Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
വരണ്ടിരിക്കുന്ന ചര്‍മ്മത്തിന് രണ്ട് മിനിറ്റില്‍ പരിഹാരം, ഈ എണ്ണ മാത്രം മതി
ചര്‍മ്മത്തിന് ഏറ്റവും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു കാലാവസ്ഥയാണ് ശൈത്യകാലം. ചര്‍മ്മം വിണ്ടു കീറുന്നതിനും വരണ്ട് പൊട്ടുന്നതിനും എല്ലാം പലപ്പോഴും മഞ്ഞുകാലം ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ അതിനെ എത്രത്തോളം പരിഹരിക്കാം, എങ്ങനെ പരിഹരിക്കാം എന്നത് ഒരു ചോദ്യം തന്നെയാണ്. എത്രത്തോളം ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം, എന്താണ് പരിഹാരങ്ങള്‍ എന്നത് കാലങ്ങളായി പലരും ആശങ്കപ്പെടുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇനി ചില എണ്ണകളിലൂടെ നമുക്ക് ഈ പ്രശ്നത്തെ പൂര്‍ണമായും പരിഹരിക്കാം.
ആരോഗ്യ സംരക്ഷണത്തിനും ചര്‍മ്മസംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ചില ആയുര്‍വ്വേദ എണ്ണകളുണ്ട്. ഇവയെല്ലാം തന്നെ ചര്‍മ്മത്തെ മികച്ചതാക്കുകയും അത് വഴി ചര്‍മ്മത്തില്‍ ഗുണങ്ങള്‍ പ്രകടമാവുകയും ചെയ്യുന്നു. കാരണം ആയുര്‍വേദ എണ്ണകള്‍ അവയുടെ പോഷകഗുണങ്ങള്‍ക്ക് പേര് കേട്ടതാണ്. പ്രത്യേകിച്ച് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി. ഇത്തരം എണ്ണകള്‍ ചര്‍മ്മത്തിന് ജലാംശവും പുനരുജ്ജീവനവും നല്കുന്നു. ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ആയുര്‍വേദ എണ്ണകള്‍ ഏതൊക്കെയെന്ന് നോക്കാം.

വെളിച്ചെണ്ണ
ആയുര്‍വേദത്തിലെ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ക്ക് വെളിച്ചെണ്ണ വളരെയധികം പ്രധാനപ്പെട്ടതാണ്. ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ ഇത് ചര്‍മ്മത്തിലേക്ക് ആഴത്തില്‍ തുളച്ചുകയറുകയും നീണ്ടി നില്ക്കുന്ന തരത്തില്‍ ചര്‍മ്മത്തിന് ജലാംശം നല്‍കുകയും ചെയ്യുന്നു. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ പ്രകോപിതരായ ചര്‍മ്മത്തെ പ്രതിരോധിക്കുകയും ചര്‍മ്മത്തിന് ഗുണങ്ങള്‍ ഇരട്ടിയാക്കുകയും ചെയ്യുന്നു.
ബദാം ഓയില്‍
ബദാം ഓയില്‍ വിറ്റാമിന്‍ ഇ ഉള്ളടക്കത്തിന് പേരുകേട്ടതാണ്, ഇത് ചര്‍മ്മത്തെ പോഷിപ്പിക്കാനും മൃദുവാക്കാനും സഹായിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ എളുപ്പത്തില്‍ ശരീരം ബദാം ഓയില്‍ ആഗിരണം ചെയ്യുന്നു. സ്ഥിരമായ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമാണ് ഈ എണ്ണ എന്നതില്‍ സംശയം വേണ്ട. കാരണം പതിവായി പ്രയോഗിക്കുന്നത് ചര്‍മ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തും.
ചന്ദന എണ്ണ
ചന്ദന എണ്ണ അതിന്റെ ഗന്ധത്തിനും വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. ഇത് നിങ്ങളുടെ സ്വാഭാവികമായ മിനുസമാര്‍ന്ന നിറത്തെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ വരള്‍ച്ചയും പ്രകോപിപ്പിക്കലും കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ എണ്ണ പലപ്പോഴും അരോമാതെറാപ്പിയിലും സ്ഥിരമായി ഉപയോഗിക്കുന്നതാണ്. പല ഗുണങ്ങളാണ് ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്.
എള്ളെണ്ണ
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ എള്ളെണ്ണ വളരെ മികച്ചതാണ്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ പൂര്‍ണമായും പുറന്തള്ളുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ചര്‍മ്മത്തെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിന്റെ കട്ടിയുള്ള സ്ഥിരത മസാജ് തെറാപ്പിക്ക് മികച്ചതാണ്. എന്തുകൊണ്ടും ശൈത്യകാലത്ത് അനുയോജ്യമാണ് എള്ളെണ്ണ.
ജോജോബ ഓയില്‍
ജോജോബ ഓയില്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക സെബവുമായി വളരെ അടുപ്പമുള്ളതാണ്. മാത്രമല്ല ഇത് ഒരു മികച്ച മോയ്സ്ചറൈസര്‍ ആണെന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തിലെ എണ്ണ ഉല്പാദനത്തെ ഇത് വഴി സന്തുലിതമാക്കുകയും ഈര്‍പ്പം നഷ്ടപ്പെടുന്നതിനെതിരെ ഒരു സംരക്ഷണം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ ആയുര്‍വേദ എണ്ണകള്‍ നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് വരള്‍ച്ചയെ ഫലപ്രദമായി നേരിടാന്‍ സഹായിക്കും. ഇതില്‍ ശ്രദ്ധിക്കേണ്ടത് ഇവയില്‍ ഏതെങ്കിലും നിങ്ങളുടെ ചര്‍മ്മത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണെങ്കില്‍ അതിന് മുന്‍പ് ഒരു പാച്ച് ടെസ്റ്റ് നടത്തണം എന്നതാണ്.



Click it and Unblock the Notifications
