Latest Updates
-
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ?
തൈരും ഒരു സ്പൂണ്‍ മഞ്ഞളും ഏത് കരുവാളിപ്പും അകറ്റും: ഉപയോഗം ഇങ്ങനെ വേണം
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ നാം അനുഭവിക്കുന്നു. പലപ്പോഴും സൂര്യ പ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന കരുവാളിപ്പിനെ ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത്, എന്തൊക്കെയാണ് പരിഹാരം എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെ പൂര്‍ണമായും പരിഹരിക്കുന്നതിനും ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും വേണ്ടി മഞ്ഞളും തൈരും ഉപയോഗിക്കാം. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ചര്‍മ്മത്തിലുണ്ടാവുന്ന കരുവാളിപ്പും മറ്റും നമ്മുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നു.
എന്നാല്‍ ഈ പ്രശ്നത്തെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് ഈ സ്പെഷ്യല്‍ ഫേസ്മാസ്ക്. മഞ്ഞളും തൈരും ചേര്‍ന്ന ഫെയ്സ് മാസ്ക് ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ സഹായിച്ചേക്കാം. മിക്ക അടുക്കളകളിലും കാണപ്പെടുന്ന ചേരുവകള്‍ ഉപയോഗിച്ചാണ് ഈ ലളിതമായ പരിഹാരം കാണുന്നത്. എന്തൊക്കെയാണ് ഇതിന്റെ മറ്റ് ഗുണങ്ങള്‍ എന്ന് നോക്കാം. കൂടാതെ ചര്‍മ്മത്തില്‍ ഇതുണ്ടാക്കുന്ന ഗുണങ്ങളും എന്തൊക്കെയെന്ന് നോക്കാം.

ചേരുവകള്‍
മാസ്കിന് രണ്ട് ചേരുവകള്‍ മാത്രമേ ആവശ്യമുള്ളൂ: മഞ്ഞളും തൈരും. മഞ്ഞള്‍ അതിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്, ഇത് ചര്‍മ്മത്തെ മികച്ചതാക്കുന്നതിന് സഹായിക്കും. കൂടാതെ തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നു, ഇത് തിളക്കമുള്ള നിറം നല്കുന്നു. അതുകൊണ്ട് തന്നെ ഈ രണ്ട് ചേരുവകളും ചര്‍മ്മാരോഗ്യത്തിനും ചര്‍മ്മത്തിന്റെ തിളക്കത്തിനും സഹായിക്കുന്നു.
തയ്യാറാക്കുന്നത്
ചര്‍മ്മസംരക്ഷണത്തിനായി ഈ മിശ്രിതം എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം. അതിനായി മാസ്ക് തയ്യാറാക്കാന്‍, ഒരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി രണ്ട് ടേബിള്‍സ്പൂണ്‍ തൈരുമായി കലര്‍ത്തുക. മിനുസമാര്‍ന്ന പേസ്റ്റ് ആകുന്നതുവരെ ഇളക്കുക. മിശ്രിതം മുഖത്ത് തുല്യമായി പുരട്ടുന്നതിനായി ശ്രദ്ധിക്കേണ്ടതാണ്. ഇത് മുഖത്ത് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തില്‍ അലര്ജിയുണ്ടാവുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ വളരെയധികം മികച്ചതാക്കുന്നു എന്നത് സത്യമാണ്. എന്നാല്‍ ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള അലര്‍ജിയും ഇല്ലെന്ന് ഉറപ്പ് വരുത്തണം.
ഉപയോഗിക്കുന്നത്
ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ചതാണ് ഈ മിശ്രിതം. കണ്ണുകളും വായയും ഒഴിവാക്കി വേണം ഈ മിശ്രിതം ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാന്‍. ഇത് മുഖത്ത് നല്ലതുപോലെ പോലെ തേച്ച് പിടിപ്പിച്ച് 20 മിനിറ്റോളം ചര്‍മ്മത്തില്‍ വെക്കണം. അതിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി വൃത്തിയാക്കണം. ഇത് ചര്‍മ്മത്തിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളും ഈ മിശ്രിതത്തിലൂടെ പരിഹരിക്കാന്‍ സാധിക്കും.
ഗുണങ്ങള്‍
ചര്‍മ്മത്തില്‍ ഈ മാസ്ക് ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ ടാന്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന്റെ ഘടന മാറ്റി മറിയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ മൃദുത്വവും തിളക്കമുള്ളതുമാക്കി മാറ്റുന്നു. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കും. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലവും അടങ്ങിയിട്ടില്ലാത്തതിനാല്‍ അത് നിങ്ങളുടെ ചര്‍മ്മത്തെ മികച്ചതാക്കും. സെന്‍സിറ്റീവ് ചര്മ്മത്തിനേറ്റവും മികച്ചതാണ് ഈ ഫേസ്മാസ്ക്. ഇത് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കുന്നത് നല്ലതാണ്.
കരുവാളിപ്പ് അകറ്റുന്നു
ചര്‍മ്മത്തില്‍ സൂര്യ പ്രകാശം മൂലമുണ്ടാവുന്ന കരുവാളിപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ ഫേസ്മാസ്ക്. കരുവാളിപ്പ് അകറ്റി ചര്‍മ്മത്തില്‍ തിളക്കവും ആരോഗ്യവും നിലനിര്‍ത്തുന്നതിന് ഈ ഫേസ്മാസ്ക് സഹായിക്കും. ഇത് കൂടാതെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്നതാണ് ഈ ഫേസ്മാസ്കിന്റെ പ്രത്യേകത. എന്നാല്‍ മാസ്ക് ഉപയോഗിക്കുന്നതിന് മുന്‍പ് അലര്‍ജിയുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു പാച്ച് ടെസ്റ്റ് നടത്തുക. മഞ്ഞള്‍ വസ്ത്രങ്ങളിലും പ്രതലങ്ങളിലും കറയുണ്ടാക്കും, അതിനാല്‍ തയ്യാറാക്കുമ്പോഴും പ്രയോഗിക്കുമ്പോഴും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുക.



Click it and Unblock the Notifications