Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
സ്ഥിരമായി മഞ്ഞള്‍ എണ്ണ, മുടിക്ക് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല
മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും പലവിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. കാരണം നമ്മള് കരുതുന്നത് പോലെ മുടിയുടെ ആരോഗ്യം എപ്പോഴും ഒരുപോലെ നിലനില്‍ക്കണം എന്നില്ല, സൗന്ദര്യത്തിന്റെ കാര്യത്തില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും നമുക്ക് മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ അത് എണ്ണ രൂപത്തില്‍ ഉപയോഗിക്കുന്നത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന തരത്തില്‍ മഞ്ഞള്‍ നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നതാണ് സത്യം.
മുടികൊഴിച്ചില്‍ ചികിത്സിക്കുന്നതിനുള്ള പ്രകൃതിദത്തവും ഫലപ്രദവുമായ പ്രതിവിധിയാണ് മഞ്ഞള്‍ എണ്ണ. ഇത് നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ ഇത് ഉള്‍പ്പെടുത്തുന്നതിലൂടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും അതോടൊപ്പം തന്നെ താരന് പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ തലയോട്ടിയെ പോഷിപ്പിക്കാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും എപ്രകാരം മഞ്ഞള്‍ എണ്ണ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

1. മഞ്ഞള്‍ എണ്ണ ഹെയര്‍ മാസ്ക്
മുടി കൊഴിച്ചിലിന് മഞ്ഞള്‍ എണ്ണ ഉപയോഗിക്കാനുള്ള എളുപ്പവഴികളില്‍ ഒന്ന് ഹെയര്‍ മാസ്ക് രൂപത്തില്‍ ഉപയോഗിക്കുക എന്നതാണ്. അതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. 2 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ എണ്ണ 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയുമായി കലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നല്ലതുപോലെ പുരട്ടി മസ്സാജ് ചെയ്യാവുന്നതാണ്. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയണം.
2. മഞ്ഞള്‍ എണ്ണ ചേര്‍ത്ത ഷാംപൂ
മഞ്ഞള്‍ എണ്ണ ചേര്‍ത്ത ഷാമ്പൂ ഉപയോഗിച്ച് നമുക്ക് പല പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ എണ്ണ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത അല്പം കൂടുതല്‍ തന്നെയാണ്. അതിന് വേണ്ടി മഞ്ഞള്‍ എണ്ണ ചേര്‍ത്ത ഷാംപൂ ഉപയോഗിക്കുക എന്നതാണ്. നിങ്ങളുടെ സാധാരണ ഷാമ്പൂവില്‍ ഏതാനും തുള്ളി മഞ്ഞള്‍ എണ്ണ ചേര്‍ത്ത് സ്വയം ഇത് തയ്യാറാക്കാവുന്നതാണ്. ഇത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ മാത്രമല്ല നിങ്ങളുടെ തലയോട്ടിക്ക് പോഷണം നല്‍കാനും സഹായിക്കും.

3. മഞ്ഞള്‍ എണ്ണ തലയോട്ടിയില്‍ മസാജ് ചെയ്യുക
മഞ്ഞള്‍ എണ്ണ ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് രക്തചംക്രമണം ഉത്തേജിപ്പിക്കാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. അതിന് വേണ്ടി ഏതാനും തുള്ളി മഞ്ഞള്‍ എണ്ണ എടുത്ത് ചെറുതായി ചൂടാക്കുക. ശേഷം 10 മിനിറ്റ് വൃത്താകൃതിയില്‍ മുടി മസ്സാജ് ചെയ്യാവുന്നതാണ്. അരമണിക്കൂര്‍ ശേഷം മുടി വൃത്തിയായി കഴുകാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.
മഞ്ഞള്‍ എണ്ണ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍
മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് മഞ്ഞള്‍ എണ്ണ ഉപയോഗിക്കാം. മഞ്ഞള്‍ എണ്ണയില്‍ കുര്ക്കുമിന് അടങ്ങിയിട്ടുണ്ട്, അതിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ആണ് മുടി വളര്‍ച്ചക്ക് സഹായിക്കുന്നു. ഇത് കൂടാതെ തലയോട്ടിയിലെ വീക്കം കുറയ്ക്കുന്നതിനും മഞ്ഞള്‍ എണ്ണ ഉപയോഗിക്കാം. മഞ്ഞള്‍ എണ്ണയുടെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍, ചൊറിച്ചില്‍, ചുവപ്പ്, പുറംതൊലി എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

മുടിയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു മഞ്ഞള്‍ എണ്ണ. മഞ്ഞള്‍ എണ്ണയുടെ പോഷകഗുണങ്ങള്‍ മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും പൊട്ടുന്നതിനെ പരിഹരിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ താരനെ പ്രതിരോധിക്കുന്നതിനും മഞ്ഞള്‍ എണ്ണ ഉപയോഗിക്കുന്നു. മഞ്ഞള്‍ എണ്ണയുടെ ആന്റി ഫംഗല്‍ ഗുണങ്ങള്‍ താരന് ഉണ്ടാക്കുന്ന ഫംഗസുകളെ ചെറുക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ തലയോട്ടിയിലേക്കും മുടിയിലേക്കും എത്തിക്കുന്നു. അതോടൊപ്പം തന്നെ തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാന്‍ മഞ്ഞള്‍ എണ്ണ സഹായിക്കും.



Click it and Unblock the Notifications

