Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വെണ്ണയില്‍ തീര്‍ത്ത മാജിക്; മുഖം പാല്പോലെ സുന്ദരമാകും!
നല്ല മൃതുലവും, എന്നാല്‍, മനോഹരവുമായ ചര്‍മ്മകാന്തിയ്ക്ക് ഡയറ്റ് മാത്രം പോര. ചര്‍മ്മത്തിന് ബാഹ്യമായ ചില പരിചരണങ്ങള്‍ അനിവാര്യമാണ്. കൃത്യമായ പരിചരണം, കൃത്യമായ ചേരുവകളില്‍ ലഭിച്ചാല്‍ മാത്രമാണ് ചര്‍മ്മത്തിന്റെ അഴക് വര്‍ദ്ധിക്കുകയുള്ളൂ. അത്തരത്തില്‍ അഴകും, മൃദുലതയും വര്‍ദ്ധിപ്പിക്കുന്ന ഒരു ഫേയ്സ്പാക്ക് പരിചയപ്പെടാം.

ചേരുവകള്‍
1 ടേബിള്‍സ്പൂണ്‍- വെണ്ണ
1 ടീസ്പൂണ്‍- ക്യാരറ്റ് നീര്
1 ടീസ്പൂണ്‍ പഞ്ചസ്സാര
തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം
എല്ലാ ചേരുവകളും നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം മുഖം ക്ലെന്‍സ് ചെയ്യണം. മുഖം ക്ലെന്‍സ് ചെയ്തതിനുശേഷം ഈ ഫേയ്സ്പാക്ക് മുഖത്ത് പുരട്ടുക. ചെറിയ രീതിയില്‍ മസാജ് ചെയ്യുക. അതിനുശേഷം കഴുകി കളയാവുന്നതാണ്. കടലപ്പൊടി ഉപയോഗിച്ച് കഴുകി കളയുന്നത് കൂടുതല്‍ നല്ലതായിരിക്കും. മുഖം കഴുകി എടുത്ത് നല്ലപോലെ തുടച്ചതിന് ശേഷം റോസ് വാട്ടര്‍ മുഖത്ത് തടവി കൊടുക്കണം. റോസ് വാട്ടര്‍ ഇല്ലാത്തവര്‍ക്ക് കറ്റാര്‍വാഴ ജെല്‍ മുഖത്ത് തടവി പതുക്കെ മസാജ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ ഒരു തവണ വീതം ചെയ്യുന്നത് ചര്‍മ്മം നല്ല മൃദുവാകാനും, സുന്ദരമാകാനും സഹായിക്കുന്നതാണ്.
ഗുണങ്ങള്‍
വെണ്ണ ചര്‍മ്മത്തിനെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെ, മൃദുലമാക്കാനും വളരെയധികം സഹായിക്കുന്നു. ഇതില്‍ ചേര്‍ക്കുന്ന പഞ്ചസ്സാര ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ക്യാരറ്റ് നീര് ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും, ചര്‍മ്മത്തില്‍ നിന്നും അഴുക്ക് നീക്കം ചെയ്യാനും. ചര്‍മ്മത്തിന് യുവച്വം നല്‍കാനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ഒരൊറ്റ തവണ ഉപയോഗിച്ചാല്‍ കൃത്യമായ ഫലം ലഭിക്കണമെന്നില്ല. അതിനാല്‍ അടുപ്പിച്ച് കുറച്ച് മാസം, ആഴ്ചയില്‍ ഒരു തവണയെങ്കിലും ഈ ഫേയ്സ്പാക്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. നല്ല ഗുണനിലവാരമുള്ള ചേരുവകള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ, മസാജ് ചെയ്യുമ്പോള്‍ അമിതമായി മസാജ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. പഞ്ചസ്സാര ചേര്‍ത്തിരിക്കുന്നതിനാല്‍ സാവധാനത്തില്‍ മസാജ് ചെയ്യുക. അമര്‍ത്തി മസാജ് ചെയ്യുന്നത് ചര്‍മ്മത്തില്‍ പോറലുകള്‍ സംഭവിക്കുന്നതിന് കാരണമാകുന്നു. ഏതെങ്കിലും ചേരുവകള്‍ അലര്‍ജി ഉണ്ടാക്കുന്നുവെങ്കില്‍ ഫേയ്സ്പാക്ക് ഉപയോഗിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
