Latest Updates
-
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും! -
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
നിങ്ങള്‍ ചെയ്യുന്ന ഈ തെറ്റുകള്‍ ചര്‍മ്മത്തില്‍ പ്രായം തോന്നിപ്പിക്കാം
ചില വ്യക്തികള്‍ പ്രായം കൂടുംതോറും ചെറുപ്പമായി വരുന്നത് പോലെ നിങ്ങള്‍ക്ക് തോന്നാറുണ്ടോ? എല്ലാ കാലത്തും ഒരുപോലെ യുവത്വം നിലനിര്‍ത്തുക എന്നതാണ് എല്ലാവര്ക്കും സാധ്യമായ ഒരു കാര്യമാണ്. എന്നാല്‍, പലപ്പോഴും പലതും അത് കൃത്യമായ രീതിയില്‍ വിനിയോഗിക്കാറില്ലെന്ന് മാത്രം. ശരിയായ രീതിയില്‍ ചര്‍മ്മ സംരക്ഷണം നടത്തിയാല്‍ ഏത് പ്രായത്തിലും നിങ്ങള്‍ക്ക് യുവത്വം നിലനിര്‍ത്താന്‍ സാധിക്കും. അതുപോലെ, നിങ്ങള്‍ ചെയ്യുന്ന ചെറിയ ചെറിയ തെറ്റുകള്‍ വളരെ ചെറുപ്പത്തില്‍ തന്നെ മുഖത്ത് പ്രായം കൂടുതലും തോന്നിപ്പിക്കാം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

സണ്‍സ്ക്രീന്‍
വെയില് കടുപ്പിച്ചിട്ടും ഇന്നും സണ്‍സക്രീന്‍ പുരട്ടാതെ പുറത്തിറങ്ങുന്ന നിരവധിയാളുകളുണ്ട്. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും സണ്‍സ്ക്രീന്‍ പുരട്ടേണ്ടത് അനിവാര്യമാണ്. ഏത് കാലാവസ്ഥയിലും സണ്‍സ്ക്രീന്‍ പുരട്ടേണ്ടത് അനിവാര്യമാണ്. കാരണം, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ഹൈപ്പര്‍ പിഗ്മെന്റേഷന് കുറയ്ക്കാനും ചര്‍മ്മത്തില്‍ വളരെ വേഗത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും ചര്‍മ്മത്തിന്റെ യുവത്വം നിലവിര്ത്താനും സണ്‍സ്ക്രീന്‍ പുരട്ടുന്നത് നല്ലതാണ്. അതിനാല്‍ എസ്പിഎഫ് 30 അല്ലെങ്കിൽ അതില്‍ കൂടുതല്‍ ഉള്ള സണ്‍സ്ക്രീന്‍ പുരട്ടാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുക.
മുഖം കഴുകുന്നത്
ചിലര്‍ ഇടയ്ക്കിടയ്ക്ക മുഖം കഴുകുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മം വരണ്ട് പോകുന്നതിന് കാരണമാകുന്നു. ഇത് ചര്‍മ്മത്തില്‍ വളരെ വേഗത്തില്‍ ചുളിവുകള്‍ വീഴുന്നതിലേയ്ക്കും നയിക്കുന്നു. അതിനാല്‍ രാവിലെ എഴുന്നേറ്റ് ഉടനെയും രാത്രി കിടക്കുന്നതിന് മുന്‍പും മാത്രമായി മുഖം കഴുകുക. അതുപോലെ, ഇടയ്ക്കിടയ്ക്ക് മുഖത്ത് സ്്പര്ശിക്കാതിരിക്കാനും ശ്രദ്ധിക്കുക.
മേയ്ക്കപ്പ്
പതിവായി മേയ്ക്കപ്പ് ഉല്പന്നങ്ങള് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നു. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതിനും, ചര്‍മ്മത്തിന് വേഗം പ്രായം തോന്നുന്നതിനും ഇത് കാരണമാണ്. അതിനാല്‍, ഫൗഡേഷന്, കണ്‍സീലര്‍ എന്നിവയെല്ലാം പതിവായി ഉപയോഗിക്കുന്നത് കുറയ്ക്കുക. ഇടയ്ക്ക മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
പരീക്ഷണങ്ങള്‍
ചിലര്‍ പുതിയ പ്രോഡക്ട്സ് മാര്‍ക്കറ്റില്‍ വരുമ്പോള്‍ തന്നെ, അവ വാങ്ങി പരീക്ഷിച്ച് നോക്കും. ഇത്തരത്തില്‍ തുടര്‍ച്ചയായി പലതരം ഉല്പന്നങ്ങള് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നു. ചര്‍മ്മം വരണ്ട് പോകുന്നതിന് ഇത് കാരണമാണ്. കൂടാതെ, ചര്‍മ്മത്തില്‍ വളരെ വേഗത്തില്‍ ചുളിവുകള്‍ വീഴുന്നതിനും ഇത് കാരണമാകുന്നു. അതിനാല്‍, നിങ്ങളുടെ ചര്‍മ്മത്തിന് ചേരുന്ന ഒരു ഉല്പന്ന സ്ഥിരമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
ഉറക്കം
ഏതെല്ലാം ഉല്പന്നങ്ങള് എത്ര വിലകൊടുത്തു വാങ്ങി നിങ്ങളുടെ ചര്‍മ്മത്തില്‍ ഉപയോഗിച്ചാലും, ഉറക്കം കൃത്യമല്ലെങ്കില്‍ ഫലവും കൃത്യമായി ലഭിക്കുകയില്ല. ഉറക്കക്കുറവ് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഘടകമാണ്. ഉറക്കം കുറയുന്നത് സ്ട്രെസ്സ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. സ്ട്രെസ്സ് വര്‍ദ്ധിച്ചാല്‍ ചർമ്മത്തിൽ വേഗത്തില്‍ ചുളിവുകള്‍ വീഴാനും ഇത് കാരണമാണ്. പ്രായക്കൂടുതലും തോന്നിപ്പിക്കാം. അതിനാല്‍ കൃത്യമായി ഉറങ്ങാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications