Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വേദനയോടുകൂടിയ കുരു മൂക്കില് പതിവാണോ? പരിഹാരം ഇവിടെയുണ്ട്
ചിലര്ക്ക് മൂക്കില് മാത്രം കുരു വരും. അതും അത്യാവശ്യം വലിപ്പത്തില്, വേദനയോടുകൂടിയ കുരുവായിരിക്കും പ്രത്യക്ഷപ്പെടുക. കൈ അറിയാതെ തട്ടിയാല് ജീവന് പോകും! അത്രയ്ക്കും വേദനയായിരിക്കും ഈ കുരുവിന്. ചിലപ്പോള് പഴുക്കാനും, മൂക്കില് വൈറ്റ്ഹെഡ്സ് പ്രത്യക്ഷപ്പെടാനും ഇത്തരം കുരുക്കള് കാരണമായേക്കാം. അതിനാല്, ആരംഭത്തില് തന്നെ കുരുക്കള് ഉണങ്ങാന് മരുന്ന് ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തില് മൂക്കിലെ മുഖക്കുരുമൂലം സൗന്ദര്യ പ്രശ്നങ്ങള് അനുഭവിക്കുന്നവര്ക്ക് പരീക്ഷിക്കാവുന്ന ഒരു ഫേയ്സ്പാക്ക് പരിചയപ്പെടാം. ഇത് ഉപയോഗിച്ചാല് മുഖക്കുരു അപ്രത്യക്ഷമാകും. ചര്മ്മം ആരോഗ്യത്തോടെ പരിപാലിക്കാനും സാധിക്കും.

ചേരുവകള്
2 ടീസ്പൂണ്- മഞ്ഞള്
1 ടീസ്പൂണ്- തേന്
1 ടീസ്പൂണ്- തൈര്
2-3 തുള്ളി- ടീ ട്രീ ഓയില്
തയ്യാറാക്കേണ്ട വിധം
ആദ്യം ഒരു പാത്രത്തില് തേനും മഞ്ഞളും ചേര്ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അത്യാവശ്യം ക്രീം പരുവത്തില് ആകുന്നത് വരെ മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേയ്ക്ക് തൈര് ചേര്ക്കണം. താര് മിക്സ് ചെയ്തതിനുശേഷം ടീട്രീ ഓയില് ചേര്ക്കുക. നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. മൂക്കില് കുരു ഉള്ള ഭാഗത്ത് അത്യാവശ്യം കട്ടിയില് ഈ മിശ്രിതം പുരട്ടാന് ശ്രദ്ധിക്കുക. 15 മിനിറ്റ് കഴിയുമ്പോള് കഴുകാവുന്നതാണ്. ഇത്തരത്തില് അടുപ്പിച്ച് ചെയ്യുന്നത് മൂക്കില് നിന്നും കുരുക്കള് ഇല്ലാതാക്കാന് സഹായിക്കും.
ഗുണങ്ങള്
മഞ്ഞളില് ആന്റിബാക്ടീരിയല്, ആന്റിഇന്ഫ്ലമേറ്ററി ഘടകങ്ങള് അടങ്ങിയിരിക്കുന്നു. ഇവ, ചര്മ്മത്തില് ഉണ്ടാകുന്ന വീക്കം കുറയ്ക്കാന് സഹായിക്കുന്നതാണ്. ചര്മ്മ പ്രശ്നങ്ങള് അകറ്റാന് സഹായിക്കും. ചര്മ്മത്തില് അണുക്കള് പെരുകുന്നത് തടയാനും സഹായിക്കുന്നു. അതുപോലെ, തേനിലും ആന്റിബാക്ടീരിയല് ഘടകങ്ങള് അടങ്ങിയിരിക്കുന്നു. അതിനാല് മൂക്കില് കുരു വരുന്നത് തടയാന് സഹായിക്കുന്നതാണ്. ഇതില് ചേര്ത്തിരിക്കുന്ന തൈര്, ചര്മ്മത്തില് നിന്നും മൃതകോശങ്ങള് ഇല്ലാതാക്കുന്നു. ചര്മ്മത്തിലെ അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാനും സഹായിക്കുന്നു. ടീട്രീ ഓയിലിലും ആന്റിബാക്ടീരിയല് ഘടകങ്ങള് അടങ്ങിയിരിക്കുന്നു. അതിനാല്, ചര്മ്മ പ്രശ്നങ്ങള് അകറ്റാന് സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്
മൂക്കില് അമിതമായി എണ്ണമയം ഇരിക്കുന്നതും, മൃതകോശങ്ങള് ശരിയായ വിധത്തില് നീക്കം ചെയ്യാത്തതും, സെബം അമിതമായി ഉല്പാദിപ്പിക്കപ്പെടുന്നതും, ഹോര്മോണ് വ്യതിയാനവുമെല്ലാം മൂക്കില് കുരുക്കള് പ്രത്യക്ഷപ്പെടുന്നതിന് കാരണമാണ്. അതിനാല്, ശരിയായ വിധത്തില് ചര്മ്മം ക്ലെന്സ് ചെയ്യുക. ആഴ്ചയില് ഒരിക്കല് സ്ക്രബ് ഉപയോഗിക്കുന്നത് നല്ലതാണ്. ചര്മ്മം അമിതമായി വരണ്ട് പോയാലും കുരുക്കള് പ്രത്യക്ഷപ്പെടാം. അതിനാല്, മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്ത്തുക. ശരിയായ വിധത്തില് ആഹാരഹം കഴിക്കാന് ശ്രദ്ധിക്കുക. വെള്ളം നല്ലതുപോലെ കുടിക്കുക. ആഹാരത്തില് ശ്രദ്ധ അനിവാര്യമാണ്. ചര്മ്മത്തിന്റെ ആരോഗ്യം നിലനിര്ത്തുന്ന ആഹാരങ്ങള് കഴിക്കാന് പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
