Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഗര്‍ഭിണികളില്‍ ചര്‍മ്മത്തിന്റെ ഇരുണ്ട നിറത്തിന് പരിഹാരം, തിളക്കക്കുറവ് മാറ്റാം
ഗർഭകാലം മാറ്റത്തിന്റെ നാളുകൾ കൂടിയാണ്. ശാരീരികവും മാനസികവുമായ ധാരാളം മാറ്റങ്ങൾ ഓരോ സ്ത്രീയിലും കാണുന്നു. എന്നാല്‍ ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വളരെ പ്രകടമായതായിരിക്കും. ചിലരില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ചര്‍മ്മത്തിന്റെ നിറത്തില്‍ വരെ മാറ്റങ്ങള്‍ വരുത്തുന്നതിന് കാരണമാകുന്നു. പലരും ചർമ്മത്തിന്റെ നിറവും തിളക്കവും നോക്കി ഗർഭിണിയാണോ എന്ന് പറയാറില്ലേ?
പ്രഗ്നൻസി ഗ്ലോ എന്നത് ആളുകൾ പലപ്പോഴും സംസാരിക്കുന്ന ഒന്നാണ്. എന്നാൽ ഗർഭിണിയായതിന് ശേഷം സ്ത്രീകൾക്ക് ആ തിളക്കം ലഭിക്കുന്നില്ല. ചിലർ ഗർഭനാളുകളിൽ ഇരുണ്ട ചർമ്മമോ ഹൈപ്പർപിഗ്മെന്റേഷനോ ഉള്ളവരായി കാണുന്നു. ഹോർമോൺ വ്യതിയാനങ്ങൾക്ക് ഇതിൽ വലിയ പങ്കുണ്ട്. അതിനാൽ, ഗർഭകാലത്ത് പിഗ്മെന്റേഷൻ/ നിറവ്യത്യാസം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നോക്കാം.

എന്താണ് പിഗ്മെന്റേഷൻ
നമ്മുടെ ചർമ്മത്തിന് സ്വാഭാവികമായ നിറം ഉണ്ട്. അത് നൽകുന്ന ഘടകമാണ് മെലാനിൻ. എന്നിരുന്നാലും രക്തക്കുഴലുകൾ, കൊളാജൻ തുടങ്ങിയ മറ്റ് ചില ഘടകങ്ങളും ചർമ്മത്തിന്റെ നിറത്തെ നേരിയ തോതിൽ സ്വാധീനിക്കും. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ , പ്രായമാകൽ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയെല്ലാം ചർമ്മത്തിന്റെ പിഗ്മെന്റേഷനിൽ സ്വാധീനം ചെലുത്തുന്നവയാണ്.
ഗർഭകാലത്തെ ചർമ്മത്തിന്റെ നിറവ്യത്യാസം
ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ഹോർമോണൽ വ്യതിയാനങ്ങൾ, രക്തയോട്ടം, സൂര്യപ്രകാശം തുടങ്ങിയ ധാരാളം ഘടകങ്ങൾ കൂടിച്ചേർന്നതാണ് ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന നിറവ്യത്യാസം.
മെലാസ്മ
ഗർഭകാലത്തെ മാറ്റങ്ങളിൽ ഏറ്റവും സാധാരണമായത് മെലാസ്മയാണ്. മുഖത്ത്, ഇരുണ്ട അല്ലെങ്കിൽ ബ്രൗൺ നിറമുള്ള പാടുകളായി ഇത് കാണപ്പെടുന്നു, കവിൾത്തടങ്ങളിലും നെറ്റിയിലും ചുണ്ടിനു മുകളിലുമായാണ് ഇത് കാണുന്നത്. ഹോർമോൺ വ്യതിയാനങ്ങളാൽ മെലാസ്മ ഉണ്ടാകാം. പ്രത്യേകിച്ച് ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും വർദ്ധനവ് മൂലം. ഇത് ചർമ്മത്തിൽ മെലാനിൻ കൂടുതലായി രൂപപ്പെടുന്നതിനു കാരണമാകുന്നു. ഗർഭിണികളിൽ മെലാസ്മയുടെ അളവ് കൂടുതലായിരിക്കുന്നതിനാൽ നിറവ്യത്യാസം ഉണ്ടാകുന്നു.

ലീനിയ നിഗ്ര
ഗർഭാവസ്ഥയിൽ, അടിവയറ്റിലൂടെ ഒരു ഇരുണ്ട വര തിരശ്ചീനമായി ഉള്ളതായി കാണാം. മെലനോസൈറ്റ്-ഉത്തേജക (എംഎസ്എച്ച്) ഹോർമോണിന്റെ വർദ്ധനവാണ് ഇതിന് കാരണം. ഇത് ഗർഭകാലത്ത് വർദ്ധിക്കുകയും മെലാനിൻ അളവ് കൂടുന്നതിനും കാരണമാകുന്നു. പ്രസവശേഷം ഈ വര സാധാരണയായി അപ്രത്യക്ഷമാകുകയും ചെയ്യും.
ഗർഭകാലത്തെ നിറവ്യത്യാസം നിയന്ത്രിക്കാനുള്ള വഴികൾ
ഗർഭധാരണവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ സാധാരണയായി സ്വാഭാവികവും പ്രകൃത്യാലുള്ളതുമായാണ് കണക്കാക്കുന്നത്. എന്നിരുന്നാലും, ചില സ്ത്രീകൾ അവരുടെ രൂപത്തിലുള്ള അല്ലെങ്കിൽ നിറത്തിലുള്ള മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണം അസ്വസ്ഥരാകുന്നു. അവർക്കായുള്ള ചില നുറുങ്ങുകൾ ചുവടെ കൊടുക്കുന്നു.
സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണം
അൾട്രാവയലറ്റ് രശ്മികൾക്ക് മെലാസ്മ പോലുള്ള പിഗ്മെന്റേഷൻ മാറ്റങ്ങൾ വർദ്ധിപ്പിക്കാൻ കഴിയുമെന്നതിനാൽ, ഗർഭകാലത്ത് നിറവ്യത്യാസം നിയന്ത്രിക്കുന്നതിന് നിങ്ങളുടെ ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. തെളിഞ്ഞ ദിവസങ്ങളിൽ പോലും, ഉയർന്ന SPF ഉള്ള ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീൻ ഉപയോഗിക്കുക, നിങ്ങൾ പുറത്തായിരിക്കുമ്പോൾ ഓരോ രണ്ട് മണിക്കൂറിലും സൺസ്ക്രീൻ ഉപയോഗിക്കുക.

മറ്റു പരിഹാരങ്ങൾ
ഗ്ലൈക്കോളിക് ആസിഡ്, ലാക്റ്റിക് ആസിഡ് , അസെലെയ്ക് ആസിഡ് പോലുള്ള ഘടകങ്ങളുള്ള ഉൽപ്പന്നങ്ങൾ നിങ്ങളുടെ കുഞ്ഞിന് ഗുരുതരമായ ദോഷം വരുത്താതെ നിറവ്യത്യാസം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സഹായിക്കും. അപകടസാധ്യതയുള്ളതിനാൽ ഗർഭകാലത്ത് റെറ്റിനോയിഡുകളും ഹൈഡ്രോക്വിനോണും അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കണം.
മോയ്സ്ചറൈസ്
നന്നായി ജലാംശം നിലനിർത്തുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യവും രൂപവും നിലനിർത്താം. ഗന്ധമില്ലാത്ത മോയ്സ്ചറൈസർ എല്ലാ ദിവസവും ഉപയോഗിക്കാവുന്നതാണ്. ശരിയായ ജലാംശം ഉള്ള ചർമ്മം ആരോഗ്യമുള്ളതായി ഇരിക്കുകയും നിറവ്യത്യാസം പോലുള്ള മാറ്റങ്ങൾ വളരെ മിതമായി മാത്രം കാണുകയും ചെയ്യും.
പ്രസവാനന്തര പരിചരണം
പ്രസവശേഷം, ഹോർമോണുകളുടെ അളവ് സാധാരണ നിലയിലാകുമ്പോൾ, ഗർഭകാലത്ത് സംഭവിച്ച പല നിറവ്യത്യാസ മാറ്റങ്ങളും ക്രമേണ മെച്ചപ്പെടുകയോ കുറയുകയോ ചെയ്യാം. പ്രസവശേഷം, നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയും സൂര്യ പ്രകാശത്തിൽ നിന്നുള്ള സംരക്ഷണ ശീലങ്ങളും നിലനിർത്തുക.



Click it and Unblock the Notifications

