Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
യുവത്വമുള്ള ചർമ്മത്തിന് മഞ്ഞൾ ഉപയോഗിക്കാം ഈവിധം
നിരവധി സൗന്ദര്യഗുണങ്ങളുള്ള ഔഷധമാണ് മഞ്ഞൾ. പതിവായി മഞ്ഞൾ ഉയോഗിക്കുന്നവരുടെ ചർമ്മം തിളക്കമുള്ളതും, കരുവാളിപ്പ് ഇല്ലാത്തതും, ചർമ്മപ്രശ്നങ്ങൾ ഇല്ലാത്തതുമായിരിക്കും. കൂടാതെ, ഏത് പ്രായത്തിലും യുവത്വമുള്ള ചർമ്മം നിലനിർത്താനും ഇവർക്ക് സാധിക്കും. ചർമ്മ സംരക്ഷണത്തിന് മഞ്ഞൾ ഏതെല്ലാം വിധത്തിൽ ഉപയോഗിക്കണം എന്ന് നോക്കാം.

ചർമ്മത്തിന് മഞ്ഞളിൻറെ ഗുണങ്ങൾ
മഞ്ഞളിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. മഞ്ഞളിലെ കുർക്കുമിൻ ചർമ്മത്തിലെ വീക്കം കുറയ്ക്കുകയും, മുഖക്കുരു, ചർമ്മത്തിലെ തടിപ്പ്, ചർമ്മ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ഇവ കൂടാതെ, മഞ്ഞളിൽ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. അതിനാൽ, മഞ്ഞൾ ചർമ്മത്തെ മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുകയും, അകാല വാർദ്ധക്യവും, ചർമ്മത്തിലെ ചുളിവുകളും ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. പതിവായി മഞ്ഞൾ ഉപയോഗിച്ചാൽ ചർമ്മത്തിന് തിളക്കം നൽകുന്നു. മഞ്ഞൾ ചർമ്മത്തിൽ നിന്നും കരുവാളിപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഹൈപ്പർപിഗ്മെന്റേഷനും ഇരുണ്ട പാടുകളും കുറയ്ക്കുന്നു. കൂടാതെ, ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും, ചർമ്മത്തിന് മൃദുത്വം നൽകാൻ സഹായിക്കുകയും ചെയ്യുന്നു. ചർമ്മ സംരക്ഷണത്തിനായി മഞ്ഞൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഫേയ്സ്പാക്കുകൾ ഏതെല്ലാമെന്ന് നോക്കാം.
മഞ്ഞൾപ്പൊടിയും തേനും
1 ടീസ്പൂൺ മഞ്ഞൾപ്പൊടി
1 ടീസ്പൂൺ തേൻ
1 ടീസ്പൂൺ തൈര്
3 ചേരുവകളും മിക്സ് ചെയ്യുക. അതിനുശേഷം മുഖത്ത് പുരട്ടുക. 15-20 മിനിറ്റ് കഴിയുമ്പോൾ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. എല്ലാ ദിവസവും കിടക്കുന്നതിന് തൊട്ടു മുൻപ് ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുക. ചർമ്മത്തിൽ നിന്നും ചുളിവുകൾ അകറ്റാൻ സഹായിക്കുന്നതാണ്. ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും സഹായിക്കുന്നതാണ്.
മഞ്ഞൾപ്പൊടിയും വെള്ളരിനീര്
1 ടീസ്പൂൺ- മഞ്ഞൾപ്പൊടി
1/2 ടീസ്പൂൺ- കറ്റാർ വാഴ ജെൽ
1 ടീസ്പൂൺ- വെള്ളരിനീര്
മൂന്ന് ചേരുവകളും മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കുക. അതിനുശേഷം മുഖത്ത് പുരട്ടുക. 10-15 മിനിറ്റ് കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകുക. ഇത് ആഴ്ചയിൽ രണ്ട് ദിവസം വീതം പുരട്ടുന്നത് ചർമ്മത്തിൽ നിന്നും മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും. ചർമ്മത്തിൽ നിന്നും ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കുന്നതാണ്.
മഞ്ഞൾപ്പൊടിയും ഓട്സ് പൊടിയും
1 ടീസ്പൂൺ- മഞ്ഞൾപ്പൊടി
2 ടീസ്പൂൺ- തേൻ
1 ടീസ്പൂൺ- മഞ്ഞൾപ്പൊടി
മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കാൻ ചേരുവകൾ കലർത്തുക. 15-20 മിനിറ്റ് ഇത് പ്രയോഗിക്കുക, തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. എന്നും ഈ ഫേയ്സ്പാക്ക് പതിവായി ഉപയോഗിച്ചാൽ ചർമ്മത്തിൽ ഒട്ടനവധി മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. ചർമ്മത്തിൽ നിന്നും ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കും. ചർമ്മത്തിന് യുവത്വം നിലനിർത്താൻ സാധിക്കുന്നതാണ്.
Disclaimer: മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളും വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല വിശ്വാസ്യത ഉറപ്പുനല്‍കുന്നില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലയാളം ബോള്‍ഡ്‌സ്‌കൈ സ്ഥിരീകരിക്കുന്നില്ല. വിവരങ്ങള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. ഏതെങ്കിലും വിവരമോ അനുമാനമോ പരിശീലിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ മുമ്പ്, ദയവായി ബന്ധപ്പെട്ട പ്രൊഫഷണലുമായി ബന്ധപ്പെടുക.



Click it and Unblock the Notifications
