Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
മുഖത്ത് എണ്ണമയം അമിതമാണോ? ഈ സാധനങ്ങള്‍ പുരട്ടരുത്
വരണ്ട ചര്‍മ്മം പോലെ തന്നെ എണ്ണമയം ചര്‍മ്മത്തില്‍ അമിതമായാലും ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത അമിതമാണ്. മുഖക്കുരു പതിവാകാനും, മുഖത്ത് കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടാനും വരണ്ട ചര്‍മ്മം കാരണമാകുന്നു. കൃത്യമായ രീതിയില്‍ ചര്‍മ്മ പരിപാലനം നടത്തിയില്ലെങ്കില്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും ഭംഗിയും നഷ്ടമായേക്കാം.

അമിതമായി മുഖത്ത് എണ്ണമയം ഉള്ളവര്‍ പതിവാക്കാന്‍ പാടില്ലാത്ത ചില സാധനങ്ങളുണ്ട്. പ്രത്യേകിച്ച്, മുഖത്ത് ഉപയോഗിക്കുന്ന ചില ഓയിലുകളും, ക്രീമുകളും നിങ്ങളുടെ ചര്‍മ്മം അമിതമായി എണ്ണ മയമുള്ളതാക്കി മാറ്റാം. ഇതുമൂലം മുഖക്കുരു വര്‍ദ്ധിക്കാനും സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, ഓയ്ലി സ്കിന്‍ ഉള്ളവര്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
സ്ക്രബ്സ്
ചിലര്‍ സ്ക്രബ്സ് അമിതമായി ഉപയോഗിക്കുന്നവരാണ്. ചില സ്ക്രബ്സ് കട്ടികൂടിയതും, പരുപരുത്ത പ്രതലത്തോട് കൂടിയതുമായിരിക്കും. പ്രത്യേകിച്ച്, ഇപ്പ്, പഞ്ചസ്സാര എന്നിവ സ്ക്രബായി ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍, അമിതമായി, ശക്തിയില്‍ ഈ സാധനങ്ങള്‍ ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം ഇല്ലാതാകുന്നതിന് കാരണമാകുന്നു. കൂടാതെ, ചര്‍മ്മത്തില്‍ അമിതമായി സെബം ഉല്പാദിപ്പിക്കപ്പെടാന് ഇത് കാരണമാകുന്നു. ഇത് മുഖത്തെ എണ്ണമയം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. അതിനാല്‍, സ്ക്രബ്സ് പതിവായി ഉപയോഗിക്കുന്നത് കുറയ്ക്കുക. കട്ടിയുള്ള സ്ക്രബ്സ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മില്‍ക്ക് ക്രീം
പാല് ചേര്‍ത്തത്, അല്ലെങ്കില്‍ പാല് അടങ്ങിയത്, തേങ്ങാപ്പാല്‍ ഘടകങ്ങളുള്ള ക്രീം എന്നിവ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം, ഇത്തരം ക്രീമുകളില്‍ കൊഴുപ്പിന്റെ സാന്നിധ്യം അമിതമായിരിക്കും. കൊഴുപ്പ് അടങ്ങിയ ക്രീമുകള്‍ പുരട്ടിയാല്‍ ചര്‍മ്മത്തിലെ എണ്ണമയം വര്‍ദ്ധിക്കുന്നതിന് ഇത് കാരണാകുന്നു. കൂടാതെ, ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിലേയ്ക്കും ഇത് നയിക്കാം. അതിനാല്‍, മില്‍ക്ക് ക്രീം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
വെളിച്ചെണ്ണ
എണ്ണമയമുള്ള മുഖമാണ് നിങ്ങളുടേതെങ്കില്‍ അമിതമായി വെളിച്ചെണ്ണ ഉപയോഗിക്കാതിരിക്കുന്നത് നല്ലതായിരിക്കും. വെളിച്ചെണ്ണ ചര്‍മ്മത്തില്‍ വര്‍ദ്ധിക്കുന്നത് ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണാകുന്നു. കൂടാതെ, മുഖക്കുരു വിട്ടുമാറാതിരിക്കുന്നതിനും ഇത് കാരണമായേക്കാം. അതിനാല്‍ ചെറിയ അളവില്‍ മാത്രം വെളിച്ചെണ്ണ മുഖത്ത് പുരട്ടുക. അതുപോലെ, മുഖത്ത് നിന്നും എണ്ണമയം കൃത്യമായ രീതിയില്‍ നീക്കം ചെയ്യാനും ശ്രദ്ധിക്കുക.
പെട്രോളിയം ജെല്ലി
അമിതമായി എണ്ണമയം ഉള്ള മുഖമാണ് നിങ്ങളുടെതെങ്കില്‍ പെട്രോളിയം ജെല്ലി പോലെയുള്ള ഉല്പന്നങ്ങള് പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, ഇത്തരം ഉല്പന്നങ്ങള് മുഖത്ത് പുരട്ടുന്നത് എണ്ണമയം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, ചര്‍മ്മത്തില്‍ കരുവാളിപ്പ് വീഴാനും കാരണമാകുന്നു. വിയര്‍പ്പ് അടിഞ്ഞ് ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും വഴിയൊരുക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നാല്പാമരാദി, എള്ളെണ്ണ എന്നീ എണ്ണകള്‍ ഓയ്ലി സ്കിന്‍ ഉള്ളവര്‍ ഉപയോഗിക്കാതിരിക്കുന്നതാണ്. നല്ലത്. അതുപോലെ, അമിതമായി ഓയ്ലിയാകുന്ന ക്രീമുകള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ, ചര്‍മ്മത്തില്‍ ഇടയ്ക്കിടയ്ക്ക് കൈകള്‍ കൊണ്ട് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഓയ്ലി സ്കിന്‍ ഉള്ളവര്‍ വളരെ മൃദുലമായ രീതിയില്‍ മാത്രമേ സ്ക്രബ് പോലും ചെയ്യാന്‍ പാടുള്ളൂ. ശരിയായ വിധത്തില്‍ ഉപയോഗിച്ചാല്‍ ഏറ്റവും ആരോഗ്യകരമായ ചര്‍മ്മം ഓയ്ലി സ്കിന്‍ ഉള്ളവര്‍ക്കാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications