Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടി മുളക്കുന്ന വേരുകള്‍ക്കാണ് ബലം വേണ്ടത്: ഹെയര്‍മാസ്കുകള്‍ ഇപ്രകാരം പ്രയോഗിക്കണം
മുടി വളര്‍ച്ചയുടേയും മുടിയുടെ ആരോഗ്യത്തിന്റേയും കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ പലര്‍ക്കും ഉണ്ടാവാം. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മുടി വളരാന്‍ ആദ്യം വേണ്ടത് ആരോഗ്യകരമായ തലയോട്ടിയാണ്. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വേണ്ട് തലയോട്ടിയുടെ ആരോഗ്യത്തിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
മുടിയുടെ ആരോഗ്യത്തിന് വേണ്ടിയും നല്ല പോഷണമുള്ള തലയോട്ടിക്ക് വേണ്ടിയും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിനായി സഹായിക്കുന്ന ചില ഹെയര്‍മാസ്കുകള്‍ ഉണ്ട്. ഇത് താരന്, ചൊറിച്ചില്‍, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു.

വെളിച്ചെണ്ണ മസാജ്
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് പോഷകങ്ങള്‍ക്ക് ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചൂടുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും തലയോട്ടിക്ക് ഈര്‍പ്പം നല്‍കുകയും ആരോഗ്യമുള്ള മുടിയിഴകള്‍ നല്‍കുകയും ചെയ്യുന്നു.
കറ്റാര്‍ വാഴ ജെല്‍
മുടിയുടെ ആരോഗ്യത്തിനായി കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. കറ്റാര്‍ വാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടുന്നത് തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. തലയോട്ടിയിലെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.
ആര്യവേപ്പ്
മുടിയുടെ ആരോഗ്യത്തിന് ആര്യവേപ്പ് മികച്ചതാണ്. ഇത് താരന്, തലയോട്ടിയിലെ മറ്റ് അണുബാധകള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അതിനായി അല്പം ആര്യവേപ്പില വെള്ളത്തില്‍ തിളപ്പിക്കുക, അത് തണുപ്പിച്ച ശേഷം അതുകൊണ്ട് മുടി കഴുകാവുന്നതാണ്. ഇതിലുള്ള ആന്റിഫംഗല്‍ ഗുണങ്ങള്‍ തലയോട്ടി വൃത്തിയും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.
തൈര് മാസ്ക്
മുടിയുടെ ആരോഗ്യത്തിനും തലയോട്ടിയുടെ ആരോഗ്യത്തിനും തൈര് മാസ്ക് മികച്ചതാണ്. തലയോട്ടിയെ പോഷിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ തൈരിലുണ്ട് എന്നതാണ് സത്യം. പ്രോബയോട്ടിക്സും പ്രോട്ടീനുകളും തൈരില്‍ ധാരാളമുണ്ട്. തൈര് മാസ്ക് പുരട്ടുന്നത് താരന് കുറയ്ക്കാനും തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കും.
നാരങ്ങ നീര്
നാരങ്ങ നീര് ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ മുടിയില്‍ സംഭവിക്കുന്നു. മുടിയില്‍ മാത്രമല്ല തലയോട്ടിയുടെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. നാരങ്ങാനീര് വെള്ളത്തില്‍ കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
ഉലുവ
ഉലുവ വിത്തുകള്‍ ആരോഗ്യമുള്ള തലയോട്ടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിലുള്ള ആന്റിഫംഗല്‍ ഗുണങ്ങള്‍ ആണ് തലയോട്ടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ പേസ്റ്റ് രൂപത്തിലാക്കി തലയില്‍ പുരട്ടുക. ഇത് വഴി താരന് കുറയ്ക്കാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സാധിക്കുന്നു.
ഉള്ളി ജ്യൂസ്
ഉള്ളി ജ്യൂസില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ദിനവും മുടിയുടെ ആരോഗ്യത്തിന് ഉള്ളിനീര് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പതിനഞ്ച് മിനിറ്റ് മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉള്ളി നീര് ഉപയോഗിക്കാം.



Click it and Unblock the Notifications
