Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
തനി നാടന്‍ എണ്ണ, ഉപയോഗിക്കും തോറും മുടിയുടെ ഉള്ളും നീളവും വര്‍ദ്ധിപ്പിക്കാം
കേശ സംരക്ഷണത്തില്‍ കേരളത്തിന് തനത് രീതികളുണ്ട്. ഇന്ത്യയില്‍ തന്നെ നോക്കിയാല്‍ ഒരു കാലത്ത് കേരളത്തിലെ സ്ത്രീകള്‍ക്ക് അഴകുള്ളതും, നീളമുള്ളതും, കട്ടിയുള്ളതുമായ നല്ല കറുകറുത്ത തലമുടി ഉണ്ടായിരുന്നു. ഇന്ന് പലരും അത്തരത്തില്‍ മനോഹരമായ മുടി ലഭിക്കാന്‍ കൊതിക്കുന്നുണ്ടെങ്കിലും പലപ്പോഴും ലഭിക്കാറില്ല. മുടി പൊട്ടിപ്പോകുന്നത്, മുടി കൊഴിയുന്നത്, വേഗത്തില്‍ നരയ്ക്കുന്നതെല്ലാം പലപ്പോഴും നീണ്ട ഉള്ളോടുകൂടിയ മുടി എന്ന സ്വപ്നം സാക്ഷാത്ക്കാരത്തിന് ഒരു തടസ്സമായി മാറാറുണ്ട്. ഈ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ, ഇന്നും പഴമക്കാർക്കുണ്ടായിരുന്ന അതേ രീതിയില്‍ മുടി നിങ്ങള്‍ക്കും വളര്‍ത്തി എടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നതും, പരമ്പരാഗത രീതിയില്‍ തയ്യാറാക്കിയിരുന്നതുമായ ഒരു എണ്ണക്കൂട്ട് പരിചയപ്പെടാം.

ചേരുവകള്‍
1 കപ്പ്- വെളിച്ചെണ്ണ
അരകപ്പ്- എള്ള് എണ്ണ
കാല് കപ്പ്- ആവണക്കെണ്ണ
2 ടീസ്പൂണ്‍- ഉലുവ
2 ടീസ്പൂണ്‍- കയ്യോന്നി ഇല
4 എണ്ണം- നെല്ലിക്ക
ഒരുപിടി- കറിവേപ്പില
തയ്യാറാക്കേണ്ട വിധം
ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പത്ത് വെയ്ക്കുക. ഇതിലേയ്ക്ക് എണ്ണകള്‍ എല്ലാം ചേര്‍ക്കണം. എണ്ണ ചൂടായി വരുമ്പോള്‍ ഇതിലേയ്ക്ക് ഉലുവ ചേര്‍ക്കുക. അതിനുശേഷം കയ്യോന്നി, കുരുകളഞ്ഞ നെല്ലിക്ക, കറിവേപ്പില എന്നിവയെല്ലാം അരച്ച് ചേര്‍ക്കുക. ചെറുതീയില്‍ വെച്ച് ഇവ നല്ലതുപോലെ ചൂടാക്കി എടുക്കുക. ചേര്‍ത്ത ചേരുവകളെല്ലാം നല്ലതുപോലെ മൊരിഞ്ഞ് വരുമ്പോള്‍ അടുപ്പില്‍ നിന്നും എണ്ണ മാറ്റണം. അതിനുശേഷം അരിച്ചുമാറ്റി നല്ലൊരു കുപ്പിയില്‍ സൂക്ഷിക്കുക.
ഉപയോഗിക്കേണ്ട വിധം
കുളിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഈ എണ്ണ ഒരു പാത്രത്തില്‍ ഒഴിച്ച്, ചൂടുള്ള വെള്ളത്തിന്റെ മുകളില്‍ ഈ പാത്രം വെയ്ക്കുക. കുറച്ച് കഴിയുമ്പോള്‍ എണ്ണ സാവധാനത്തില്‍ ചൂടാകുന്നതായിരിക്കും. ഈ സമയം, ചെറുചൂടോടുകൂടി തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റ് കഴിയുമ്പോള്‍ ഷാംപൂ വാഷ് ചെയ്ത് കഴുകാവുന്നതാണ്.
ഗുണങ്ങള്‍
മുടി വളരാന്‍ വെളിച്ചെണ്ണ ഫലപ്രദമാണ്. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താന്‍ വെളിച്ചെണ്ണ സഹായിക്കുന്നതാണ്. തലയോട്ടി മോയ്സ്ച്വറാസ് ചെയ്ത് നിലനിര്‍ത്താന്‍ വെളിച്ചെണ്ണ സഹായിക്കും. എള്ളെണ്ണയില്‍ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് മുടിയെ ബലപ്പെടുത്താന്‍ സഹായിക്കും. മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതാണ്. ആവണക്കെണ്ണ മുടി വളരാന്‍ സഹായിക്കും. മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. തലയില്‍ നിന്നും താരന് നീക്കം ചെയ്യാന്‍ ഉലുവ സഹായിക്കുന്നതാണ്. മുടി വളരാനും ഉലുവ സഹായിക്കുന്നതാണ്. നെല്ലിക്ക മുടിയ്ക്ക് കറുപ്പ് നിറം വര്‍ദ്ധിപ്പിക്കും. അതുപോലെ കയ്യോന്നി മുടികൊഴിച്ചില്‍ അകറ്റാന്‍ സഹായിക്കുന്നതാണ്. മുടി വളരാനും കയ്യോന്നി വളരെയധികം സഹായിക്കുന്നതാണ്. കറിവേപ്പില മുടി കൊഴിച്ചില്‍ തടയുന്നു. മുടി വളരാനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ടത്
ഈ എണ്ണ ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്. ചിലര്‍ക്ക്, ചേരുവകള്‍ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍, അലര്‍ജി ഇല്ലെന്ന് ഉറപ്പാക്കുക. ഈ എണ്ണ ഉപയോഗിക്കുന്നതിന്റെ കൂടെ, പോഷക സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
