Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
കണ്ണുകള്‍ക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കാന്‍ ആയുര്‍വേദ പ്രതിവിധി
ഒരാളെ കാണുമ്പോള്‍ അവരോട് ഒരു പോസ്റ്റിവിറ്റി തോന്നാന്‍ അവരുടെ കണ്ണുകള്‍ക്ക് തീര്‍ച്ചയായും ഒരു പങ്കുണ്ട്. എന്നാല്‍ ചില അശ്രദ്ധകള്‍ കാരണം, പലരുടെയും കണ്ണുകള്‍ക്ക് കീഴില്‍ കറുപ്പ് വൃത്തങ്ങള്‍ ഉണ്ടാവുകയും, ആകര്‍ഷകത നഷ്ടപ്പെട്ടതായും ഒക്കെ കാണാം. കണ്ണുകള്‍ക്ക് താഴെ ഇരുണ്ട വൃത്തങ്ങളുണ്ടെങ്കില് ഒരു ആലസ്യഭാവം സൃഷ്ടിക്കുന്നു.
രാത്രി മുഴുവന്‍ ശരിയായ ഉറക്കം ലഭിക്കാത്തത്, മോശം ഭക്ഷണക്രമം, അല്ലെങ്കില്‍ മാനസിക പിരിമുറുക്കം തുടങ്ങിയ കാര്യങ്ങളാണ് ഇതിന് പ്രധാനമായും കാരണം. കണ്ണുകള്‍ക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങളെ ഇല്ലാതാക്കി, തിളക്കവും പോസിറ്റിവിറ്റിയും നേടാന്‍ സഹായിക്കുന്ന ആയുര്‍വേദത്തില്‍ പറയുന്ന ചില പ്രതിവിധികള്‍ അറിയാം.
ത്രിഫല
അര ടീസ്പൂണ്‍ ത്രിഫല പൊടി വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് പരുവത്തിലാക്കിയെടുക്കുക. ഈ പേസ്റ്റ് കണ്ണുകള്‍ക്ക് താഴെ പുരട്ടി 10-15 മിനിറ്റ് തുടരുക, തുടര്‍ന്ന് ശുദ്ധമായ തണുത്ത വെള്ളത്തില്‍ കഴുകുക. പിഗ്മെന്റേഷന് കുറയ്ക്കാനും കണ്ണിന് കീഴിലെ ഇരുണ്ട വൃത്തങ്ങളെ ഇല്ലാതാക്കാനും ത്രിഫല ഈ രീതിയില്‍ ഉപയോഗിക്കാം.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ തണ്ടില്‍ നിന്നുള്ള ജെല്‍, പുതിയതായി എടുത്ത് കണ്ണുകള്‍ക്ക് താഴെ പുരട്ടി 10-15 മിനിറ്റ് തുടരുക, തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക. കറ്റാര്‍ വാഴയ്ക്ക് മോയ്സ്ചറൈസിംഗ് ഗുണങ്ങളുമുണ്ട്, ഇത് വീക്കം കുറയ്ക്കുകയും കണ്ണിന്റെ ഇരുണ്ട വൃത്തങ്ങളെ ഇല്ലാതാക്കുകയും മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
വെള്ളരിക്ക
കണ്ണുകള്‍ അടച്ച്, അതിന് മുകളിലായി തണുത്ത വെള്ളരിക്ക കഷ്ണങ്ങള്‍, 10-15 മിനിറ്റ് വയ്ക്കുക. വെള്ളരിക്കയ്ക്ക് ശീതികരണ ഗുണങ്ങളുണ്ട്. കൂടാതെ, ഇരുണ്ട വൃത്തങ്ങളും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും അതില്‍ അടങ്ങിയിട്ടുണ്ട്.
മഞ്ഞള്‍
ശുദ്ധമായ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ശുദ്ധമായ പൈനാപ്പിള്‍ ചാറുമായി കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് കണ്ണിന് കീഴിലെ ഇരുണ്ട വൃത്തങ്ങളില്‍ പുരട്ടി 10-15 മിനിറ്റ് വച്ചതിന് ശേഷം കഴുകിക്കളാം. ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ ഈ രീതിയില്‍ പ്രയോഗിക്കുമ്പോള്‍, വീക്കം കുറയ്ക്കുകയും ഇരുണ്ട വൃത്തങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

ബദാം എണ്ണ
ഉറങ്ങുന്നതിനു മുമ്പ് ഏതാനും തുള്ളി ബദാം ഓയില്‍ ഉപയോഗിച്ച് കണ്ണുകള്‍ക്ക് താഴെ മൃദുവായി മസാജ് ചെയ്യുക, ഇതിനായി കോട്ടണ്‍ ഉപയോഗിക്കാം. വിറ്റാമിന്‍-ഇ കൊണ്ട് സമ്പന്നമാണ് ബദാം ഓയില്‍. അതുകൊണ്ട് തന്നെ ഇത് കണ്ണുകള്‍ക്ക് കീഴിലുള്ള മൃദുവായ ചര്‍മ്മത്തെ പോഷിപ്പിക്കുകയും ഇരുണ്ട വൃത്തങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
പനിനീര്
കണ്ണുകള്‍ അടച്ച്, അതിന് മുകളിലായി തണുത്ത റോസ് വാട്ടര്‍ (പനിനീര്), കോട്ടണ്‍ പാഡുകള്‍ മുക്കി 10-15 മിനിറ്റ് വരെ വയ്ക്കുക. പനിനീരിന് ചര്‍മ്മത്തെ മൃദുലമാക്കുന്ന ഗുണങ്ങളുണ്ട്. അതുക്കൊണ്ട് തന്നെ, ഇത് വീക്കവും ഇരുണ്ട വൃത്തങ്ങളും കുറയ്ക്കാന്‍ സഹായിക്കും.
ഉലുവ
ഒരു ടീസ്പൂണ്‍ ഉലുവ ഒരു രാത്രി മുഴുവന്‍ (കുറഞ്ഞത് 6 മണിക്കൂര്‍) വെള്ളത്തില്‍ കുതിര്‍ത്ത് എടുത്ത്, പിറ്റേന്ന് രാവിലെ പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഈ പേസ്റ്റ് കണ്ണുകള്‍ക്ക് കീഴില്‍ പുരട്ടി 15-20 മിനിറ്റ് നേരം വയ്ക്കണം. ആന്റി ഓക്സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഉലുവയ്ക്ക് ഈ രീതിയില്‍ ഉപയോഗിച്ചാല്‍ കറുത്ത വൃത്തങ്ങള്‍ കുറയ്ക്കാം.
പുതിനയില
അല്പം പുതിനയില ചതച്ച് നീരെടുടുത്ത് കണ്ണിലെ കീഴിലെ ഇരുണ്ട വൃത്തങ്ങളില്‍ 10-15 മിനിറ്റ് നേരം പുരട്ടി വയ്ക്കുക. ശീത ഗുണങ്ങളുള്ള പുതിന വീക്കം കുറയ്ക്കുകയും ഇരുണ്ട വൃത്തങ്ങളെ കുറയ്ക്കുകയും ചെയ്യും.

പാല്
പുതിയ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ചര്‍മ്മത്തിന്റെ കഴിവിനെ സഹായിക്കുന്ന പ്രോട്ടീനുകളും വിറ്റാമിന്‍ എ, ബി-6 എന്നിവ പാലില്‍ കാണപ്പെടുന്നു. കൂടാതെ ചര്‍മ്മത്തിലെ കറുത്ത നിറം മാറ്റാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി-12 പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചര്‍മ്മത്തെ സംരക്ഷിക്കാനും കണ്ണിന്റെ കീഴിലെ കറുപ്പ് മാറാനും പാല് കുടിക്കുന്നതും, പാല്‍പ്പാട പുരട്ടി 10-15 മിനിറ്റ് നേരം വയ്ക്കുന്നത് ഗുണകരമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആരോഗ്യകരമായ ദിനചര്യകളും നല്ല ഉറക്കവും ഉണ്ടായാല്‍ തന്നെ കണ്ണിന് കീഴിലെ ഇരുണ്ട വൃത്തങ്ങള്‍ കുറയും. പലപ്പോഴും വിവിധ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ് കണ്ണിന് കീഴിലെ ഇരുണ്ട വൃത്തങ്ങള്‍. ഈ കറുത്ത വൃത്തങ്ങള്‍ ഒരാളുടെ മുഖത്തെ മങ്ങിയതും ആലസ്യ ഭാവത്തെയും സൃഷിച്ചേക്കാം. ഉറക്കക്കുറവ്, അലര്‍ജി, ഹൈപ്പര്പിഗ്മെന്റേഷന്, അനീമിയ, പുകവലി തുടങ്ങിയവ ഈ പ്രശ്നങ്ങള്‍ക്ക് കാരമാകും. കണ്ണിന് കീഴിലെ ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കാന്‍ ചില ജീവിതശൈലി മാറ്റങ്ങളും പരീക്ഷിക്കാവുന്നതാണ്. ഉദ്ദാഹരണമായി -
വ്യായാമം ചെയ്യുക
ആവശ്യത്തിന് ഉറക്കം
മദ്യപാനം ഒഴിവാക്കുക
പുകവലി ഉപേക്ഷിക്കുക
മോയ്സ്ചറൈസ് ചെയ്യുക
ഉപ്പിന്റെ ഉപഭോഗം കുറയ്ക്കുക
സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക
ശരീരത്തില്‍ ജലാംശം നിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക



Click it and Unblock the Notifications

