Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
ചൂട് വര്‍ദ്ധിക്കുന്നു, ചര്‍മ്മ സംരക്ഷണത്തിന് സണ്‍സ്ക്രീന്‍ അനിവാര്യം; ഉപയോഗിക്കേണ്ട ശരിയായരീതി ഈ വിധം
ചൂട് വര്‍ദ്ധിക്കുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നമ്മുടെ ചര്‍മ്മത്തെ തന്നെയാണ്. ചര്‍മ്മത്തില്‍ കരുവാളിപ്പ് വീഴാനുള്ള സാധ്യത അമിതമായി ഇവ ഉയര്‍ത്തുന്നു. അമിതമായി ചൂട് കൊള്ളുന്നത്, ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതിനും, ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിപ്പിക്കുന്നതിലേയ്ക്കും നയിക്കുന്നു. അതിനാല്‍, ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സണ്‍സ്ക്രീന്‍ പുരട്ടേണ്ടത് അനിവാര്യമാണ്. സണ്‍സ്ക്രീന്‍ വെറുതേ പുരട്ടിയാല്‍ പോര, ശരിയായ വിധത്തില്‍ പുരട്ടിയാല്‍ മാത്രമാണ് ഇതിന്റെ ഫലവും നിങ്ങള്‍ക്ക് പൂര്‍ണ്ണരൂപത്തില്‍ ലഭിക്കുകയുള്ളൂ. ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

സണ്‍സ്ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍
സണ്‍സ്ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ കുറച്ചധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച്, യുവിഎ, യുവിബി കിരണങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്ന സണ്‍സ്ക്രീനുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും. അതുപോലെ, വാട്ടര്‍ റെസ്റ്റന്റ് സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത്തരം സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതിലൂടെ വിയര്‍ത്താലും ചര്‍മ്മത്തിന് സണ്‍സ്ക്രീന്റെ ഫലങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. നിലവില്‍ കേരളത്തില്‍ ചൂട് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എസ്പിഎഫ് 30 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ള സണ്‍സ്ക്രീന്‍ തന്നെ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ ചർമ്മത്തിന് ചേരുന്ന വിധത്തിലുള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കുന്നത് പ്രത്യേകം നല്ലതാണ്. വാട്ടർ ബേയ്സ്ഡ് സൺസ്ക്രീൻ ഇപയോഗിക്കുന്നത് നല്ലതാണ്. അതുപോലെ, കെമിക്കൽ കുറഞ്ഞ സൺസ്ക്രീനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചർമ്മത്തിൽ അലർജി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുന്ന സൺസ്ക്രീൻ ഉപയോഗിക്കുക.
പുരട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
പുറത്ത് പോകുന്നത് 15 അല്ലെങ്കില്‍ 20 മിനിറ്റ് മുന്‍പെങ്കിലും സണ്‍സ്ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കുക. എന്നാല്‍, മാത്രമാണ് സണ്‍സ്ക്രീന്‍ ശരിയായ വിധത്തില്‍ ചര്‍മ്മത്തില്‍ ആഗിരണം ചെയ്യപ്പെടുകയുള്ളൂ. സൂര്യപ്രകാശം കൊള്ളുന്ന എല്ലാ ചര്‍മ്മ ഭാഗങ്ങളിലും സണ്‍സ്ക്രീന്‍ പുരട്ടുന്നത് നല്ലതാണ്. കഴുത്തിന്റെ പിന്‍ഭാഗം, ചെവിയുടെ മുകള്‍തട്ട്, കൈകള്‍, കാല്പാദം എന്നിവിടങ്ങളിലെല്ലാം സണ്‍സ്ക്രീന്‍ പുരട്ടുന്നത് നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓരോ 2 മണിക്കൂര്‍ കൂടുമ്പോഴും സണ്‍സ്ക്രീന്‍ പുരട്ടേണ്ടത് അനിവാര്യമാണ്. നല്ലതുപോലെ വിയര്‍ത്താല്‍, ടവ്വല്‍ ഉപയോഗിച്ച് മുഖം തുടച്ചതിന് ശേഷം വീണ്ടും സണ്‍സ്ക്രീന്‍ പുരട്ടാവുന്നതാണ്. മുഖത്ത് സണ്‍സ്ക്രീന്‍ പുരട്ടുന്നത് പോലെ തന്നെ, ചുണ്ടുകളില്‍ എസ്പിഎഫ് ഉള്ള ലിപ് ബാം പുരട്ടാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. സണ്‍സ്ക്രീന്‍ പുരട്ടിയാലും, ചര്‍മ്മത്തില്‍ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുട ചൂടുന്നതും, അല്ലെങ്കില്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നതും വളരെ നല്ലതാണ്. പരമാവധി അമിതമായി ചൂടുള്ള സമയങ്ങളില്‍ പുരത്തിറങ്ങാതിരിക്കാന് ശ്രദ്ധിക്കുക. സണ്‍ഗ്ലാസ്സുകള്‍ ധരിക്കുന്നതിലൂടെ കണ്ണുകള്‍ക്ക് സംരക്ഷണം ലഭിക്കുന്നതാണ്. അതുപോലെ സണ്‍സ്ക്രീന്‍ പുരട്ടാന്‍ എടുക്കുന്ന അളവിനും പ്രാധാന്യം ഉണ്ട്. കുറഞ്ഞ അളവ് സണ്‍സ്ക്രീന്‍ പുരട്ടുന്നത് ഫലം കുറയുന്നതിന് കാരണമായേക്കാം. പരമാവധി, ചൂണ്ടുവിരലും, നടുവിരലും വലുപ്പത്തില്‍ സണ്‍സ്ക്രീന്‍ എടുത്ത് മുഖത്ത് പുരട്ടാന്‍ ശ്രമിക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
