന്നത്. നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ കുറവുണ്ടെങ്കില്‍ ആണ് അത് മുടിയുടെ ആരോഗ്യത്തേയും ബാധിക്കുന്നത്. ഇത്തരം അവസ്ഥയില്‍ ശരീരത്തിന് പ്രോട്ടീന്‍ നല്‍കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതോടൊപ്പം മുടിയുടെ ആരോഗ്യത്തേയും സഹായിക്കുന്നു. മാംസം, മത്സ്യം, മുട്ട, ബീന്‍സ്, പരിപ്പ് എന്നിവ സ്ഥിരമായി കഴിക്കാവുന്നതാണ്.
ബയോട്ടിന്‍ കഴിക്കുന്നത് ശ്രദ്ധവേണം
മുടിയുടെ ആരോഗ്യത്തിന് വേണ്ടി പലപ്പോഴും ബയോട്ടില്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇത് സ്വന്തം ഇഷ്ടത്തിനായിരിക്കും പലരും കഴിക്കുന്നത്. എന്നാല്‍ ബയോട്ടിന്‍ പതിവായി കഴിക്കുന്നത് വഴി പലപ്പോഴും അത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇത്തരം അവസ്ഥയില്‍ മറ്റ് ഘടകങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് ലഭിക്കുകയും ഇല്ല. അതിന്റെ ഫലമായി മുടി കൊഴിഞ്ഞ് പോവുകയും നെറ്റി കൂടുകയും ചെയ്യുന്നു. വിറ്റാമിന്‍ എ, സി, ഡി, ഇ, ഇരുമ്പ്, സിങ്ക്, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
എണ്ണ തേക്കുന്നത് ശ്രദ്ധിക്കണം
എണ്ണ തേക്കുന്നത് വഴി മുടിയുടെ ആരോഗ്യം വളരെയധികം മെച്ചപ്പെടും എന്നൊരു ധാരണ പലരിലും ഉണ്ട്. എന്നാല്‍ മുടി വളര്‍ച്ചക്ക് എണ്ണ മാത്രം തേച്ചത് കൊണ്ട് കാര്യമില്ല. ഇതൊരു തെറ്റായ ധാരണയാണ് എന്നതാണ് സത്യം. മുടി ചീകുന്നതും ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. മുടി ആവര്‍ത്തിച്ച് ചീകുന്നത് വഴി പലപ്പോഴും മുടി വളര്‍ച്ചയില്‍ പ്രതിസന്ധികളുണ്ടാവുന്നു. പലപ്പോഴും മുടി സ്ഥിരമായി ചീകുന്നത് വഴി മുടി കൊഴിച്ചിലും മുടിക്ക് ഘര്‍ഷണവും വര്‍ദ്ധിക്കുന്നു. തലയോട്ടിയെ പോലും ബാധിക്കുന്ന തരത്തിലേക്ക് മുടിയുടെ അനാരോഗ്യം മാറുന്നു. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
മുടി മുറുകെ കെട്ടുക
മുടി ഇറുക്കി കെട്ടുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പോണിടെയില്‍ സ്ഥിരമായി കെട്ടുന്നത് വഴി പലപ്പോഴും അത് നിങ്ങളുടെ മുടിയുടെ വേരുകള്‍ക്ക് ബലക്കുറവുണ്ടാക്കുന്നു. മാത്രമല്ല അത് രോമകൂപങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. മുടി പെട്ടെന്ന് തന്നെ നെറ്റി കയറുന്ന അവസ്ഥയിലേക്ക് എത്തുന്നു. അത് വഴി കൂടുതല്‍ ഗുരുതരമായ മാറ്റങ്ങള്‍ നിങ്ങളിലുണ്ടാക്കുന്നു.
കൃത്യമായി പരിപാലിക്കുക
മുടി കൃത്യമായി പരിപാലിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിന് വേണ്ടി വൃത്തിയായി സൂക്ഷിക്കുക. അതോടൊപ്പം തന്നെ ഷാമ്പൂ ,കണ്ടീഷണര്‍, സെറം എന്നിവയെല്ലാം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കാം. നിങ്ങളുടെ മുടിക്ക് നല്ല ഭംഗിയും ആരോഗ്യവും വര്‍ദ്ധിക്കുന്നു. ഇത് വഴി എല്ലാ തരത്തിലുള്ള മാറ്റങ്ങളും മുടിയില്‍ നിങ്ങള്‍ക്ക് ലഭിക്കും. ഈ കാര്യങ്ങളെല്ലാം തന്നെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications