Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
തടി കുറക്കുമ്പോള്‍ മുടിയും കുറയുന്നോ, സ്റ്റെപ് ബൈ സ്റ്റെപ് മാറ്റങ്ങള്‍: കാരണവും പരിഹാരവും
മുടിയുടെ ആരോഗ്യവും ശരീരഭാരവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. കാരണം ശരീരഭാരം കുറയുന്ന അവസ്ഥയില്‍ പലരും നോട്ടീസ് ചെയ്തിട്ടുള്ള ഒന്നായിരിക്കും. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ തടി കുറയുമ്പോള്‍ മുടിയും കൊഴിഞ്ഞ് പോവുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ കൃത്യമായ രീതിയില്‍ അല്ല തടി കുറക്കുന്നത് എന്നുണ്ടെങ്കില്‍ പലപ്പോഴും അത് നിങ്ങളുടെ ശരീരത്തേയും ആരോഗ്യത്തേയും അത് വഴി മുടി കൊഴിച്ചിലിലേക്കും എത്തുന്നു. ജിമ്മില്‍ പോവാതേയും വ്യായാമം ചെയ്യാതേയും കൃത്യമായുള്ള ഭക്ഷണ നിയന്ത്രണം ഇല്ലാതേയും തടി കുറക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തേയും സ്വാധീനിക്കുന്നു.

പലരും വേഗത്തില്‍ ശരീരഭാരം കുറക്കുന്നതിനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെട്ടും, അതല്ലാതെ കൃത്യമായ ഭക്ഷണ നിയന്ത്രണം ഇല്ലാതേയും പട്ടിണി കിടന്നും എല്ലാം തടി കുറക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വളരെയധികം അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളെ ഇത് വളരെ മോശമായി തന്നെ ബാധിക്കുന്നു. ഇത് മുടി കൊഴിച്ചിലിലേക്കും മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിച്ചേക്കാം. എന്നാല്‍ ശരീരഭാരം കുറച്ചതിന് ശേഷം നിങ്ങളുടെ മുടി വീണ്ടും വളര്‍ന്ന് പഴയത് പോലെയാവുന്നതിന് ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.

മുടി വീണ്ടും വളരാന്‍
ശരീരഭാരം കുറച്ചതിന് ശേഷം മുടി വീണ്ടും വളരുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്. അതില്‍ വരുന്നതാണ് എന്തുകൊണ്ടും പോഷകങ്ങള്‍ കൃത്യമായ അളവില്‍ കഴിക്കുക എന്നത്. അത് നിങ്ങളുടെ ശരീരവുമായി പൊരുത്തപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയാല്‍ മുടി വീണ്ടും വളരുന്നതിന് സഹായിക്കുന്നു. എന്നാല്‍ നിങ്ങളില്‍ ശ്രദ്ധേയമായ മാറ്റം ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും അല്പം മാസങ്ങള്‍ തന്നെ ആരോഗ്യകരമായ ഡയറ്റ് പിന്തുടരേണ്ടി വന്നേക്കാം. മുടി കൊഴിച്ചില്‍ കുറക്കുന്നതിനും നമ്മള് എപ്പോഴും ശ്രദ്ധിച്ച് കൊണ്ടിരിക്കണം. അതിന് വേണ്ടി ആവശ്യത്തിന് വൈറ്റമിനുകളും പോഷകങ്ങളും മിനറല്‍സും എല്ലാം ശീലമാക്കേണ്ടതാണ്. ഇത് കൂടാതെ ക്രാഷ് ഡയറ്റുകള്‍ പരമാവധി ഒഴിവാക്കുക. സമീകൃതാഹാരം പിന്തുടരുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഇത് കൂടാതെ ചില കാര്യങ്ങള്‍ കൂടി നമുക്ക് ശ്രദ്ധിക്കാം.

ശ്രദ്ധിക്കേണ്ടത്
മുടി കൊഴിച്ചില്‍ എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി അറിയുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ പോഷകങ്ങളുടെ കുറവോ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയോ ഉണ്ടോ എന്ന് തിരിച്ചറിയുന്നതിന് ഡോക്ടര്‍ നിങ്ങളെ സഹായിക്കുന്നു. അതോടൊപ്പം തന്നെ എന്തെങ്കിലും തരത്തിലുള്ള ചികിത്സകളോ സപ്ലിമെന്റുകളോ ആവശ്യമുണ്ടെങ്കില്‍ അതിന് വേണ്ടിയും ഡോക്ടര്‍ നമ്മളെ സഹായിക്കുന്നു. ഇത് കൂടാതെ മുടി ചീകുമ്പോള്‍ വളരെ മൃദുവായിരിക്കാന്‍ ശ്രദ്ധിക്കുക, കൂടാതെ വീര്യം കുറഞ്ഞ ഷാമ്പൂ കണ്ടീഷണറുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. മാനസികമായും ശാരീരികമായും ഉള്ള സമ്മര്‍ദ്ദം കുറക്കുക എന്നീ കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.
മുടി വളരാന്‍ എളുപ്പവഴികള്‍

ശരീരഭാരം കുറച്ചതിന് ശേഷം കുറയുന്ന മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങളും ശ്രദ്ധിക്കാം. അതില്‍ വരുന്നതാണ് മുടി വളരുന്നതിനുള്ള എളുപ്പവഴികള്‍ എന്നത്. അതിന് വേണ്ടി തലയോട്ടി മസ്സാജ് ചെയ്യാവുന്നതാണ്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ദിവസവും മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. അവശ്യ എണ്ണകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ലാവെന്‍ഡര്‍, പെപ്പര്‍മിന്റ് തുടങ്ങിയവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കറ്റാര്‍വാഴ മുടിക്ക് കരുത്തും ആരോഗ്യവും പല ഗുണങ്ങളും നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും മുടി വളര്‍ച്ചക്കും സഹായിക്കുന്നു. അരമണിക്കൂര്‍ തലയില്‍ പുരട്ടിയ ശേഷം കഴുകിക്കളയാവുന്നതാണ്. വൈറ്റമിന്‍ ധാരാാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക.



Click it and Unblock the Notifications

