Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ഈ ചുവന്ന പച്ചക്കറി സൗന്ദര്യം വര്‍ദ്ധിപ്പിക്കും, ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റും
Tomato face pack: എത്ര വര്‍ഷം കഴിഞ്ഞാലും, സൗന്ദര്യ പ്രശ്നങ്ങള്‍ മുനഷ്യനെ എന്നും അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയായിരിക്കും. എങ്ങനെ ക്ലിയര്‍ ചര്‍മ്മകാന്തി സ്വന്തമാക്കാം, അല്ലെങ്കില്‍ ആരോഗ്യകരമായ ചര്‍മ്മത്തിന് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിങ്ങനെ പലതരം ചിന്തകളിലൂടെയാണ് ഓരോരുത്തരും കടന്നുപോകുന്നത്. ഈ ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വീട്ടിലെ അടുക്കളിയില്‍ കാണുന്ന ഈയൊരൊറ്റ പച്ചക്കറി മതി. നമ്മുടെ തക്കാളി! തക്കാളി ഉപയോഗിച്ച് ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. ഇത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍
2 പഴുത്ത തക്കാളി
1 ടേബിള്‍സ്പൂണ്‍ തേന്‍
1 ടേബിള്‍സ്പൂണ്‍ തൈര്
1 ടീസ്പൂണ്‍ നാരങ്ങാനീര്
1/2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി (ഓപ്ഷണല്‍)
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ തക്കാളി നന്നായി ഉടച്ച് നീരെടുക്കുക. തക്കാളി നീരില്‍ തേന്‍, തൈര്, നാരങ്ങാനീര്, മഞ്ഞള്‍ പൊടി (ഉപയോഗിക്കുന്നുണ്ടെങ്കില്‍) എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. ഈ ഫേസ് പാക്ക് മുഖത്തും കഴുത്തിലും ഒരുപോലെ പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞ്, ചെറുചൂടുവെള്ളത്തില്‍ കഴുകി മൃദുവായി തുടയ്ക്കുക.
തക്കാളി ഫേസ് പാക്കിന്റെ ഗുണങ്ങള്‍
ഈ ഫേയ്സ്പാക്ക് ഒരു ടോണര്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് സുഷിരങ്ങള്‍ ചെറുതാക്കാനും നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. ഫ്രീ റാഡിക്കലുകള്‍, മലിനീകരണം, UV കിരണങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ തക്കാളിയില്‍ ധാരാളമുണ്ട്. വീക്കം, മുഖക്കുരു എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ തക്കാളിയിലുണ്ട്. തക്കാളിയിലെ വിറ്റാമിന്‍ സിയും ലൈക്കോപീനും കറുത്ത പാടുകള്‍, നിറവ്യത്യാസം എന്നിവ കുറച്ച് ചര്‍മ്മത്തിന് തിളക്കം നല്കുന്നു. ഫേസ് പാക്കിലെ തൈരും തേനും ചര്‍മ്മത്തിന് ഈര്‍പ്പം നല്കി മൃദുവാക്കുന്നു. തക്കാളിയുടെ ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കുന്നു. മൃതകോശങ്ങള്‍ നീക്കം ചെയ്ത് ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താന്‍ ഫേസ് പാക്ക് സഹായിക്കുന്നു. തക്കാളിയിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കാന്‍ സഹായിക്കുന്നു. തക്കാളിയുടെ തണുപ്പും ആശ്വാസവും നല്കുന്ന ഗുണങ്ങള്‍ സൂര്യതാപം മൂലമുണ്ടാകുന്ന ചുവപ്പും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ ഫേസ് പാക്ക് പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്, ഇത് രാസവസ്തുക്കള്‍ അടങ്ങിയ ഫേസ് പാക്കുകള്‍ക്ക് മികച്ച ബദലാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഫേസ് പാക്ക് പുരട്ടുന്നതിന് മുന്‍പ് ചെറിയ ഭാഗത്ത് പുരട്ടി നോക്കുക.
സെന്‍സിറ്റീവ് ചര്‍മ്മമുള്ളവരോ തക്കാളി അലര്‍ജിയുള്ളവരോ ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കുക. മികച്ച ഫലങ്ങള്‍ക്കായി പഴുത്ത തക്കാളി ഉപയോഗിക്കുക. ബാക്കിയുള്ള ഫേസ് പാക്ക് എയര്‍ടൈറ്റ് കണ്ടെയ്നറില്‍ ഫ്രിഡ്ജില്‍ 3 ദിവസം വരെ സൂക്ഷിക്കാം. പുതിയ ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്, പ്രത്യേകിച്ച് സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications