വേനലിലെ കരുവാളിപ്പ് അകറ്റി പിഗ്മെന്റേഷന്‍ പരിഹാരം ഒരു കപ്പ് തൈരില്‍

സൗന്ദര്യ സംരക്ഷണത്തിന്റെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാലാവസ്ഥയിലൂടെയാണ് നാം കടന്ന് പോവുന്നത്. പലപ്പോഴും ഇത് നിങ്ങളെ വളരെയധികം അസ്വസ്ഥതപ്പെടുത്തുന്നു. എന്നാല്‍ കാലാവസ്ഥാ മാറ്റവും പൊടിയും അഴുക്കും എല്ലാം കൂടി ചര്‍മ്മത്തില്‍ പിഗ്മെന്റേഷന്‍ ഉണ്ടാക്കുന്ന അവസ്ഥ നിസ്സാരമല്ല. അത് മെലാസ്മ, കറുത്ത പുള്ളികള്‍ എന്നിവയായി പ്രത്യക്ഷപ്പെടുകയും അത് പിന്നീട് മാറ്റാന്‍ പറ്റാത്ത തരത്തിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാല്‍ പെട്ടെന്ന് പരിഹാരം കാണാന്‍ ശ്രമിച്ചില്ലെങ്കില്‍ അത് മുഖത്താകെ സ്‌പ്രെഡ് ആവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇത്തരം അവസ്ഥയില്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം. കാരണം ഇത് ചര്‍മ്മത്തില്‍ അത്രയധികം മാറ്റങ്ങള്‍ വൈകിയാണെങ്കിലും കൊണ്ട് വരുന്നു. ചര്‍മ്മത്തിനെ തിരിച്ച് പിടിക്കുന്നതിനും സ്വാഭാവിക നിറം കൊണ്ട് വരുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. തൈര് ഇത്തരത്തില്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പിഗ്മെന്റേഷനെ ഇല്ലാതാക്കുന്നതിനും മികച്ചതാണ്. അമിതമായ പിഗ്മെന്റേഷന്‍ പലപ്പോഴും ആത്മവിശ്വാസം കുറയ്ക്കുകയും ഉത്കണ്ഠയ്ക്ക് കാരണമാവുകയും ചെയ്യുന്നു. എപ്രകാരം ഇതിനെ പ്രതിരോധിക്കാം എന്ന് നോക്കാം.

Home Remedies

തൈരിന്റെ ഗുണങ്ങള്‍
സൗന്ദര്യസംരക്ഷണത്തിന് വേണ്ടി തൈര് ഉപയോഗിക്കുമ്പോള്‍ അത് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്നത് ആദ്യം അറിയണം.ഇതിലുള്ള ലാക്റ്റിക് ആസിഡ് ആണ് ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നത. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും പ്രകൃതിദത്ത ക്ലെന്‍സറായും എക്‌സ്‌ഫോളിയേറ്ററായും പ്രവര്‍ത്തിക്കുന്നതാണ് ഈ ഘടകം. ചര്‍മ്മത്തെ വരള്‍ച്ചയില് നിന്ന് സംരക്ഷിക്കുന്നതിനും പിഗ്മ്‌ന്റെഷന്‍ ഇല്ലാതാക്കുന്നതിനും മികച്ചതാണ് തൈര്.

ചര്‍മ്മസംരക്ഷണത്തിന്
ചര്‍മ്മസംരക്ഷണത്തിന് വേണ്ടി തൈര് ഉപയോഗിക്കുമ്പോള്‍ അത് എത്രത്തോളം ഗുണം നല്‍കുന്നു എന്നതാണ്് ആദ്യം അറിയേണ്ടത്. തൈര് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റുന്നതിനും ആരോഗ്യമുള്ള ചര്‍മ്മത്തിനും സഹായിക്കുന്ന വിറ്റാമിന്‍ ബി 5, കാല്‍സ്യം എന്നിവ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇത് മങ്ങിയ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും കറുത്ത പാടുകള്‍ പാടേ മായ്ക്കുകയും ചെയ്യുന്നു.

മുഖക്കുരുവിന് പരിഹാരം കാണാന്‍
മുഖക്കുരുവിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വിറ്റാമിന്‍ ബി 12 തൈരില്‍ ഉപയോഗിക്കാവുന്നതാണ.് ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക നിറത്തെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മത്തില്‍ ഇത് ഉപയോഗിക്കുമ്പോള്‍ പെട്ടെന്ന് തന്നെ മാറ്റം തിരിച്ചറിയാന്‍ സാധിക്കും. എങ്ങനെ ചര്‍മ്മസംരക്ഷണത്തിന് തൈര് ഉപയോഗിക്കാം എന്ന് നോക്കാം.

തൈര് വീട്ടുവൈദ്യങ്ങള്‍
തൈര് എപ്രകാരമെല്ലാം ചര്‍മ്മത്തിന് ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആഴ്ചയില്‍ ഒരിക്കല്‍ തൈരും വെള്ളരിക്കയും ഉപയോഗിക്കുന്നു. തൈരും തക്കാളിയും അതുപോലെ തന്നെ ചര്‍മ്മത്തിന് സഹായിക്കുന്നതാണ്. തൈരും മഞ്ഞളും എല്ലാ ചര്‍മ്മത്തിനും ആഴ്ചയില്‍ ഒരിക്കല്‍ ഉപയോഗിക്കാവുന്ന മികച്ച ഫേസ്പാക്ക് ആണ്. എല്ലാ തരത്തിലുള്ള ചര്‍മ്മത്തിനും തൈരും ഉരുളക്കിഴങ്ങും ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിച്ചാല്‍ മാറ്റം മനസ്സിലാക്കാം. വരണ്ട ചര്‍മ്മത്തിന് ആഴ്ചയില്‍ ഒരിക്കല്‍ തൈരും തേനും ഉപയോഗിക്കാം. ഇപ്രകാരമെല്ലാം ചര്‍മ്മത്തില്‍ തൈര് ഉപയോഗിക്കാം.

എങ്ങനെ ഉപയോഗിക്കാം
തൈര് നേരിട്ട് പുരട്ടുന്നതിനേക്കാള്‍ അത് മിശ്രിതമാക്കി പുരട്ടുന്നതാണ് നല്ലത്. കാരണം അല്ലാത്ത പക്ഷം അത് ചര്മ്മത്തില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുത്തുന്നു. മിശ്രിതമാകുമ്പോള്‍ ഈ കോമ്പിനേഷനുകള്‍ ചര്‍മ്മത്തില്‍ നേരിട്ട് പ്രയോഗിക്കാന്‍ സാധിക്കുന്നു. 15-20 മിനിറ്റ് മുഖത്ത് ഈ ഫേസ്പാക്ക് തേച്ച് പിടിപ്പിക്കേണ്ടതാണ്. അതിന് ശേഷം വെള്ളത്തില്‍ കഴുകുക. കടലമാവ്, മഞ്ഞള്‍ എന്നിവ കലര്‍ത്തിയും തൈര് ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം ഒരേ രീതിയില്‍ ഉള്ള ഫലങ്ങളാണ് നല്‍കുന്നത് എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. ഉപയോഗ രീതി ശരിയല്ലെങ്കില്‍ കൃത്യമായ ഫലം ലഭിക്കുകയില്ലെന്നതും ഓര്‍മ്മിക്കണം.

പിഗ്മെന്റേഷന്‍ പരിഹാരം
പിഗ്മെന്റേഷന്‍ എന്ന ചര്‍മ്മപ്രശ്‌നത്തിന് ഈ വീട്ടുവൈദ്യങ്ങള്‍ സഹായിക്കും എന്നതില്‍ സംശയം വേണ്ട. എന്നിരുന്നാലും ഹോര്‍മോണ്‍ മാറ്റങ്ങള്‍, ജനന നിയന്ത്രണ ഗുളികകള്‍, മറ്റ് സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ പോലുള്ളവയുടെ ഉപയോഗവും ഇത്തരത്തില്‍ പിഗ്മെന്റേഷന്‍ കാരണമാകുന്നു. പിഗ്മെന്റേഷന്‍ കൂടുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. നല്ലൊരു ഡെര്‍മറ്റോളജിസ്റ്റിനെ കാണേണ്ടതാണ്.

Story first published: Tuesday, April 2, 2024, 22:45 [IST]
X
Desktop Bottom Promotion