Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഗർഭിണിയുടെ രക്തം കട്ടപിടിപ്പിക്കുന്ന ത്രോംബോഫീലിയ! എങ്ങനെ തിരിച്ചറിയാം? പരിഹാരമെന്ത്?
രക്തം എളുപ്പത്തിൽ കട്ട പിടിക്കുന്ന അവസ്ഥയെയാണ് ത്രോംബോഫീലിയ എന്ന് പറയുന്നത്. ശരീരത്തിൽ മുറിവുകൾ ഒന്നും ഇല്ലാതെ തന്നെ രക്തം കട്ട പിടിക്കുന്ന ഈ അവസ്ഥയെ ഹൈപ്പർകോഗുലബിലിറ്റി എന്നും വിളിക്കുന്നു. രക്തം കട്ട പിടിപ്പിക്കുന്ന പ്രോട്ടീന്റെ ഉൽപ്പാദനം ശരീരത്തിൽ അധികമാകുമ്പോഴാണ് ത്രോംബോഫീലിയ എന്ന അവസ്ഥയുണ്ടാകുന്നത്. ഗർഭിണികളിൽ ത്രോംബോഫീലിയ ഉണ്ടാകുന്നത് ഗർഭിണിയെയും ഗർഭസ്ഥ ശിശുവിനെയും ദോഷകരമായി ബാധിക്കും. ത്രോംബോഫീലിയ ബാധിക്കും കോശങ്ങളിലേക്കും ശരീരത്തിലെ വിവിധ അവയവങ്ങളിലേക്കുമുള്ള ഓക്സിജന്റെ വിതരണം തടസ്സപ്പെടുന്നു. ഇത് കാലുകളിലും മറ്റും രക്തം കട്ടകെട്ടി ൾമണറി എംബോളിസത്തിനുള്ള കാരണമാകുന്നു.ശരിയായ രീതിയിൽ പരിഗണിച്ചില്ലെങ്കിൽ ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കും കാരണമാകും.

ശരീരത്തിൽ നിന്നും അമിതമായി രക്തം വാർന്ന് ശരീരത്തിന്റെ സ്ഥിതിസ്ഥിരാവസ്ഥനഷ്ടപ്പെടാതിരിക്കുന്നതിന് ശരീരം സ്വീകരിക്കുന്ന രക്ഷാമാർഗ്ഗമാണ് രക്തം കട്ടപിടിക്കൽ. എന്നാൽ ഈ പ്രവർത്തനം ശരിയായ രീതിയിലല്ല നടക്കുന്നതെങ്കിൽ അത് അപകടമാണ്.പ്രസവാനന്തര രക്തസ്രാവം തടയുന്നതിനുള്ള ഫിസിയോളജിക്കൽ അഡാപ്റ്റീവ് മെക്കാനിസമാണ് ഗർഭധാരണം മൂലമുണ്ടാകുന്ന ഹൈപ്പർകൊയാഗുലബിലിറ്റി.എന്നാൽ പ്രസവത്തിനു മുന്നോടിയായി ഈ അവസ്ഥയുണ്ടാകുന്നത് അപകടമാണ്.
ഗർഭധാരണം ഫൈബ്രിനോജൻ പോലുള്ള പല രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളുടെയും പ്ലാസ്മയുടെ അളവിൽ മാറ്റമുണ്ടാക്കുന്നു. സാധാരണ മൂല്യത്തിന്റെ മൂന്നിരട്ടി വരെ ഉയരും ഇത് ഉയർന്നേക്കാം.തൽഫലമായി ത്രോംബിൻ അളവ് വർധിക്കുന്നു. ആൻറികൊയാഗുലന്റായ പ്രോട്ടീൻ എസ് കുറയുന്നു. ഇത് ത്രോംബോഫീലിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.35 വയസ്സിനു ശേഷമുള്ള ഗർഭധാരണം ത്രോംബോഫീലിയക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
എന്ത്കൊണ്ട് ത്രോംബോഫീലിയ?
പാരമ്പര്യമായി ആൻ്റിത്രോംബിൻ ഉൽപ്പാദനത്തിലുണ്ടാകുന്ന കുറവ്, പ്രോട്ടീൻ സിയുടെ കുറവ്, പ്രോട്ടീൻ എസ് കുറയുന്നത് എന്നിവയെല്ലാം ത്രോംബോഫീലിയ എന്ന അവസ്ഥയ്ക്കുള്ള കാരണങ്ങളാണ്.ത്രോംബോഫീലിയയുടെ ഏറ്റവും സാധാരണമായ അവസ്ഥകളിൽ ഒന്നാണ് ആൻ്റിഫോസ്ഫോളിപ്പിഡ് സിൻഡ്രോം. രോഗം ബാധിച്ചവരിൽ 70 ശതമാനവും സ്ത്രീകളാണ്. ആൻ്റിഫോസ്ഫോളിപ്പിഡ് സിൻഡ്രോം ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ വർധിപ്പിക്കും.
പ്രീക്ലാമ്പ്സിയ, ഗർഭം അലസൽ , മരിച്ചകുട്ടിയെ പ്രസവിക്കേണ്ട അവസ്ഥ, കുട്ടിയുടെ ശരീരഭാരം വളരെ കുറഞ്ഞിരിക്കുന്ന അവസ്ഥ എന്നിവയെല്ലാം ത്രോംബോഫീലിയയുടെ ഭാഗമായി വന്നേക്കാം
നെഞ്ച് വേദന, തലകറക്കം, ശ്വാസം മുട്ടൽ, പുറം വേദന, ബോധക്ഷയം, തലകറക്കം,വരണ്ട ചുമ, ആവർത്തിച്ചുള്ള ഗർഭം അലസൽ എന്നിവയെല്ലാം ത്രോംബോഫീലിയയുടെ ലക്ഷണങ്ങളാണ്.
അമിതഭാരം,പുകവലി ,കാൻസർ, പ്രമേഹം, ഹൃദയ പ്രശ്നങ്ങൾ, ഗർഭനിരോധന ഗുളികകൾകഴിക്കുന്നത് , ഹോർമോൺ തെറാപ്പി എന്നിവ ത്രോംബോഫീലി ഉണ്ടാകാനുള്ള അവസരമൊരുക്കുന്നു.
ഗർഭാവസ്ഥയിൽ ത്രോംബോഫീലിയ ഉണ്ടാകുന്ന കേസുകളിൽ ഏകദേശം 5% സ്ത്രീകളിൽ ഗർഭം അലസുന്നു.
ത്രോംബോഫീലിയ കാരണം രക്തം കട്ടപിടിക്കുന്നത് എങ്ങനെ തടയാം?
ആരോഗ്യകരമായ ഭാരം നിലനിർത്തുക, പുകവലി ഉപേക്ഷിക്കുക, പതിവായി വ്യായാമം ചെയ്യുക, അലസമായ ജീവിതശൈലി ഒഴിവാക്കുക എന്നിവ വഴി
ത്രോംബോഫീലിയക്ക് കാരണമാകുന്ന അവസ്ഥകൾക്ക് വിരാമമിടാൻ കഴിയും.



Click it and Unblock the Notifications
