Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
നരച്ച മുടി ഓരോ ദിവസവും കൂടുന്നോ, ആഴ്ചയില്‍ ഒറ്റത്തവണ ഉപയോഗത്തില്‍ 100% ഫലം
മുടി നരക്കുക എന്നത് എല്ലാവരിലും ആത്മവിശ്വാസത്തിന് അല്പം കോട്ടം തട്ടിക്കുന്ന ഒന്നാണ് . പൊതുവേ പ്രായമാവുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാല്‍ അല്പം കൂടി കടന്ന് ചിന്തിച്ചാല്‍ പ്രായവും ഇപ്പോഴത്തെ മുടിയുടെ നരയും തമ്മില്‍ യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ലെന്ന് തന്നെ പറയാന്‍ സാധിക്കും. കാരണം അത്രയേറെ കോമണ്‍ ആയി കഴിഞ്ഞു ഇപ്പോഴത്തെ മുടി നരക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം അല്പം ശ്രദ്ധിക്കേണ്ടത് ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് തന്നെയാണ്.
എന്നാല്‍ ഇനി തുളസിയിലൂടെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. മുടി നരക്കുക എന്നത് പലപ്പോഴും അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തുളസി ധൈര്യമായി ഉപയോഗിക്കാം. കാരണം തുളസി കൊണ്ട് വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഒരു ഹെയര്‍പാക്ക് നമ്മുടെ മുടിയെ വളരെയധികം സഹായിക്കുന്നു. ഇത് നരയെ പൂര്‍ണമായും ഇല്ലാതാക്കുകയും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ എപ്രകാരം ഈ ഹെയര്‍മാസ്ക് തയ്യാറാക്കാം എന്ന് നോക്കാം.

ഹെയര്‍മാസ്ക് തയ്യാറാക്കാം
തുളസി ഹെയര്‍മാസ്ക് എപ്രകാരം തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി രണ്ട് ടേബിള്‍ സ്പൂണ്‍ തുളസി ഇല എടുത്ത് പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഉലുവപ്പൊടി ചേര്‍ക്കുക. ഇത് അല്പം വെള്ളമൊഴിച്ച് മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തില്‍ ആക്കുക. ഈ പേസ്റ്റ് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. കഴുകിക്കളയാന്‍ നിങ്ങള്‍ക്ക് ഇളം ചൂടുവെള്ളം ഉപയോഗിക്കാം, അതല്ലെങ്കില്‍ നിങ്ങള്‍ക്ക് തണുത്ത വെള്ളത്തില്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.
ഹെയര്‍ പാക്കിന്റെ ഗുണങ്ങള്‍
തുളസി കൊണ്ടുള്ള ഹെയര്‍പാക്ക് നിരവധി ഗുണങ്ങളാണ് മുടിയില്‍ നല്‍കുന്നത്. ഇത് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് മുടിക്ക് ഉണ്ടാക്കുന്നത്. കാരണം തുളസിയില്‍ ധാരാളം ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. കൂടാതെ തലയോട്ടിയിലെ അണുബാധയെ അകറ്റി നിര്‍ത്തുന്നതിനും ഈ ഹെയര്‍മാസ്ക് സഹായിക്കുന്നു. നരച്ച മുടിക്ക് ഫലപ്രദമായ രീതിയില്‍ കറുപ്പ് നിറം നിലനിര്‍ത്തുന്നതിന് തുളസി ഹെയര്‍മാസ്ക് മികച്ചതാണ്.
തലയോട്ടിയുടെ ആരോഗ്യത്തിനും തലയോട്ടിയിലെ അമിത ചൊറിച്ചിലിനും മറ്റ് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തുളസി ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും വേണമെങ്കില്‍ നിങ്ങള്‍ക്ക് തുളസി അരച്ച് തലയില്‍ പുരട്ടാവുന്നതാണ്. അത്രയധികം ഗുണപരമായ മാറ്റങ്ങള്‍ ഇത് മുടിയില്‍ നല്കുന്നു. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നില്ല എന്നതും പ്രത്യേകതയാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ സ്വാഭാവിക നിറം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നു.

മുടിയുടെ കരുത്തും ആരോഗ്യവും തിളക്കവും ഒരുപോലെ വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഹെയര്‍മാസ്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത് മുടിക്ക് വേണ്ട എല്ലാ പോഷകങ്ങളും നല്കുന്നു. കൂടാതെ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ് തുളസി എന്നതില്‍ സംശയം വേണ്ട. ആഴ്ചയില്‍ ഒരു തവണ ഉപയോഗിക്കുമ്പോള്‍ തന്നെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാവും.
തലയോട്ടിയിലെ അഴുക്കും ദുര്‍ഗന്ധവും ഈര്‍പ്പം മൂലമുണ്ടാവുന്ന ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും ശമിപ്പിക്കാന്‍ ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാം. എല്ലാ തരത്തിലുള്ള കേശ സംരക്ഷണ ഗുണങ്ങളും തുളസിയില്‍ അടങ്ങിയിട്ടുണ്ട്. പേന്‍ പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് തുളസി. അതുകൊണ്ട് തന്നെ ആരോഗ്യകരമായ മുടി വളര്‍ച്ചയും ഉറപ്പ് നല്കുന്നു. ആരോഗ്യമുള്ള ഓരോ ഇഴകളും നിങ്ങള്‍ക്ക് നല്കുന്നു തുളസി ഹെയര്‍മാസ്ക്.

തുളസി തിരഞ്ഞെടുക്കുമ്പോള്‍
എപ്രകാരം നല്ല മികച്ച തുളസിയിലകള്‍ തിരഞ്ഞെടുക്കാം എന്ന് നമുക്ക് നോക്കാം. കാരണം അത് മാത്രമാണ് മുടിക്ക് ഗുണങ്ങള്‍ നല്‍കുന്നത് എന്നതാണ് സത്യം. കടും പച്ച നിറമുള്ളതും തിളങ്ങുന്ന തിളക്കമുള്ളതുമായ ഇലകള്‍ പറിക്കുന്നതിന് ശ്രദ്ധിക്കുക. ഇലകള്‍ വാടിപ്പോകുന്നതിന്റെയോ നിറവ്യത്യാസത്തിന്റെയോ ലക്ഷണങ്ങളില്ലാത്തവയായിരിക്കണം എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. ഇലകളില്‍ എന്തെങ്കിലും പാടുകളോ നിറവ്യത്യാസമോ ഉണ്ടോ എന്ന് പരിശോധിക്കുകയും വേണം. ഇത് കൂടാതെ തണ്ടില്‍ നിന്ന് ഇലകള്‍ മൃദുവായി പറിച്ചെടുക്കണം. പറിച്ചെടുത്ത ഉടനെ തന്നെ ഇലകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications