Latest Updates
-
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം
മഞ്ഞളും ആര്യവേപ്പും തലയില്‍ തേക്കൂ: താരനും ചൊറിച്ചിലും അകറ്റി മുടി മുട്ടോളം
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് ഓരോ കാലാവസ്ഥയിലും ഉണ്ടാവുന്നത്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യം വളരെയധികം പ്രശ്നത്തിലാവുന്ന അവസ്ഥ പലപ്പോഴും ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിനെയെല്ലാം പ്രതിരോധിക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. മുടിക്ക് തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നതിന് വേണ്ടി നമുക്ക് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കാം. എപ്പോഴും വീട്ടിലെ പൊടിക്കൈ തന്നെയാണ് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നത്. മുടിയുടെ ആരോഗ്യം എന്നത് അതുകൊണ്ട് തന്നെ അല്പം ശ്രദ്ധേയമാണ്.

താരനും, മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോവുന്നതും മുടിയുടെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങളില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും മുടിയുടെ എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് വേണ്ടിയും നമുക്ക് മഞ്ഞളും ആര്യവേപ്പും മിക്സ് ചെയ്ത് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ കരുത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. എന്തൊക്കെയാണ് മഞ്ഞളും ആര്യവേപ്പും ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും എപ്രകാരം തയ്യാറാക്കാം എന്നും നോക്കാം.
തയ്യാറാക്കേണ്ട വിധം
മുടിയുടെ ആരോഗ്യത്തിന് വേണ്ടി എപ്രകാരം മഞ്ഞളും ആര്യവേപ്പും തയ്യാറാക്കാം എന്ന് നോക്കാം. അതിന് വേണ്ടി നാലോ അഞ്ചോ തണ്ട് ആര്യവേപ്പ് എടുത്ത് അതിലേക്ക് നല്ല പച്ചമഞ്ഞള്‍ തൊലി കളഞ്ഞ് മിക്സ് ചെയ്യുക. ഇത് രണ്ടും നല്ലതുപോലെ അരച്ചെടുത്ത് അതിലേക്ക് അല്പം ചെറുനാരങ്ങ നീര് കൂടി ചേര്‍ക്കാവുന്നതാണ്. നല്ല കിടിലന്‍ ഹെയര്‍മാസ്ക് തയ്യാര്‍. ഇത് മുടിയില്‍ അല്പം വെള്ളം നനച്ച നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. തലയോട്ടിയില്‍ ഉള്‍പ്പടെ ഇത് മസ്സാജ് ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. നല്ലതുപോലെ മസ്സാജ് ചെയ്ത ശേഷം പതിനഞ്ച് ഇരുപത് മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇപ്രകാരം ചെയ്യാം.

ഗുണങ്ങള്‍
ഈ ഹെയര്മാസക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടി സംരക്ഷണത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അതില്‍ ആദ്യത്തേത് താരനെ ഇല്ലാതാക്കുന്നു എന്നത് തന്നെയാണ്. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. ഏത് പ്രശ്നത്തേയും പൂര്‍ണമായും ഇല്ലാതാക്കി താരന്റെ ചൊറിച്ചിലും അസ്വസ്ഥതകളും പൂര്‍ണമായും കളയുന്നതിന് ആര്യവേപ്പ് മഞ്ഞള്‍ ഹെയര്‍മാസ്ക് മികച്ചതാണ്. ഇത് താരന് മൂലം ഉണ്ടാവുന്ന എല്ലാ അസ്വസ്ഥതകളും പൂര്‍ണമായും ഇല്ലാതാവുന്നു.
തലയോട്ടിയിലെ ചൊറിച്ചിലും പൂര്‍ണമായും അകറ്റുന്നുണ്ട് ഈ ഹെയര്‍മാസ്ക്. പലരിലും താരനില്ലെങ്കില് പോലും തലയോട്ടിയില്‍ വിട്ടു മാറാത്ത ചൊറിച്ചില്‍ ഉണ്ടാവുന്നു. അതിന് പരിഹാരം കാണുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് ഈ മിശ്രിതം. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ഈ മിശ്രിതം മുടിയില്‍ ഉപയോഗിക്കാം. എല്ലാ തരത്തിലും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ് ഈ മിശ്രിതം.

മുടി വളരാനും മുടിയുടെ ഫംഗസ് അണുബാധകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ആര്യവേപ്പ് മഞ്ഞള്‍ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും തിളക്കം വര്‍ദ്ധിപ്പിക്കുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടി മുട്ടോളം വളരുന്നതിനും സഹായിക്കുന്നു ഈ മിശ്രിതം. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇത് നല്‍കുന്നില്ല എന്നതും സത്യമാണ്.
മുടിയുടെ അറ്റം പിളരുന്നത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. ഈ പ്രശ്നത്തില്‍ നിന്ന് പൂര്‍ണ പരിഹാരം കാണുന്നതിന് വേണ്ട് നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. പല പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഇവ ഉപയോഗിക്കാവുന്നതാണ്. മുടിയുടെ അറ്റം പിളരുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആത്യന്തികമായ നാശത്തിലേക്കാണ് എത്തിക്കുന്നത്. എന്നാല്‍ ഈ മാസ്ക് ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.



Click it and Unblock the Notifications