Latest Updates
-
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ
നല്ല കട്ടിയുള്ള പുരികത്തിന് ഇനി ഐബ്രോ വരക്കേണ്ട, വീട്ടിലുണ്ട് പ്രതിവിധി
പുരികം വരയ്ക്കുന്നത് സൗന്ദര്യത്തിന് വളരെ അനിവാര്യമായാണ് പലരും കണക്കാക്കുന്നത്. ചിലര്‍ക്കാകട്ടെ പുരികത്തിന്റെ കട്ടി കുറയുന്നത് അല്പം ആശങ്കയുണ്ടാക്കുന്നു. എന്നാല്‍ ഇനി ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയും നല്ല കട്ടിപ്പുരികത്തിനും വേണ്ടി ചില കാര്യങ്ങള്‍ വീട്ടില്‍ ശ്രദ്ധിക്കാം. കണ്ണാടിക്ക് മുന്നില്‍ നിന്ന് ഇനി അധികം കഷ്ടപ്പെടാതെ തന്നെ നിങ്ങള്‍ക്ക് പുരികത്തിന്റെ കട്ടി കൂട്ടാം.
നിങ്ങള്‍ക്ക് നേരിയ പുരികമെങ്കിലും അതിനെ ഇനി കട്ടിയുള്ളതാക്കുന്നതിന് വേണ്ടി വീട്ടില്‍ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. ഐബ്രോ പെന്‍സില്‍ ഉപയോഗിച്ച് പുരികം എഴുതുന്നതിന് മുന്‍പ് ഇനി വീട്ടിലെ പൊടിക്കൈകളിലൂടെ നമുക്ക് ഇതിനെല്ലാം പരിഹാരം കാണാം. എപ്രകാരം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

വെളിച്ചെണ്ണ
വെളിച്ചെണ്ണ പുരികം കട്ടിയാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. അതിനായി നിങ്ങള്‍ ദിനവും വെളിച്ചെണ്ണ തേച്ച് മസ്സാജ് ചെയ്യണം. അതിന് ശേഷം രാത്രിയില്‍ ഇത് മുഖത്ത് തന്നെ വെയ്ക്കുക. അതിന് ശേഷം മുഖം രാവിലെ നല്ലതുപോലെ കഴുകി വൃത്തിയാക്കാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസം ഇത് ആവര്‍ത്തിക്കുക. ഇത് പുരികം കട്ടിയാവുന്നതിന് സഹായിക്കുന്നു. എന്ന് മാത്രമല്ല പുരികത്തിന്റെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.
സവാള നീര്
സവാള നീര് മുടി വളരുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അതുപോലെ പുരികം കട്ടിയാക്കുന്നതിനും സവാള നീര്് ഉപയോഗിക്കാവുന്നതാണ്. കാരണം ഇതില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് പുരികം വളരുന്നതിന് സഹായിക്കുന്നു. കുളിക്കുന്നതിന് മുന്‍പ് പുരികത്തില്‍ സവാള നീര് നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. 15-20 മിനിറ്റ് വരെ ഇത് പുരികത്തില്‍ വെക്കണം. അതിന് ശേഷം കഴുകിക്കളയേണ്ടതാണ്.
കറ്റാര്‍വാഴ
കറ്റാര്‍വാഴ ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ മുടി വളര്‍ച്ച ഇരട്ടിയാവുന്നു. സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ ഉപയോഗിക്കുന്നത് വഴി അത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കറ്റാര്‍വാഴയുടെ ജെല്‍ പുരികത്തില്‍ പുരട്ടി അല്പ സമയം മസ്സാജ് ചെയ്യാവുന്നതാണ്. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ പുരികം കഴുകേണ്ടതാണ്. ഇത് വളരെയധികം ഉപകാരപ്രദമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞ നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെ മുട്ടയുടെ മഞ്ഞ പുരികത്തില്‍ തേയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് 15-20 മിനിറ്റ് തേച്ച് പിടിപ്പിച്ച് കഴുകിക്കളയേണ്ടതാണ്. ഇത് നിങ്ങളുടെ പുരികം വളരുന്നതിനും അത് നല്ല കറുപ്പ് നിറത്തോടെ കട്ടിയില്‍ വളരുന്നതിനും സഹായിക്കുന്നു.
ആവണക്കെണ്ണ
ആവണക്കെണ്ണ തേക്കുന്നത് നിങ്ങളുടെ മുടി വളര്‍ച്ചക്ക് സഹായിക്കുന്നതാണ്. ഇത് പുരികത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് പുരികത്തിന്റെ ആരോഗ്യത്തിനും നല്ല കട്ടിയുള്ള കറുത്ത പുരികത്തിനും സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് മൂന്ന് തവണയെങ്കിലും ഇത് പുരികത്തില്‍ തേച്ച് പിടിപ്പിക്കണം. ഇത് അല്പസമയത്തിന് ശേഷം കഴുകിക്കളയേണ്ടതാണ്. പുരികത്തിന് നല്ല കട്ടിയും തിളക്കവും ലഭിക്കാന്‍ ഇത് കാരണമാകുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
