Latest Updates
-
ഭാഗ്യദിനം വന്നെത്തി: ചന്ദ്രന്റെ തൃക്കേട്ട പ്രവേശം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടങ്ങൾ, അറിയേണ്ടതെല്ലാം! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം ഉറപ്പ് -
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ!
മഴക്കാല മുടികൊഴിച്ചിലിന് പരിഹാരം; മുടിക്ക് അമൃത് ഈ പായ്ക്ക്, കുറഞ്ഞ ഉപയോഗത്തില്‍ ഫലം
പലരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് മുടികൊഴിച്ചില്‍. പ്രത്യേകിച്ച് മഴക്കാലത്ത് മുടികൊഴിച്ചില്‍ കുറച്ചധികമാകുന്നു. മണ്‍സൂണ്‍ കാലത്ത് മുടികൊഴിച്ചിലിന് നിരവധി ഘടകങ്ങള്‍ കാരണമാകും. ഇവയില്‍ ചിലത് മഴവെള്ളം തട്ടിയുള്ള വര്‍ദ്ധിച്ച ഈര്‍പ്പം, ദുര്‍ബലമായ മുടി ഷാഫ്റ്റ് എന്നിവ ഉള്‍പ്പെടുന്നു. അമിതമായ മുടി സ്റ്റൈലിംഗ്, അനുചിതമായ മുടി സംരക്ഷണം, പോഷകാഹാരക്കുറവ് എന്നിവയും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.
അതിനാല്‍, ആരോഗ്യകരവും ശക്തവുമായ മുടിക്ക് കുറച്ച് അധിക മുന്‍കരുതലുകള്‍ പാലിക്കേണ്ടതാണ്. മഴക്കാല സീസണല്‍ മുടി കൊഴിച്ചില്‍ പ്രശ്നം പരിഹരിക്കാനായി നിങ്ങളെ സഹായിക്കുന്ന ചില മികച്ച ഹെയര്‍ പാക്കുകളുണ്ട്. ഇവ നിങ്ങളുടെ മുടിക്ക് പോഷണം നല്‍കുകയും മുടി കൊഴിച്ചില്‍ തടഞ്ഞ് മുടി നല്ല രീതിയില്‍ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. അത്തരം ചില പ്രകൃതിദത്ത ഹെയര്‍ പാക്കുകള്‍ ഇതാ.

ചണവിത്ത്, കറ്റാര്‍വാഴ
ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ബി വിറ്റാമിനുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ചണവിത്ത്. ഈ പോഷകങ്ങളെല്ലാം മുടി വളര്‍ച്ചയെ സഹായിക്കും. ചണവിത്ത് വെള്ളത്തില്‍ തിളപ്പിച്ച് ജെല്ല് പോലെയാക്കുക. ഇത് കറ്റാര്‍ വാഴ ജെല്ലുമായി യോജിപ്പിക്കുക. കറ്റാര്‍ വാഴ ജെല്ലില്‍ വിറ്റാമിന്‍ എ, സി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കോശ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇവ രണ്ടും ചേര്‍ത്ത് നിങ്ങളുടെ മുടിയില്‍ പുരട്ടി അല്പസമയത്തിന് ശേഷം കഴുകിക്കളയുക.
വേപ്പിലയും ചെറുപയര്‍ പൊടിയും
2 ടീസ്പൂണ്‍ വേപ്പിലപ്പൊടിയും 2 ടീസ്പൂണ്‍ ചെറുപയര്‍ പൊടിയും ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റാക്കി മുടിയിലും തലയോട്ടിയിലും പുരട്ടുക. ഏകദേശം 30 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം മുടി കഴുകുക. ചെറുപയര്‍ നിങ്ങളുടെ തലയോട്ടി ശുദ്ധീകരിക്കും. വേപ്പ് നിങ്ങള്‍ക്ക് തിളങ്ങുന്ന മുടിയും താരന് രഹിത തലയോട്ടിയും ഉള്‍പ്പെടെ എണ്ണമറ്റ ഗുണങ്ങള്‍ നല്‍കും. ആഴ്ചയില്‍ രണ്ടുതവണ ഇത് പുരട്ടുക.
തൈര്, നാരങ്ങ, കടുകെണ്ണ ഹെയര്‍ പാക്ക്
ആരോഗ്യമില്ലാത്ത കേടായ മുടിക്ക് ഈ പായ്ക്ക് വളരെ ഉപയോഗപ്രദമാണ്. തൈര്, ചെറുനാരങ്ങ, കടുകെണ്ണ എന്നിവ കലര്‍ത്തി ഈ ഹെയര്‍ പാക്ക് ഉണ്ടാക്കി മുടിയില്‍ പുരട്ടി ഉണങ്ങാന്‍ വിടുക. എന്നിട്ട് വെള്ളത്തില്‍ കഴുകുക. ഇനി കുറച്ച് ചെമ്പരത്തി ഇലകള്‍ വെള്ളത്തില്‍ ചൂടാക്കി തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങ പിഴിഞ്ഞ് മുടിയില്‍ പുരട്ടുക. ഏകദേശം 20 മിനിറ്റ് നേരം വെച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് വീണ്ടും മുടി കഴുകുക.

മുട്ട, നാരങ്ങ, തേന്‍
ഓയിലി ഹെയര്‍ പരിഹരിക്കാനായി രണ്ട് മുട്ടയുടെ മഞ്ഞക്കരു, ഒരു മുട്ടയുടെ വെള്ള, നാരങ്ങ നീര്, കുറച്ച് തുള്ളി തേന്‍ എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് മുടിയില്‍ പുരട്ടി ഉണങ്ങാന്‍ വിടുക. നല്ലൊരു ശുദ്ധീകരണ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് നിങ്ങളുടെ മുടിക്ക് മൃദുത്വം നല്കുന്നു.
മുടി കൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക, വെളിച്ചെണ്ണ
മുടികൊഴിച്ചില്‍ തടയാനായി ആദ്യം നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇത് മുടി വളര്‍ച്ച മെച്ചപ്പെടുത്തും. ഇതിനായി, കുറച്ച് ഉണങ്ങിയ നെല്ലിക്ക കഷണങ്ങള്‍ വെളിച്ചെണ്ണയിലിട്ട് തിളപ്പിക്കുക, ആഴ്ചയില്‍ രണ്ടുതവണ ഇത് മുടിയില്‍ പുരട്ടുക.
വിനാഗിരിയും തേനും
ഒരു കപ്പ് ചൂടുവെള്ളത്തില്‍ തുല്യ അളവില്‍ വിനാഗിരിയും തേനും കലര്‍ത്തി കുറച്ച് മിനിറ്റ് വയ്ക്കുക. ഇത് നിങ്ങളുടെ മുടിയില്‍ പുരട്ടുക, കുറച്ച് മിനിറ്റ് വിടുക, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് മണ്‍സൂണ്‍ കാലത്ത് മുടി കെട്ടുപിണഞ്ഞ് നില്‍ക്കുന്നത് തയുന്നു.
തേനും പാലും
തേനും പാലും അടങ്ങിയ ഹെയര്‍ പായ്ക്ക് മുടിക്ക് മികച്ചതാണ്. ഈ ഹെയര്‍ പാക്ക് നിങ്ങളുടെ തലയോട്ടി വൃത്തിയാക്കുകയും മുടിയിഴകളെ പോഷിപ്പിക്കുകയും ചെയ്യുന്നു, അങ്ങനെ മുഷിഞ്ഞ മുടി കൈകാര്യം ചെയ്യുന്നു. ഈ പായ്ക്ക് ഉണ്ടാക്കാന്‍, കുറച്ച് പാല് എടുത്ത് അതില്‍ തേന്‍ ചേര്‍ക്കുക. ഈ മാസ്ക് മുടിയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. പാലിന്റെ സ്വാഭാവിക പോഷകഗുണങ്ങള്‍, തേനിലെ ഹ്യുമെക്ടന്റുകളുമായി ചേര്‍ന്ന് നിങ്ങളുടെ മുടിയില്‍ ജലാംശം നിലനിര്‍ത്തുകയും മൃദുലമാക്കുകയും ചെയ്യുന്നു.

അവോക്കാഡോ, ബദാം ഓയില്‍
മുടിയുടെ തിളക്കം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഈ പായ്ക്ക് മികച്ചതാണ്. അവോക്കാഡോയില്‍ ബയോട്ടിന്‍, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് മിനുസവും തിളക്കവും നല്കുന്നു. വൈറ്റമിന്‍ ഇ സമ്പുഷ്ടമായ ബദാം ഓയിലുമായി സംയോജിപ്പിച്ചാല്‍, ഈ മാസ്ക് നിങ്ങളുടെ മുടിക്ക് ഒരു അനുഗ്രഹമായിരിക്കും. ഒരു പഴുത്ത അവോക്കാഡോ എടുത്ത് അതില്‍ അല്പം ബദാം ഓയില്‍ ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.
ബനാന ഹെയര്‍ മാസ്ക്
ഈ ഹെയര്‍ മാസ്ക് ഉണ്ടാക്കാന്‍, 1 പഴുത്ത വാഴപ്പഴം, 4 ടീസ്പൂണ്‍ വെളിച്ചെണ്ണ, 2 ടീസ്പൂണ്‍ തേന്‍ എന്നിവ എടുക്കുക. ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുടിയില്‍ പുരട്ടുക. 30 മിനിറ്റ് ഷവര്‍ ക്യാപ് ഉപയോഗിച്ച് മുടി മൂടുക, തുടര്‍ന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
മുട്ട മാസ്ക്
ഈ ഹെയര്‍ മാസ്ക് ഉണ്ടാക്കാന്‍, 3 മുട്ടയും 3 ടീസ്പൂണ്‍ ഒലിവ് ഓയിലും മിക്സ് ചെയ്യുക. ഇവ രണ്ടും നന്നായി യോജിപ്പിച്ച് പേസ്റ്റ് തയ്യാറാക്കി ഏകദേശം 20 മിനിറ്റ് മുടിയില്‍ വയ്ക്കുക. ഇതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
കറ്റാര്‍ വാഴ ജെല്‍
കറ്റാര്‍ വാഴ ജെല്‍ കണ്ടീഷണറുമായി കലര്‍ത്തണം. ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ പുരട്ടി ഏകദേശം 20 മുതല്‍ 25 മിനിറ്റ് വരെ വെച്ച ശേഷം വെള്ളത്തില്‍ കഴുകുക.



Click it and Unblock the Notifications
