Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഒരു മുടി പോലും നരക്കില്ല, നല്ല കട്ടിക്കറുപ്പും കിട്ടും, സ്ഥിരമായി ഇങ്ങനെ കഴുകിയാല്‍
മുടിയുടെ തിളക്കം, നിറം കുറവ്, മുടി കൊഴിച്ചില്‍, മുടിയുടെ അനാരോഗ്യം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് നമ്മുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്നു. തിളങ്ങുന്ന നല്ല കട്ടിക്കറുപ്പുള്ള മുടിയാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ അതിന് സാധിക്കാതെ വരുന്നു. അത് മാത്രമല്ല മുടി നരക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തുന്നു. ഇത്തരം അവസ്ഥയില്‍ ആ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
പലപ്പോഴും വിലകൂടിയ ഉത്പ്പന്നങ്ങള്‍ ഇതിനായി ഉപയോഗിക്കുമെങ്കിലും അതിനെല്ലാം അതുപോലെയുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ പ്രകൃതിദത്തമായ പരിഹാരത്തിലൂടെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. തിളങ്ങുന്ന കറുത്ത മുടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
മുടിയുടെ ആരോഗ്യത്തിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്തുകൊണ്ടും നല്ലതാണ്. ഇത് തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. നരച്ച മുടിയുടെ പ്രതിസന്ധിക്കും കൂടാതെ ആരോഗ്യമുള്ള മുടിയിഴകള്‍ക്കും സഹായിക്കുന്നതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് കേശസംരക്ഷണത്തിന് ഉപയോഗിക്കുന്നതിന് വേണ്ടി ഒരു ഭാഗം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ രണ്ട് ഭാഗം വെള്ളത്തില്‍ കലര്‍ത്തുക. ഷാംപൂ ചെയ്ത ശേഷം, മിശ്രിതം മുടിയില്‍ ഒഴിക്കുക, കുറച്ച് മിനിറ്റ് വെച്ചതിന് ശേഷം മുടി കഴുകാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.
ഗ്രീന്‍ ടീ
മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും വളരെയധികം സഹായിക്കുന്നതാണ് ഗ്രീന്‍ ടീ. സ്ഥിരമായി ഉപയോഗിക്കുന്നത് വഴി അത് മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നു. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടീ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നരയെ ചെറുക്കുന്നതിനും സഹായിക്കുന്നു. അല്പം ഗ്രീന്‍ ടീ ഉണ്ടാക്കി തണുത്തതിന്ശേഷം ഇത് കൊണ്ട് മുടി കഴുകാവുന്നതാണ്. പത്ത് മിനിറ്റ് തലയില്‍ വെച്ചതിന് ശേഷം വേണം മുടി കഴുകുന്നതിന്.
നാരങ്ങ നീര്
മുടിയുടെ ആരോഗ്യത്തിന് നാരങ്ങ നീര് വളരെയധികം സഹായിക്കുന്നതാണ്. ഇത് തലയോട്ടിയിലെ അഴുക്കും അമിത എണ്ണയും താരനേയും ഇല്ലാതാക്കുന്നു. സ്ഥിരമായി നാരങ്ങ നീര് തലയില്‍ ഉപയോഗിക്കാന്‍ പാടില്ലെങ്കിലും മുടിയുടെ ആരോഗ്യത്തിനായി നമുക്ക് അല്പം ശ്രദ്ധിക്കാവുന്നതാണ്. ഇതെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ച മാറ്റങ്ങള്‍ നിങ്ങളിലുണ്ടാവുന്നു.
ചമോമൈല്‍ ടീ
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചമോമൈല്‍ ചായ വളരെയധികം സഹായിക്കുന്നതാണ്. മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിയുടെ ആരോഗ്യത്തിനുംസഹായിക്കുന്ന തരത്തില്‍ ആണ് ഇവയെല്ലാം സഹായിക്കുന്നത്. നിങ്ങളുടെ മുടി ഷാംമ്പൂ ചെയ്ത് കണ്ടീഷന്‍ ചെയ്തതിന് ശേഷമാണ് ചമോമൈല്‍ ചായ ഉപയോഗിക്കേണ്ടത്. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.
റോസ്മേരി
റോസ്മേരി ഉപയോഗിക്കുന്നത് വഴി അത് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. റോസ്മേരി ഉപയോഗിക്കുന്നത് വഴി നരച്ച മുടിയേയും കറുപ്പിക്കുന്നതിന് സാധിക്കുന്നു. ഒരു പിടി ഫ്രഷ് റോസ്മേരി രണ്ട് കപ്പ് വെള്ളത്തില്‍ 15 മിനിറ്റ് തിളപ്പിക്കുക. ഇത് തണുത്തതിന്ശേഷം ദ്രാവകം അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം തന്നെ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.



Click it and Unblock the Notifications
