Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആറ് എണ്ണകളില്‍ ഏതെങ്കിലും രണ്ട് തുള്ളി മുടിയില്‍ പുരട്ടൂ : വേനലുണ്ടാക്കും അസ്വസ്ഥത പാടെയകറ്റാം
മുടിയുടെ ആരോഗ്യം എന്നത് എപ്പോഴും എല്ലാവര്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് മുടിയുടെ അനാരോഗ്യം വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്നത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പ്രത്യേകിച്ച് എണ്ണ തന്നെ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കും.
മുടിയുടെ ആരോഗ്യം വേനലില്‍ നശിച്ച് പോവും എന്നതില്‍ തര്‍ക്കം വേണ്ട. മുടി കൊഴിച്ചില്‍ താരന്, തലയോട്ടിയുടെ അനാരോഗ്യം, ചൊറിച്ചില്‍ എന്നിവയെല്ലാം തന്നെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇവയെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇനി പറയുന്ന എണ്ണ ഉപയോഗിക്കാവന്നതാണ്. ഇത് മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏതൊക്കെ എണ്ണകളാണ് മുടിക്ക് സഹായിക്കുന്നത് എന്ന് നോക്കാം.

വെളിച്ചെണ്ണ
മുടിയുടെ എത്ര വലിയ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് വെളിച്ചെണ്ണ. ഇത് വരണ്ട മുടിയിഴകള്‍ക്ക് വരെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതോടൊപ്പം തന്നെ മുടിക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധിയേയും ഒരുപോലെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മുടിക്ക് വേനലില്‍ ഉണ്ടാവുന്ന വരള്‍ച്ചയെ ഇല്ലാതാക്കി മോയ്സ്ചുറൈസിംഗ് ഗുണങ്ങള്‍ നല്കുന്നു. ദിനവും ഇത് തേക്കുന്നത് വഴി മുടി കൊഴിച്ചില്‍ എന്നന്നേക്കുമായി ഇല്ലാതാവുന്നു.
ബദാം ഓയില്‍
ബദാം ഓയില്‍ ഉപയോഗിക്കുന്നത് നിങ്ങളില്‍ പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ഇ ആണ് മുടിയുടെ ആരോഗ്യത്തിന് മികച്ച മാറ്റം നല്‍കുന്നത്. ഇത് മുടിയിഴകളെ മാത്രമല്ല തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. എല്ലാ തരത്തിലും മുടിക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ് ബദാം ഓയില്‍ നല്‍കുന്നത്. നിങ്ങളുടെ മുടിയുടെ ആരോഗ്യം നശിപ്പിക്കുന്ന അവസ്ഥകളെ അതി സമര്‍ത്ഥമായി പ്രതിരോധിച്ച് ആരോഗ്യത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു ബദാം ഓയില്‍ ഉപയോഗത്തിലൂടെ.
ജോജോബ ഓയില്‍
കേശസംരക്ഷണത്തിന് മറ്റ് എണ്ണകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഒരു പടി മുകളിലാണ് ജോജോബ ഓയില്‍ നല്കുന്ന ഗുണങ്ങള്‍. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതില്‍ സംശയം വേണ്ട. മുടിക്കുണ്ടാവുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കി നല്ല കറുത്ത നീളമുള്ള മുടി നല്കുന്നതില് ജോജോബ ഓയില്‍ മികച്ചത് തന്നെയാണ്. മുടി കൊഴിച്ചില്‍ അകറ്റി മുടിക്കുണ്ടാവുന്ന പ്രശ്നങ്ങളെല്ലാം തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ജോജോബ ഓയില്‍.
അര്‍ഗന്‍ ഓയില്‍
അര്‍ഗന്‍ ഓയില്‍ ഉപയോഗിക്കുന്നതും മുടിക്ക് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. ദിനവും ഇത് മുടിയില്‍ പ്രയോഗിക്കുന്നത് വഴി അത് മുടിയുടെ ആരോഗ്യത്തെ മൊത്തത്തില്‍ മാറ്റി മറിക്കുന്നു. ചെറിയ അളവില്‍ അര്‍ഗന്‍ ഓയില്‍ എടുത്ത് അത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് വഴി മുടിക്കുണ്ടാവുന്ന വരള്‍ച്ചയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുടിയുടെ മാറ്റങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കുന്നതിന് അര്‍ഗന്‍ ഓയില്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു.
വിറ്റാമിന്‍ ഇ ഓയില്‍
വിറ്റാമിന്‍ ഇ ഓയില്‍ ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ക്ക് മുടിയില്‍ വേനല്‍ക്കാലത്തുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇതിനോടൊപ്പം നിങ്ങള്‍ക്ക് ആവണക്കെണ്ണയും ഉപയോഗിക്കാവുന്നതാണ്. എല്ലാ തരത്തിലും ഒരു കാരിയര്‍ ഓയിലുമായി ചേര്‍ത്ത് വേണം എപ്പോഴും വിറ്റാമിന്‍ ഇ ഓയില്‍ ഉപയോഗിക്കുന്നതിന്. മുടിക്കുണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാം.
റോസ്മേരി ഓയില്‍
വേനല്‍ക്കാല കേശസംരക്ഷണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി റോസ്മേരി ഓയില്‍ ഉപയോഗിക്കാം. എന്നാല്‍ റോസ്മേരി ഓയില്‍ ഒരിക്കലും നേരിട്ട് മുടിയില്‍ പ്രയോഗിക്കരുത്. ഇതിനോടൊപ്പം എന്തെങ്കിലും തരത്തിലുള്ള കാരിയര്‍ ഓയില്‍ ഉപയോഗിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications