Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
നഖങ്ങളിൽ വെളിച്ചെണ്ണ രണ്ട് തുള്ളി പുരട്ടൂ, അത്ഭുതപ്പെടുത്തും മാറ്റങ്ങൾ!
ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ വെളിച്ചെണ്ണ വളരെ നല്ലതാണ്. അതുപോലെ തന്നെ, നഖങ്ങളുടെ ആരോഗ്യം നിലനിർത്താനും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച്, പൊട്ടിപ്പൊളിയുന്ന നഖം, അല്ലെങ്കിൽ കുഴിനഖം എന്നീ പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണ നഖത്തിൽ പുരട്ടിയാൽ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുക എന്ന് നോക്കാം.

നഖങ്ങളിൽ വെളിച്ചെണ്ണ പുരട്ടിയാലുള്ള ഗുണങ്ങൾ
നഖങ്ങളിൽ ഈർപ്പവും ജലാംശവും നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും നഖങ്ങൾ പൊട്ടിപ്പൊകുന്നത്. എന്നാൽ, വെളിച്ചെണ്ണ പുരട്ടിയാൽ, നഖങ്ങളിലെ ക്യൂട്ടിക്കലുകളെ വരെ ആഴത്തിൽ ഈർപ്പമുള്ളതാക്കുകയും, അതിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, നഖം മൃദുലമാക്കാനും സഹായിക്കുന്നു. അതുപോലെ, നഖത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ വെളിച്ചെണ്ണ സഹായിക്കുന്നു. വെളിച്ചെണ്ണയിലെ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും നഖത്തെ ശക്തിപ്പെടുത്തുകയും പുതിയ നഖങ്ങൾ വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇവ കൂടാതെ, നഖങ്ങളെ ശക്തിപ്പെടുത്താനും വെളിച്ചെണ്ണ സഹായിക്കുന്നു. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകൾ, പ്രത്യേകിച്ച് ലോറിക് ആസിഡ്, നഖങ്ങളെ ശക്തിപ്പെടുത്തുകയും അവ പൊട്ടുന്നതിനും പിളരുന്നതിനുമുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നഖങ്ങളിൽ ഉണ്ടാകുന്ന ഫംഗസ് അണുബാധകളെ ചെറുക്കാനും വെളിച്ചെണ്ണ സഹായിക്കുന്നു.നഖങ്ങളുടെ നിറവ്യത്യാസത്തിനും പൊട്ടലിനും കാരണമാകുന്ന ഫംഗസുകളെ ചെറുക്കാൻ വെളിച്ചെണ്ണ സഹായിക്കുന്നു. വെളിച്ചെണ്ണയുടെ ആന്റിഫംഗൽ ഗുണങ്ങളാണ്, ഓണിക്കോമൈക്കോസിസ് പോലുള്ള ഫംഗസ് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നത്. കൂടാതെ, വെളിച്ചെണ്ണയിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നഖത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. രാസവസ്തുക്കൾ, ഡിറ്റർജന്റുകൾ, മറ്റ് കഠിനമായ പദാർത്ഥങ്ങൾ എന്നിവയുടെ എക്സ്പോഷർ മൂലം നഖങ്ങൾക്കുണ്ടാകുന്ന കേടുപാടുകളിൽ നിന്നും നഖങ്ങളെ സംരക്ഷിക്കാൻ വെളിച്ചെണ്ണയുടെ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
നഖങ്ങളിൽ ഒരു തുള്ളി, അല്ലെങ്കിൽ രണ്ട് തുള്ളി വെളിച്ചെണ്ണ പുരട്ടുക. അതിനുശേഷം ചെറുതായി മസാജ് ചെയ്യുന്നത് നല്ലതായിരിക്കും. നഖങ്ങളിലുള്ള കുഴികളിലും വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്. നല്ല പരിശുദ്ധമായ വെളിച്ചെണ്ണ ഇതിനായി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അമിതമായി വെളിച്ചെണ്ണ പുരട്ടാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ, ദിവസത്തിൽ രണ്ട് അല്ലെങ്കിൽ മൂന്ന് തവണ നഖങ്ങളിൽ ഇത്തരത്തി വെളിച്ചെണ്ണ പുരട്ടുന്നത് വളരെ നല്ലതാണ്. പതിവായി പുരട്ടിയാൽ ആരോഗ്യകരവും തിളക്കമുള്ളതുമായ നഖം നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. കൈകളിൽ നനവ് നിലനിൽക്കുമ്പോൾ വെളിച്ചെണ്ണ പുരട്ടാതിരിക്കുക. ഇത് ഫംഗൽ അണുബാധകൾ വർദ്ധിക്കുന്നതിന് കാരണമായേക്കാം. ഏതെങ്കിലും തരത്തിൽ വെളിച്ചെണ്ണ നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്നുണ്ടെങ്കിൽ ഉപയോഗം നിർത്തേണ്ടത് അനിവാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
