ആദ്യമായാണോ ഫേസ്പാക്ക് ? എന്നാല്‍ ഉറപ്പുള്ള ഫലത്തിനായി ഇതാണ് മികച്ചത്

ചര്‍മ്മസംരക്ഷണം എന്നത് പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അത് നിങ്ങളുടെ ചര്‍മ്മത്തില്‍ എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരും എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ആദ്യമായി ചര്‍മ്മത്തില്‍ ഫേസ്പാക്ക് ഉപയോഗിക്കുന്ന ഒരുവ്യക്തിയാണ് നിങ്ങളെങ്കില്‍ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെ തിരിച്ചറിയേണ്ടതാണ്. എന്നാല്‍ ഏത് ഫേസ്പാക്ക് എന്ത് ഉത്പ്പന്നമാണ് ഉപയോഗിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികളെ പരിഹരിക്കുന്നതിനും മഞ്ഞള്‍ ഫേസ്പാക്ക് ഉപയോഗിക്കാം.

ചര്‍മ്മ സംരക്ഷണത്തിന് മഞ്ഞള്‍ ഉപയോഗിക്കുക എന്നത് ഏറ്റവും മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരിക്കും പറഞ്ഞാല്‍ ചര്‍മ്മത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മഞ്ഞള്‍. ഇത് ഉപയോഗിക്കുന്നത് വഴി ചര്‍മ്മപ്രതിസന്ധികള്‍ പരിഹരിക്കുകയും ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഏതൊക്കെ ഫേസ്പാക്കുകള്‍ ഉപയോഗിച്ചാല്‍ ചര്‍മ്മ പ്രശ്‌നങ്ങളെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

first time face pack

മഞ്ഞളും പാലും ചേര്‍ന്ന ഫേസ്പാക്ക്
മഞ്ഞളും പാലും ചേര്‍ത്ത ഫേസ്പാക്ക് നിങ്ങളുടെ ചര്‍മ്മത്തില്‍ കാണിക്കുന്ന മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല. പാല്‍ നിങ്ങളുടെ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതിനോടൊപ്പം മഞ്ഞളും ചേരുമ്പോള്‍ ഫലങ്ങള്‍ ഇരട്ടിയാവുന്നു. അത് മാത്രമല്ല ഈ മിശ്രിതം ചര്‍മ്മത്തെ മൃദുലമാക്കാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ പച്ചമഞ്ഞളോ മഞ്ഞള്‍ പൊടിയോ പച്ച പാലില്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടേണ്ടതാണ്. ശേഷം 10-15 മിനിറ്റിനു് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ 2-3 തവണ ഉപയോഗിക്കണം.

മഞ്ഞളും തേനും ചേര്‍ന്ന ഫേസ്പാക്ക്
മുഖക്കുരുവിന്റെ പ്രശ്‌നം അകറ്റാനും ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും വളരെയധികം സഹായിക്കുന്നതാണ് മഞ്ഞളും തേനും ചേര്‍ത്ത ഫേസ്പാക്ക്. തേന്‍ ചര്‍മ്മത്തെ മൃദലമാക്കുകയും മുഖക്കുരുവിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ഒരു ടീസ്പൂണ്‍ മഞ്ഞളില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാവുന്നതാണ്. അതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ 2-3 തവണ ഈ ഫേസ്പാക്ക് ഉപയോഗിക്കാം.

first time face pack

മഞ്ഞളും ചന്ദനവും ചേര്‍ന്ന ഫേസ്പാക്ക്
എണ്ണമയമുള്ള ചര്‍മ്മം, തുറന്ന സുഷിരങ്ങള്‍, മുഖക്കുരു, ടാന്‍ എന്നിവയ്ക്ക് എന്തുകൊണ്ടും വളരെ എളുപ്പത്തില്‍ പരിഹാരം കാണുന്നു ഈ ഫേസ്പാക്ക്. അത് മാത്രമല്ല മഞ്ഞളും ചന്ദനവും ചേര്‍ന്ന ഫേസ്പാക്ക് ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഈ രണ്ട് ചേരുവകള്‍ക്കും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട് എന്നത് കൊണ്ട് തന്നെ ഇത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഈ ഫേസ്പാക്ക് തയ്യാറാക്കുന്നതിന് വേണ്ടി പച്ചമഞ്ഞളും ചന്ദനവും ഒരുമിച്ച് അരയ്ക്കുക. ഇതിലേക്ക് റോസ് വാട്ടറോ പാലോ ചേര്‍ത്ത് ഫേസ്പാക്ക് തയ്യാറാക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.

മഞ്ഞളും തൈരും
ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ് എന്തുകൊണ്ടും മഞ്ഞളും തൈരും. ഇത് രണ്ടും എടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് നല്ലതുപോലെ പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയണം. ഇത് വഴി ചര്‍മ്മത്തിലുണ്ടാവുന്ന വാര്‍ദ്ധക്യ സഹജമായ ചുളിവുകളും മറ്റും ഇല്ലാതാവുന്നു. ഇത് വഴി ചര്‍മ്മത്തിലെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. സ്ഥിരമായി ഇവ ഉപയോഗിക്കുന്നത് വഴി അത് ചര്‍മ്മത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവയെല്ലാം ഉപയോഗിക്കുന്നതിന് മുന്‍പ് എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടോ എന്ന് പാച്ച് ടെസ്റ്റ് വഴി മനസ്സിലാക്കേണ്ടതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Saturday, June 21, 2025, 17:34 [IST]
X
Desktop Bottom Promotion