Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
താരനെ തുരത്താനുള്ള എളുപ്പവഴി വീട്ടിലെ ഈ കൂട്ടിലുണ്ട്; ഉപയോഗം ഇങ്ങനെ
മുടിസംരക്ഷണം പലർക്കും വെല്ലുവിളിയാണ്. മഴക്കാലം ആയാൽ പിന്നെ നോക്കണ്ട. മുടി കൊഴിച്ചിൽ, താരൻ അങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയമാണ് മഴക്കാലം. സൗന്ദര്യത്തിന്റെ അളവുകോലായ തലമുടിയുടെ പ്രശ്നങ്ങൾ നിങ്ങളുടെ സമാധാനം കെടുത്തുന്നവയാണ്. തലമുടിയുടെ പ്രശ്നങ്ങളിൽ ഏറ്റവും സാധാരണയായതും കൂടുതൽ രൂക്ഷമായതുമായ കാര്യം താരൻ തന്നെയാണ്.
ചിലർക്ക് താരൻ എപ്പോഴും കാണുമെങ്കിലും മറ്റു ചിലർക്ക് സീസണൽ പ്രശ്നമാണിത്. മഴക്കാലം താരന്റെ കൂടി കാലമാണ്. അതുകൊണ്ട്തന്നെ കൂടുതൽ സംരക്ഷണം കൊടുത്താൽ മാത്രമേ മഴക്കാലതാരൻ അകറ്റാൻ സാധിക്കുകയുള്ളൂ. അതിനാൽ മഴക്കാലത്തെ താരൻ അകറ്റാനുള്ള ലളിതമായ ചില പാക്കുകൾ ചുവടെ കൊടുക്കുന്നു. ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന വളരെ ലളിതമായ നുറുങ്ങുകളാണ്.
ആഴ്ചകളോളം നീണ്ടു നിൽക്കുന്ന മഴയും സാന്ദ്രതയും തലയോട്ടിയിൽ ഈർപ്പം നിലനിൽക്കുന്നതിന് കാരണമാകുന്നു. ഇത് തലമുടിയെ അഴുക്കും മെഴുക്കും നിറഞ്ഞു ഒട്ടിപ്പിടിക്കുന്നതുമാക്കും. തുടർന്ന് താരനിലേക്ക് നയിക്കും. അതിനാൽ തലയോട്ടിയെ വൃത്തിയാക്കാനും, ആരോഗ്യമുള്ള തലമുടിക്കും ഈ ആന്റി ഡാൻഡ്രാഫ് പാക്കുകൾ വളരെ അത്യാവശ്യമാണ്. അത്തരം വീട്ടിൽ തയ്യറാക്കാവുന്ന പാക്കുകൾ പരിചയപ്പെടാം.

വെളിച്ചെണ്ണ + നാരങ്ങാനീര് ഹെയർ പാക്ക്
നാരങ്ങാനീരും വെളിച്ചെണ്ണയും 1:2 എന്ന അനുപാതത്തിൽ യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി 10-12 മിനിറ്റ് വിരലുകൾ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. 30-40 മിനിറ്റുകൾക്ക് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക. ഈ ആന്റി ഡാൻഡ്രാഫ് ഹെയർ പാക്ക് ആഴ്ചയിൽ രണ്ടുതവണ ചെയ്യുക.
ഇതുപോലെ ചെയ്യാവുന്ന മറ്റൊരു പാക്കും ചുവടെ കൊടുക്കുന്നു. ഒരു സ്പൂൺ നാരങ്ങാനീരും രണ്ട് സ്പൂൺ വെളിച്ചെണ്ണയും ഒരു ബൗളിൽ എടുത്ത ശേഷം കുറച്ചു ചെറു ചൂട് വെള്ളം കൂടി ചേർത്ത് യോജിപ്പിക്കുക. നിങ്ങളുടെ തലമുടിയും തലയോട്ടിയും ഈ മിശ്രിതം പുരട്ടി മസാജ് ചെയ്യുക. രാത്രിയിൽ അങ്ങനെ വച്ച ശേഷം അടുത്ത ദിവസം രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് ആഴ്ചയിൽ രണ്ട് തവണ ചെയ്യാവുന്നതാണ്.
ഒലിവ് ഓയിൽ + ടീ ട്രീ ഓയിൽ പാക്ക്
നിങ്ങളുടെ മുടിയുടെ അളവിന് അനുസരിച്ചു ഒരു ബൗളിൽ കുറച്ചു ഒലിവ് ഓയിൽ എടുക്കുക. അതിലേക്ക് ഏതാനും തുള്ളി ടീ ട്രീ ഓയിൽ കൂടി ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി പുരട്ടുക. അതിന് ശേഷം ഒരു ടൗവൽ ചെറു ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞ്, വെള്ളം മാറ്റിയ ശേഷം തലയിൽ ചുറ്റിക്കെട്ടുക. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് തുടരാവുന്നതാണ്.

തൈര് + തേൻ ഹെയർ പാക്ക്
ഒരു കപ്പ് തൈര് എടുത്തു അതിലേക്ക് ഒരു സ്പൂൺ തേൻ യോജിപ്പിക്കുക. ഇവ നന്നായി യോജിപ്പിച്ച ശേഷം തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ഏതാനും മിനിട്ടുകൾ വിരലുകളുടെ അറ്റം ഉപയോഗിച്ച് നന്നായി മസാജ് ചെയ്ത ശേഷം ഒരു ഷവർ ക്യാപ് ഇട്ട് ഒരു മണിക്കൂർ വയ്ക്കുക. അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് തുടരാവുന്നതാണ്.
ബേക്കിങ് സോഡ + ആപ്പിൾ സിഡർ വിനെഗർ പാക്ക്
ഒരു ബൗളിൽ കുറച്ചു ബേക്കിങ് സോഡ എടുത്തു അതിലേക്ക് ആവശ്യത്തിന് ആപ്പിൽ സിഡർ വിനാഗിരി ചേർത്ത് യോജിപ്പിക്കുക. ഒരു പേസ്റ്റ് രൂപത്തിലേക്കിയ ഈ പാക്ക് തലയോട്ടിയിൽ പുരട്ടുക. ഏതാനും മിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഈ പാക്ക് ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications
