Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മുടിയുടെ വേര് മുതല്‍ തന്നെ ആരോഗ്യം: മുട്ടറ്റം മുടിയ്ക്ക് ഈ വിത്തുകള്‍
മുടിയുടെ ആരോഗ്യം എപ്പോഴും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. കാരണം വളരെ പെട്ടെന്നാണ് മുടിയുടെ ആരോഗ്യം പ്രശ്നത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. മുടി കൊഴിച്ചിലും മുടിയുടെ അനാരോഗ്യവും നമ്മളെ മൊത്തത്തില്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. പലപ്പോഴും മുടിക്കുണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് പലപ്പോഴും മുടിയുടെ ആരോഗ്യം നിങ്ങളെ എത്തിക്കുന്നത്. മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിയുടെ അനാരോഗ്യത്തെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ അതില്‍ തന്നെ ചില വിത്തുകള്‍ നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്നു. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ചണവിത്തുകള്‍
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ചണവിത്തുകള്‍ മികച്ചതാണ്. കാരണം ഇതില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയിലെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ മുടിക്ക് നല്ല കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ചണവിത്തുകള്‍. ഇത് മുടിയുടെ ഫോളിക്കിളുകള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ചണവിത്തുകള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ മുടിയുടെ ആരോഗ്യം മികച്ചതായി മാറുന്നു. എല്ലാ തരത്തിലുള്ള മുടിയുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ചണവിത്തുകള്‍.
മത്തന്‍ വിത്തുകള്‍
ചണവിത്ത് പോലെ തന്നെ മത്തന്‍ വിത്തുകളും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള ഫാറ്റി ആസിഡുകള്‍ നമ്മുടെ മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്നു. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ബിയും മഗ്നീഷ്യവും ഇരുമ്പും പ്രോട്ടീനും മികച്ചതായി മാറുന്നു. എല്ലാ തരത്തിലുള്ള മുടിയുടെ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മത്തന്‍ വിത്തുകള്‍. ഇത് ഹെയര്ഫോളിക്കിളുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുടി കൊഴിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മത്തന്‍ വിത്തുകള്‍ സഹായിക്കുന്നു.
ഉലുവ
മുടിസംരക്ഷണത്തിന്റെ കാര്യത്തില്‍ ഉലുവയുടെ വിത്ത് വളരെയധികം മികച്ചതാണ്. ഇത് കഴിക്കുന്നതും മുടിയില്‍ പുരട്ടുന്നതും എല്ലാ തരത്തിലും മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നതാണ്. ഇതിലുള്ള നിക്കോട്ടിനിക് ആസിഡ് ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. കൂടാതെ ഇത് മുടിയുടെ ഓരോ ഇഴകള്‍ക്കും പ്രോട്ടീന്‍ നല്‍കുകയും മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു. വളരെ പെട്ടെന്നാണ് ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഉലുവ പേസ്റ്റ് രൂപത്തില്‍ തലയോട്ടിയില്‍ പുരട്ടുന്നത് വഴി അത് മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്നത്തേയും പരിഹരിക്കുന്നു. ഇത് എല്ലാ തരത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു.
എള്ള്
മുടിയുടെ ആരോഗ്യത്തിന് എള്ള് വളരെയധികം സഹായിക്കുന്നതാണ്. നിങ്ങളുടെ ഡയറ്റില്‍ സ്ഥിരമായി എള്ള് ഉള്‍പ്പെടുത്തുന്നത് വഴി അത് മുടിക്കും ശരീരത്തിനും വളരെയധികം സഹായിക്കുന്നു. വിറ്റാമിന്‍, മിനറല്‍ തുടങ്ങിയവയെല്ലാം കഴിക്കുന്നതിന് സഹായിക്കുന്നതാണ് എള്ള്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെ മികച്ചതാക്കുന്നു. ഭക്ഷണത്തില്‍ എള്ള് ചേര്‍ക്കുന്നത് വഴി അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും ഫോളിക്കിളുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. സ്ഥിരമായി എള്ള് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.



Click it and Unblock the Notifications
