Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുഖം പട്ടുപോലെ മിനുസപ്പെടുത്താം; കറ്റാര്‍വാഴയില്‍ ഇവ രണ്ടുതുള്ളി ചേര്‍ത്ത് പുരട്ടിയാല്‍ മതി
Silky soft skin: പട്ടുപോലെ സുന്ദരമായ ചര്‍മ്മം കൊതിക്കാത്തവര്‍ കുറവാണ്. പാടുകളും കുരുക്കളും ഒന്നും ഇല്ലാതെ, മിനുസമാര്‍ന്ന ചര്‍മ്മകാന്തിയ്ക്ക് കറ്റാര്‍വാഴകൊണ്ട് ഒരു പ്രയോഗം ഉണ്ട്.

ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കറ്റാര്‍വാഴ നല്ലതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇതിലേയ്ക്ക് വിറ്റമിന്‍ ഇ ഓയില്‍ മൂന്ന് തുള്ളി ചേര്‍ത്ത് പുരട്ടിയാല്‍ ചര്‍മ്മത്തില്‍ പല മാജിക്കും സംഭവിക്കും. അവ എന്തെല്ലാമെന്നും. മൃദുലമായ ചര്‍മ്മത്തിന് ഈ കൂട്ട് എങ്ങനെ ഉപയോഗിക്കണം എന്നും നോക്കാം.
കറ്റാര്‍വാഴ വിറ്റമിന്‍ ഇ ഓയില്‍ ഗുണങ്ങള്‍
അനവധി ഗുണങ്ങള്‍ അടങ്ങിയ രണ്ട് ചേരുവകളാണ് കറ്റാര്‍വാഴയും വിറ്റമിന്‍ ഇയും. ഇവ രണ്ടും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. കൂടാതെ, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാനും, ചര്‍മ്മം മൃദുവാക്കാനും സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാനും, ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും കറ്റാര്‍വാഴ ജെല്ലും വിറ്റമിന്‍ ഇ ഓയിലും സഹായിക്കുന്നതാണ്. മുഖക്കുരു വരാതെ തടയാനും, ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു. ഇവ കൂടാതെ, ചര്‍മ്മത്തില്‍ ചുളിവുകള്‍ വളരെ വേഗത്തില്‍ വീഴുന്നത് തടയുന്നു. ഇവ കൂടാതെ, ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന പാടുകള്‍ കുറയ്ക്കാനും, ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും, ചര്‍മ്മത്തിന്റെ സ്വാഭാവിക ഗ്ലോ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാനും ഈ കൂട്ട് സഹായിക്കുന്നതാണ്.
തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം
രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എടുക്കുക. ഇതിലേയ്ക്ക് മൂന്ന് തുള്ളി വിറ്റമിന്‍ ഇ ഓയില്‍ ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം, മുഖത്ത് പുരട്ടി സാവധാനത്തില്‍ മസാജ് ചെയ്യണം. അമര്‍ത്തി മസാജ് ചെയ്യുന്നത് നല്ലതല്ല. രാത്രി കിടക്കുന്നതിന് മുന്‍പ് ഇത്തരത്തില്‍ പുരട്ടുന്നതും മസാജ് ചെയ്യുന്നതും നല്ലതാണ്. അതുപോലെ, രാവിലെ പുറത്തേയ്ക്ക് ഇറങ്ങുന്നതിന് മുന്‍പ് സണ്‍സ്ക്രീന്‍ പുരട്ടുന്നതിന് മുന്‍പ് ഈ കൂട്ട് പുരട്ടുക. അതിനുശേഷം സണ്‍സ്ക്രീന്‍ പുരട്ടുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പതിവായി പുരട്ടിയാല്‍ മാത്രമാണ് ശരിയായ ഫലം ലഭിക്കുക. ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, ഇത്തരം ഉല്പന്നങ്ങള് ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്. അതുപോലെ, പുറത്ത് നിന്നും വാങ്ങുന്ന കറ്റാര്‍വാഴ ജെല്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍, സുഗന്ധം ചേര്‍ക്കാത്തതും, നിറം ചേര്‍ക്കാത്തതുമായ ശുദ്ധമായ കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇതേ കറ്റാര്‍വാഴ ജെല്‍, വിറ്റമിന്‍ ഇ മിശ്രിതം തലയില്‍ പുരട്ടുന്നതും നല്ലതാണ്. ശിരോ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍, ചൊറിച്ചില്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. മുടിയെ നൗറിഷ് ചെയ്ത് നിലനിര്‍ത്തുന്നതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
