Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
ഒരൊറ്റ ഉപയോഗത്തില്‍ കക്ഷത്തിലെ കറുപ്പ് കുറയ്ക്കാം; ഈ 3 ചേരുവകള്‍ മാത്രം മതി
Brighten skin: കക്ഷത്തിലെ കറുപ്പ് ഇന്ന് മിക്കവരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. എത്ര ശ്രമിച്ചാലും കക്ഷത്തിലെ കറുപ്പ് ചിലരില്‍ നിന്നും അകലുകയില്ല. ചിലര്‍ അമിതവണ്ണം വെയ്ക്കുന്നത് മൂലം കക്ഷത്തില്‍ കറുപ്പ് നിറം പ്രത്യക്ഷപ്പെടാറുണ്ട്. ഇവ കൂടാതെ, പിസിഒഡി, പിസിഒഎസ് പോലെയുള്ള പ്രശ്നങ്ങള്‍ മൂലവും കക്ഷത്തില്‍ കറുപ്പ് നിറം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ മറ്റു ചിലരില്‍ ഇവയൊന്നും അല്ലാതെ, ചില വസ്ത്രങ്ങള്‍ ധരിക്കുന്നത് മൂലവും, അമിതമായി കെമിക്കലുകള്‍ അടങ്ങിയ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് മൂലവും കക്ഷത്തിലെ കറുപ്പ് നിറം വര്‍ദ്ധിക്കാം.

ഇത്തരത്തില്‍ വര്‍ദ്ധിക്കുന്ന കറുപ്പ് നിറം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ക്രീം തയ്യാറാക്കാം. ഒരൊറ്റ ഉപയോഗത്തില്‍ കക്ഷത്തിലെ കറുപ്പ് നിറം നിങ്ങള്‍ക്ക് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.
ചേരുവകള്‍
രണ്ട് ടീസ്പൂണ്‍- ബീറ്റ്റൂട്ട് പൗഡര്‍
1 ടീസ്പൂണ്‍- ബേക്കിംഗ് സോഡ
പകുതി കഷ്ണം- നാരങ്ങ നീര്
തയ്യാറാക്കേണ്ട വിധം
മൂന്ന് ചേരുവകളും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അത്യാവശ്യം ദ്രാവക രൂപത്തില്‍ വേണം ഈ കൂട്ട് ഇരിക്കാന്‍. കട്ടപിടിച്ച് ഇരിക്കുകയാണെങ്കില്‍ ഇതിലേയ്ക്ക് കുറച്ചും കൂടെ നാരങ്ങ നീര് ചേര്‍ക്കാവുന്നതാണ്. ഇവ മിക്സ് ചെയ്ത് കക്ഷത്തില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത്തര്തതില്‍ ആഴ്ചയില്‍ രണ്ട് വട്ടം വീതം പുരട്ടുന്നത് കക്ഷത്തിലെ കറുപ്പ് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
ഗുണങ്ങള്‍
ഇതില്‍ ചേര്‍ത്തിരിക്കുന്ന ഓരോ ചേരുവകളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ബീറ്റ്റൂട്ട് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കും. പ്രത്യേകിച്ച്, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കറുത്ത പാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നതാണ്. അതുപോലെ, ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ കരുവാളിപ്പും, അതുപോലെ, കറുത്ത പാടുകളും കുറയ്ക്കാന്‍ സാധിക്കുന്നതാണ്. നാരങ്ങ നീര് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതിനാല്‍ ഈ ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ക്രീം കക്ഷത്തിലെ കറുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കക്ഷത്തില്‍ കറുപ്പ് നിറം വരുന്നതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. പ്രത്യേകിച്ച്, നല്ലതുപോലെ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് കക്ഷത്തിലെ കറുപ്പ് നിറം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, കക്ഷത്തില്‍ നിന്നും വിയര്‍പ്പുനാറ്റം അകറ്റാന്‍ പലരും ബോഡി ഒഡോര്‍ റിമൂവ് ചെയ്യാനുള്ള ക്രീം, പെര്‍ഫ്യൂം എന്നിവ ഉഫയോഗിക്കാറുണ്ട്. ഇത്തരം കെമിക്കലുകള്‍ അടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നത് കക്ഷത്തിലെ കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ, കക്ഷത്തിലെ മുടി വാക്സ് ചെയ്യുന്നുതും കറുപ്പ് നിറം വര്‍ദ്ധിപ്പിക്കാം. പ്രത്യേകിച്ച്, കക്ഷത്തില്‍ ഷേവ് ചെയ്യുന്നത് ചിലരില്‍ കറുപ്പ് നിറം വര്‍ദ്ധിപ്പിക്കാറുണ്ട്. ഇവ കൂടാതെ, അമിതവണ്ണം, പിസിഒഡി എന്നിവയും കക്ഷത്തിലെ കറുപ്പിന് കാരണമാണ്. അതിനാല്‍, കാരണം, മനസ്സിലാക്കി ചികിത്സിക്കുക. കെമിക്കലുകളുടെ അമിതമായിട്ടുള്ള ഉപയോഗം കുറയ്ക്കാന്‍ ശഅരമിക്കുന്നതും നല്ലതായിരിക്കും. ചര്‍മ്മം അമിതമായി വരണ്ട് പോകാതിരിക്കാനും ശ്രദ്ധിക്കുക.



Click it and Unblock the Notifications
