Latest Updates
-
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം!
സൗന്ദര്യവും ആരോഗ്യവും ഒന്നിനൊന്ന് മെച്ചപ്പെടുത്തും; വാല്‍നട്ട് ഓയിലിന്റെ ഗുണങ്ങള്‍ അത്ഭുതം
സൗന്ദര്യ സംരക്ഷണത്തിന്റെ ഹീറോ ആയ വല്നട്ടിനെക്കുറിച്ചു കേള്‍ക്കാത്തവരുണ്ടാകില്ല അല്ലേ. എന്നാല്‍ വാല്‍നട്ട് വളരെ ശ്രദ്ധയോടെ വേണം ഉപയോഗിക്കാന്‍. ആഴ്ചയില്‍ മൂന്ന് ദിവസം വാല്‍നട്ട് സ്ക്രബര്‍ അലക്ഷ്യമായി ഉപയോഗിക്കുന്നുവെന്ന് കരുതുക. വാല്‍നട്ടിന്റെ പരുത്ത മൂര്‍ച്ചയുള്ള അരികുകള്‍ നിങ്ങളുടെ ചര്‍മ്മത്തിന് മറ്റെന്തിനേക്കാളും അധികം കേടുപാടുകള്‍ ഉണ്ടാക്കും. എന്നുവച്ചു വാല്‍നട്ട് മോശമെന്നല്ല, അത് ബുദ്ധിപൂര്‍വം ഉപയോഗിക്കണം എന്നാണ് പറയുന്നത്.
അതിനാല്‍ വാല്‍നട്ട് സ്ക്രബര്‍ മാറ്റിവച്ചു നമുക്ക് വാല്‍നട്ട് എണ്ണയിലേക്ക് തിരിയാം. വാല്‍നട്ടിന്റെ കോള്‍ഡ് പ്രസ് വഴി എടുക്കുന്ന എണ്ണ നമ്മുടെ ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സമ്മാനിക്കും. അതിനാല്‍ വാല്‍നട്ട് ഓയിലിനെ ഒരിക്കലും മാറ്റി നിര്‍ത്തരുത്. നിങ്ങളുടെ ചര്‍മ്മസംരക്ഷണത്തിന് ഒരു വലിയ പങ്കു വഹിക്കാന്‍ ഇതിനാകും. പോഷകങ്ങളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് വാല്‍നട്ട് ഓയില്‍.

ഇത് ഏകാഗ്രത മെച്ചപ്പെടുത്താനും ബുദ്ധി വികസിക്കാനും വളരെ ഫലപ്രദമാണ്. വാല്‍നട്ട് ഓയിലില്‍ ആല്‍ഫാ ലിനോലെനിക് ആസിഡ് ആയ ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ദിവസവും നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദ്രോഗം വരാനുള്ള സാധ്യത 10% വരെ കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
വാല്‍നട്ട് ഓയിലിന്റെ പശ്ചാത്തലം
ഈ അടുത്തകാലത്തായി സൗന്ദര്യ സംരക്ഷണ പരിധിക്കുള്ളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒന്നാണ് വാല്‍നട്ട്. മലനിരകളില്‍ വളരുന്ന വാല്‍നട്ട് ഓയില്‍ ചര്‍മ്മസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും മുന്‍പന്തിയില്‍ എന്നതില്‍ തര്‍ക്കമില്ല.
വാല്‍നട്ട് ഓയിലിന്റെ ഗുണങ്ങള്‍
വാല്‍നട്ട് പ്രസ് ചെയ്തു എടുക്കുന്ന ജഗ്ലാന്സ് റീജിയ എന്നറിയപ്പെടുന്ന എണ്ണ പോഷകങ്ങളുടെയും മോയിസ്ചറിന്റെയും കേന്ദ്രമാണ്. കൂടാതെ വിറ്റാമിന്‍ ഇ യും ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ചയും കരിവാളിപ്പും മാറ്റി മൃദുലവും സ്വാഭാവികതയും നല്കുന്നു. പ്രകൃതി ദത്തമായ ആന്റി ഓക്സിഡന്റുകളും, മഗ്നീഷ്യവും, ഒമേഗ 3 ഫാറ്റി ആസിഡുകളും, വിറ്റാമിന്‍ ഇ തുടങ്ങി ധാരളം ഗുണഗണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന് വളരെയേറെ ഗുണം ചെയ്യുന്നു.

പ്രായാധിക്യത്തെ വൈകിപ്പിക്കുകയും ചുളുവുകള്‍ കുറയ്ക്കുകയും ചര്‍മ്മത്തിന്റെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് മാത്രമല്ല തലമുടിക്കും ശിരോചര്‍മ്മത്തിനും ധാരാളം പ്രയോജനമുള്ള എണ്ണയാണ് വാല്‍നട്ട് ഓയില്‍. താരന് , ശിരോചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം അകറ്റുന്നു.
മണ്‍സൂണ്‍ സമയത്തുണ്ടാകുന്ന മുടിയുടെ കേടുപാടുകള്‍ പരിഹരിക്കാനും, ചൊറിച്ചിലും താരനും അകറ്റി ശിരോചര്‍മ്മത്തില്‍ ധാരാളം പോഷകങ്ങള്‍ നല്കി ഈര്‍പ്പം നിലനിര്‍ത്താനും വാല്‍നട്ട് ഓയിലിന് കഴിയും. ചര്‍മ്മത്തിനും , തലമുടിക്കും പ്രകൃതിദത്ത വാല്‍നട്ട് ഓയില്‍ അത്ഭുതങ്ങള്‍ സമ്മാനിക്കുമെന്ന് നിങ്ങള്‍ മനസിലാക്കി കഴിഞ്ഞു.ചൊറിച്ചില്‍, താരന് എന്നിവ അകറ്റുന്നതിന് പുറമെ ചര്‍മ്മത്തിലെ ഫംഗല്‍ രോഗങ്ങള്‍ക്കും വാല്‍നട്ട് ഓയില്‍ ഫലപ്രദമാണ്.
നിങ്ങള്‍ക്കായി ചില നുറുങ്ങുകള്‍
നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ അമിതമായ സെബം ഒഴിവാക്കാനായി എണ്ണ മിതമായി മാത്രം ഉപയോഗിക്കുക. ഇത്തരത്തില്‍ എണ്ണമയമുള്ള ചര്‍മ്മക്കാര്‍ കുളിക്കുന്നതിന് തൊട്ടു ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പ് മാത്രം എണ്ണ പുരട്ടുക. ഇത് ചര്‍മ്മത്തെ കൂടുതല്‍ മൃദുലമാക്കും. വാല്‍നട്ട് ഓയിലും കോഫി പൗഡറുമായി യോജിപ്പിച്ചു സ്ക്രബറായി ചര്‍മ്മത്തില്‍ ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications
