Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ തേന്‍-ബദാം ഫേയ്സ്പാക്ക്
കേശ സംരക്ഷണത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ബദാം വളരെ നല്ലതാണ്. കാരണം, ബദാമില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ബദാം പോലെ തന്നെ, തേനും ചര്‍മ്മ സംരക്ഷണത്തിനായി ഇന്ന് പലരും നിത്യേന ഉപയോഗിച്ച് വരുന്നൂ. ഈ തേനും, ബദാമും ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു ഫേയ്സ്പാക്കുണ്ട്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാമെന്നും, ഈ ഫേയ്സ്പാക്ക് ഉപയോഗിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുക എന്നും നോക്കാം.

തേനിന്റെ സൗന്ദര്യ വശം
ചര്‍മ്മം മോയ്സ്ച്വറൈസ് ചെയ്യാന്‍ തേന്‍ സഹായിക്കുന്നതാണ്. തേനില്‍ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ചര്‍മ്മത്തില്‍ ചീര്‍മ്മത, മുഖക്കുരു, പാടുകള്‍ എന്നിവ ഇല്ലാതാക്കാനും തേന്‍ സഹായിക്കുന്നതാണ്. കൂടാതെ, ചര്‍മ്മ കോശങ്ങളില്‍ നിന്നും അഴുക്കും എണ്ണമയവും നീക്കം ചെയ്യുന്നു. ഇത് മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് എന്നിവ വരാതിരിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങളെ നീക്കുകയും, മൃദുലവും സുന്ദരവുമാക്കുകയും ചെയ്യുന്നു.
ബദാമിന്റെ സൗന്ദര്യ വശം
ബദാമില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു.
ഇത് ചര്‍മ്മ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാനും, വീക്കം കുറയ്ക്കാനും, ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിക്കാനും ശ്രദ്ധിക്കണം.
ഫേയ്സ്പാക്ക് തയ്യാറാക്കാം
6 ബദാം കുതിര്‍ത്ത് വെയ്ക്കുക. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഈ ബദാം നല്ലപോലെ അരച്ചെടുക്കണം. ഇതിലേയ്ക്ക് നാല് തുള്ളി തേനും ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഫേയ്സ്പാക്ക് തയ്യാറാക്കിയതിന് ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ പതിവായി പുരട്ടിയാല്‍ നല്ല ഫലം ലഭിക്കുന്നതാണ്. പതിവായി പുരട്ടാന്‍ സാധിക്കാത്തവര്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഈ ഫേയ്സ്പാക്ക് പുരട്ടാന്‍ ശ്രദ്ധിക്കുക. അതുപോലെ, രാത്രി കിടക്കുന്നതിന് മുന്‍പ് ഈ ഫേയ്്പാക്ക് പുരട്ടുന്നതാണ് കൂടുതല്‍ ഫലപ്രദം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ഫേയ്സ്പാക്ക് അടുപ്പിച്ച് കുറച്ച് മാസങ്ങള്‍ പുരട്ടിയാല്‍ മാത്രമേ പ്രകടമായ മാറ്റം നിങ്ങളുടെ മുഖത്ത് കാണാന്‍ സാധിക്കുക. ഇതില്‍ ചേര്‍ത്തിരിക്കുന്ന ചേരുവകള്‍ ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് അലര്‍ജി ഉണ്ടാക്കുന്നുവെങ്കില്‍ ഫേയ്സ്പാക്ക് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചര്‍മ്മ പ്രശ്നങ്ങള്‍ ഉള്ളവര്‍, അല്ലെങ്കില്‍ ചര്‍മ്മ രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടാന്‍ മറക്കരുത്. അതുപോലെ, ബദാം ചേര്‍ക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് ബദാമിന്റെ അതേ ഗുണങ്ങളുള്ള നിലക്കടല, ചിയ സീഡ്സ് എന്നിവ ഇപയോഗിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
