Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
താരന് പലതരം, പരിഹാരം അറിഞ്ഞ് ചെയ്താല്‍ മാത്രം ഗുണം
താരന് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിക്കുന്നതാണ്. അത് എത്രത്തോളം ഉണ്ടെന്നത് വിഷയമേ അല്ല. താരന്റെ ചെറിയ ഒരു കണിക പോലും ഉണ്ടാവുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. തലയോട്ടിയുടെ ആരോഗ്യത്തെ മൊത്തത്തില്‍ ഇല്ലാതാക്കുന്നതാണ് താരന്. ഇത് മുടി കൊഴിച്ചിലിലേക്കും അതുമായി ബ്ന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കും.
ഇന്നത്തെ കാലത്ത് സാധാരണ അവസ്ഥയാണ് താരന്. ഇത് ചൊറിച്ചിലും അടര്‍ന്ന് വീഴുന്ന തരത്തിലുള്ളവയും ആയിരിക്കും. ചൊറിച്ചിലും അതുമൂലം ഉണ്ടാവുന്ന അസ്വസ്ഥതയും ഈ സമയം പക്ഷേ നിസ്സാരമല്ല. താരന് തരങ്ങളും അവയുടെ ചികിത്സകളും മനസ്സിലാക്കുന്നതിലൂടെ മാത്രമേ അതിനെ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ.

താരന് തരങ്ങള്‍
താരന് പല തരത്തിലുണ്ട്, ഓരോന്നിനും വ്യത്യസ്ത കാരണങ്ങളുണ്ട്. വരണ്ട ചര്‍മ്മത്തിലെ താരന് ഏറ്റവും സാധാരണമായി നാം കാണപ്പെടുന്നതാണ്. പലപ്പോഴും തണുത്ത കാലാവസ്ഥയോ അല്ലെങ്കില്‍ വായു വരണ്ടതായിരിക്കുന്നതോ എല്ലാം താരന് വര്‍ദ്ധിപ്പിക്കും. ഇത് പിന്നീട് തലയോട്ടിയില്‍ ചെറിയ വെളുത്ത അടരുകളിലേക്ക് നയിക്കുന്നു. അതികഠിനമായ ചൊറിച്ചിലും അസ്വസ്ഥതകളും എല്ലാം ഇത് മൂലം ഉണ്ടാവുന്നു.
മഞ്ഞ നിറത്തില്‍
ചിലരില്‍ താരന്റെ നിറം മഞ്ഞനിറത്തില്‍ കാണപ്പെടുന്നു. അതിന് കാരണം തലയോട്ടിയിലെ അധിക എണ്ണ നിര്‍ജ്ജീവ കോശങ്ങളുമായി കലരുന്നതാണ്. ഇതാണ് തലയില്‍ എണ്ണമയമുള്ള താരന് ഉണ്ടാകുന്നത്. ഇവ പലപ്പോഴും മുടിയിലും തലയോട്ടിയിലും പറ്റിനില്ക്കുന്ന മഞ്ഞകലര്ന്ന അടരുകള്‍ സൃഷ്ടിക്കുന്നു. നിസ്സാരമെന്ന് കരുതിയാല്‍ ഒരു പക്ഷേ ആരോഗ്യത്തെ വളരെയധികം ബാധിക്കുകയും മുടിയെ പൂര്‍ണമായും കൊഴിച്ചിലിലേക്ക് എത്തിക്കുകയും ചെയ്യും.
ഫംഗല്‍ താരന്
ഇതുരണ്ടുമല്ലാത് തലയോട്ടിയില്‍ മലസീസിയ യീസ്റ്റ് അമിതമായി വളരുന്നതിന്റെ ഫലമായി ഫംഗല്‍ താരന് ഉണ്ടാകുന്നു. ഈ യീസ്റ്റ് എണ്ണകള്‍ കൂടുതല്‍ ആയി ആഗിരണം ചെയ്യുന്നു. ഇതിന്റെ ഫലമായി തലചൊറിച്ചിലും അതോടൊപ്പം തന്നെ പ്രകോപിപ്പിക്കലിനും അടരുകളിലേക്കും നയിക്കുന്നു. ഇത്തരം കാര്യങ്ങളെ കാരണമറിഞ്ഞ് ചികിത്സിക്കണം എന്നതാണ് പ്രധാന കാര്യം.
പരിഹരിക്കേണ്ടത്
താരന് ചികിത്സയില്‍ അതിന്റെ അടിസ്ഥാന കാരണത്തെ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. വരണ്ട ചര്‍മ്മത്തിലെ താരന് പരിഹരിക്കുന്നതിന് വേണ്ടി എപ്പോഴും തലയോട്ടിയില്‍ ഈര്പ്പപം നിലനിര്‍ത്തുന്ന തരത്തിലുള്ള മോയ്സ്ചറൈസിംഗ് ഷാംപൂ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.
എണ്ണമയമുള്ള മുടി
നിങ്ങളുടെ തലയോട്ടി എണ്ണമയമുള്ളതാണെങ്കില്‍ അത്തരം ചര്‍മ്മത്തിലെ താരന് ഇല്ലാതാക്കുന്നതിന് വേണ്ടി എപ്പോഴും മൃദുവായ ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പതിവായി കഴുകുന്നത് അധിക എണ്ണ നീക്കം ചെയ്യാനും താരന് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. സിങ്ക് പൈറിത്തിയോണ്‍ അല്ലെങ്കില്‍ സെലിനിയം സള്‍ഫൈഡ് അടങ്ങിയ ആന്റി-ഡാന്‍ഡ്രഫ് ഷാംപൂകള്‍ ഫംഗസ് താരനെതിരെ ഫലപ്രദമാണ്.
ഡോക്ടറെ കാണേണ്ടത്
എന്നാല്‍ താരന് ഒരു രക്ഷയുമില്ലാ്ത്ത അവസ്ഥയില്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ നല്ലൊരു ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണുന്നതിന് ശ്രദ്ധിക്കണം. കാരണം വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഔഷധ ഷാംപൂകളോ പരിഹാരങ്ങളോ അവര്‍ക്ക് നല്കാന് കഴിയും. ഇത് വഴി നിങ്ങളുടെ താരനെന്ന പ്രതിസന്ധിക്ക് പരിഹാരം കാണാം.
ജീവിതശൈലി മാറ്റങ്ങള്‍
ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് താരന് നിയന്ത്രിക്കുന്നതിന് സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം നിലനിര്‍ത്തുന്നത് വഴി നിങ്ങള്‍ക്ക് തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മികച്ചതാക്കും. മാത്രമല്ല മുടിയുടെ സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഉല്പന്നങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കുന്നത് തലയോട്ടിയിലെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. പതിവായി മുടി ബ്രഷ് ചെയ്യുന്നത് തലയോട്ടിയില്‍ സ്വാഭാവിക എണ്ണകള്‍ നിലനിര്‍ത്തുന്നതിനും സഹായിക്കും.



Click it and Unblock the Notifications
