Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
കൈയ്യിലൊതുങ്ങാത്ത കട്ടിയില്‍ ഇനി മുടി വളരും: വെറും അഞ്ചെണ്ണകള് മതി
മുടിയുടെ ആരോഗ്യം പലപ്പോഴും പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം നല്ല മുടി വളരാന്‍ എന്തൊക്കെ ചെയ്യണം എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇത് മുടിയുടെ ആരോഗ്യത്തെ വളരെ പ്രശ്നത്തിലാക്കുന്നു. മുടിയ്ക്ക് ആവശ്യത്തിന് ഗുണങ്ങള്‍ ലഭിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് ചകിരി പോലെയാവുകയും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ മുടിക്ക് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും നാം ഉപയോഗിക്കുന്ന എണ്ണകള്‍ വളരെ വലിയ പങ്ക് വഹിക്കുന്നു.
എന്നാല്‍ ഉപയോഗിക്കുന്ന എണ്ണകള്‍ ഏതൊക്കെ തരത്തിലുള്ളതാണ് എന്ന കാര്യം ആദ്യം തിരിച്ചറിയണം. അതിന് ശേഷം മാത്രം മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏതൊക്കെ എണ്ണകള്‍ എപ്രകാരം ഉപയോഗിക്കണം എന്നത് ശ്രദ്ധേയമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് പ്രതികൂലാവസ്ഥയിലേക്ക് എത്തിക്കും. മുടിയുടെ ആരോഗ്യത്തിനായി ഏതൊക്കെ എണ്ണകള്‍ എപ്രകാരം ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം.

വെളിച്ചെണ്ണ
മുടിയുടെ ആരോഗ്യത്തിന് വേണ്ടി വെളിച്ചെണ്ണ നമുക്ക് ഉപയോഗിക്കാം. ഇത് സാധാരണ എല്ലാവരും ഉപയോഗിക്കുന്നതാണ്. എന്നാല്‍ അത് എത്രത്തോളം നിങ്ങളുടെ മുടിയെ സഹായിക്കുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണ നല്കുന്ന ഗുണങ്ങള്‍ അതൊരിക്കലും നിസ്സാരമല്ല. അത്രയധികം മാറ്റങ്ങള്‍ കുറച്ച് ഉപയോഗത്തിലൂടെ തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. പതിവായി ഉപയോഗിക്കുന്നത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. കൂടാതെ മുടി പൊട്ടുന്നതില്‍ നിന്നും മുടിയുടെ അനാരോഗ്യത്തില്‍ നിന്നും പ്രോട്ടീന്‍ നഷ്ടത്തില്‍ നിന്നും സംരക്ഷിക്കുന്നു.
അര്‍ഗന്‍ ഓയില്‍
'ലിക്വിഡ് ഗോള്‍ഡ്' എന്ന് വിളിക്കപ്പെടുന്ന അര്‍ഗന്‍ ഓയിലില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഇതില്‍ ധാരാളം ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ അര്‍ഗന്‍ ഓയില്‍ ഉപയോഗിക്കുന്നത് വഴി ഉണ്ടാവും. ഈ എണ്ണ ഉപയോഗിക്കുന്നത് വഴി അത് തലയോട്ടിയെ ഈര്‍പ്പമുള്ളതാക്കുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഫ്രിസ് കുറയ്ക്കുന്നതിനും തിളക്കം നിലനിര്‍ത്തുന്നതിനും മികച്ചതാണ് അര്‍ഗന്‍ ഓയില്‍.
ആവണക്കെണ്ണ
ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടി ആവണക്കെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് പലരും. ഇത് മുടി വളര്‍ച്ചയുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നതോടൊപ്പം തന്നെ മുടിക്ക് നല്ല തിളക്കവും കരുത്തും നല്കുന്നു. ആവണക്കെണ്ണ മുടി വളര്‍ത്തും എന്നുള്ളത് പണ്ട് മുതലേ പലരും പറയുന്ന ഒരു കാര്യമാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ നല്ല കറുത്തിരുണ്ട കട്ടിയുള്ള മുടി ലഭിക്കുന്നു.
ജോജോബ ഓയില്‍
നമ്മുടെ തലയോട്ടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണകളുമായി ജോജോബ ഓയില്‍ സാമ്യമുണ്ട്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ മുടിയ്ക്കുണ്ടാവുന്ന എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കാനും സാധിക്കും. മാത്രമല്ല തലയോട്ടിയിലെ എണ്ണ ഉല്‍പ്പാദനം സന്തുലിതമാക്കാനും തലയോട്ടിയെ ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു. താരന് നിയന്ത്രിക്കാനും കൊഴുപ്പുള്ള അവശിഷ്ടങ്ങള്‍ അവശേഷിപ്പിക്കാതെ ഈര്‍പ്പം നല്‍കാനും ഈ എണ്ണയ്ക്ക് കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ഇത് മുടിയ്ക്ക് നല്കുന്നു എന്നത് ആദ്യത്തെ ദിവസങ്ങളിലെ ഉപയോഗത്തില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഒലിവ് ഓയില്‍
ഒലീവ് ഓയില്‍ ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിന്‍ എ, ഇ എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്തുകയും ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. പതിവായി പ്രയോഗിക്കുന്നത് മിനുസമാര്‍ന്നതും കൂടുതല്‍ കട്ടിയുള്ളതുമായ മുടി നല്കുന്നു. പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമേ ഇല്ല. അത്രയധികം പ്രയോജനങ്ങള്‍ ഈ എണ്ണകള്‍ നല്കുന്നു. കൂടാതെ അവ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദിനചര്യയില്‍ അവ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമായ മുടി ലഭിക്കുന്നതിന് സഹായിക്കും.



Click it and Unblock the Notifications
