Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഒറ്റരാത്രിയിലെ ഉപയോഗത്തില്‍ ചെറുപ്പം തിരിച്ച് പിടിക്കാം, വീട്ടിലെ മാജിക് ഓയില്‍
ചര്‍മ്മസംരക്ഷണം എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്ത്, എങ്ങനെ എന്നതാണ് പലര്‍ക്കും അറിയാത്തത്. എന്നാല്‍ പ്രായം കുറക്കുക എന്നതാണ് പലരും ആഗ്രഹിക്കുന്ന കാര്യം. പലപ്പോഴും അതിന് സാധിക്കാതെ വരുമ്പോള്‍ അത് ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ പ്രായക്കുറവിനായി ഇനി വീട്ടില്‍ തന്നെ ചില പരിഹാരങ്ങള്‍ തേടാവുന്നതാണ്. കണ്ടാല്‍ പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നവര്‍ക്ക് ഇനി ധൈര്യമായി ഇവ ഉപയോഗിക്കാം.
വീട്ടില്‍ തയ്യാറാക്കുന്ന ഈ കൊളാജന്‍ ഓയിലിന് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ല എന്നത് തന്നെയാണ് സത്യം. ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നതിന് പ്രതിരോധിക്കുകയും ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഈ ഓയില്‍. ഇത് എങ്ങനെ തയ്യാറാക്കാം, എപ്രകാരം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആവശ്യമുള്ള ചേരുവകള്‍
ബീറ്റ്റൂട്ട്, ക്യാരറ്റ്, ലാവെന്‍ഡര്‍, ഒലീവ് ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ബീറ്റ്റൂട്ടും ക്യാരറ്റും തൊലി കളഞ്ഞ് എടുക്കുക. ഇതിലേക്ക്ക ലാവെന്‍ഡര്‍ ഇലകളും ഓയിലും ഓലീവ് ഓയിലും ചേര്‍ത്ത് ഇളക്കി ഡബ്ബിള്‍ ബോയില്‍ ചെയ്യണം. അതായത് ഇത് നേരിട്ട് അടുപ്പില്‍ വെച്ച് ചൂടാക്കരുത്. ഒരു പാത്രം ചൂടാക്കി അതിലേക്ക് ഇത് ഒഴിച്ച് വേണം ചൂടാക്കുന്നതിന്. പിന്നീട് ഇത് നല്ലതുപോലെ ചൂടായാല്‍ വാങ്ങി വെച്ച് തണുപ്പിക്കാവുന്നതാണ്.
ഉപയോഗിക്കുന്ന വിധം
തയ്യാറാക്കിയ കൊളാജന്‍ ഓയില്‍ നല്ലതുപോലെ തണുത്തതിന്ശേഷം ഇത് മുഖത്ത് തേച്ച് പിടിപ്പിക്കണം. അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ സോപ്പുപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കാം. ഇത് മുഖത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ചര്‍മ്മത്തിന് തിളക്കവും മിനുസവും നല്‍കുന്നതോടൊപ്പം മറ്റ് ചില ഗുണങ്ങള്‍ കൂടി നല്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
ചുളിവുകള്‍ക്ക് പരിഹാരം
ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി രാത്രി കിടക്കുന്നതിന് മുന്‍പ് ഈ എണ്ണ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് അകാല വാര്‍ദ്ധക്യം ചര്‍മ്മത്തിലുണ്ടാവുന്ന ചുൡവുകളെ ഇല്ലാതാക്കുന്നു. കൂടാതെ ചര്‍മ്മത്തിന് നല്ല തിളക്കവും മൃദുത്വവും നല്‍കുന്നതിന് സഹായിക്കുന്നു. സ്ഥിരമായി ഇവ ചര്‍മ്മത്തില്‍ തേക്കുന്നത് വഴി വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറ്റം അറിയാന്‍ സാധിക്കും.
തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം
പലപ്പോഴും തൂങ്ങിയ ചര്‍മ്മവും പ്രായത്തെ എടുത്ത് കാണിക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം കൊളാജന്റെ അഭാവമാണ് ഇതിന് പിന്നിലെന്ന് ആദ്യം തിരിച്ചറിയണം. അതുകൊണ്ട് തന്നെ നമ്മള് വീട്ടില്‍ തയ്യാറാക്കിയ എണ്ണ ഉപയോഗിക്കുന്നത് വഴി അത് തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറ്റം കാണാന്‍ സാധിക്കുന്നു.
സ്വാഭാവിക നിറം
എല്ലാവരുടേയും ചര്‍മ്മത്തിന് ഒരു സ്വാഭാവിക നിറമുണ്ട്. അതിന് സഹായിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് ഈ ഓയില്‍ സഹായകമാണ്. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ഈ ഓയില്‍ അരമണിക്കൂര്‍ തേച്ച് പിടിപ്പിച്ച് അത് കഴുകിക്കളയാം. ആദ്യത്തെ ആഴ്ചയില്‍ തന്നെ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കാണാവുന്നതാണ്. ഇത് ചര്‍മ്മത്തെ കൂടുതല്‍ സഹായിക്കുന്നു. പ്രായത്തെ പടിക്ക് പുറത്ത് നിര്‍ത്തുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications