Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
നീളമുള്ള മുടി സ്വന്തമാക്കാം, ഈ ചെറിയ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി
മുളി വളരുമ്പോള്‍ മുടിയുടെ അറ്റം പിളരുന്നു. പൊട്ടിപ്പോകുന്നു, മുടി വാലുപോലെയാകുന്നു, എന്നിങ്ങനെ പലരുടെയും പരാതികള്‍ അനവധിയാണ്. എത്ര ഹെയര്‍ ഓയില്‍ ഉപയോഗിച്ചിട്ടും, ഹെയര്‍ പാക്കുകള്‍ ഉപയോഗിച്ചിട്ടും, മുടി ആഗ്രഹിച്ച രീതിയില്‍ വളരാതെ വിഷമിക്കുന്നവരും അധികമാണ്. എന്നാല്‍, ഈ എണ്ണയും ഹെയര്‍പാക്കിന്റെ ഉപയോഗവും ഇല്ലാതെ തന്നെ മുടി ഉള്ളോടെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

അറ്റം മുറിയ്ക്കുക
മുടി വെട്ടിയാല്‍ മുടി വളരില്ല, അല്ലെങ്കില്‍ മുടിയുടെ അറ്റം പിളരും എന്നിങ്ങനെ ഒട്ടനവധി തെറ്റിധാരണകള്‍ പലരിലും ഉണ്ട്. എന്നാല്‍, മുടിയുടെ ഉള്ള് കുറയാതിരിക്കാനും, മുടിയുടെ അറ്റം വാലുപോലെ ആകാതിരിക്കാനും ഉള്ളോടു കൂടി മുടിവളരാനും, മുടി പിളരാതെ ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കാനും മൂന്ന് മാസം കൂടുമ്പോള്‍ മുടിയുടെ അറ്റം ചെറിയ രീതിയില്‍ വെട്ടുന്നത് നല്ലതാണ്. ഇത്തരത്തില്‍ മൂന്ന് മാസം കൂടുമ്പോള്‍ ഇത്തരത്തില്‍ മുടിയുടെ അറ്റം ചെറിയ രീതിയില്‍ വെട്ടി കൊടുക്കുന്നവരില്‍ മുടി പൊട്ടി പോകുന്നത് കുറവായിരിക്കും. ഒരേ അളവില്‍ മുടി വളരാന്‍ ഇത് സഹായിക്കുന്നതാണ്.
സള്‍ഫേറ്റ് ഫ്രീ ഷാംപൂ
ഷാംപൂ ഉപയോഗിക്കുമ്പോള്‍ സള്‍ഫേറ്റ് ഫ്രീ ആയിട്ടുള്ള ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ ചെയ്താല്‍ മുടി അമിതമായി വരണ്ട് പോകുന്നത് തടയാന്‍ സഹായിക്കുന്നതാണ്. മുടി വരണ്ട് പോയാല്‍ മുടി വളരെ വേഗത്തില്‍ പൊട്ടി പോകുന്നു. മുടിയുടെ ഉള്ള് കുറയുന്നതിനും കാരണമാണ്. കൂടാതെ, സ്കാള്‍പ്പിന്റെ ആരോഗ്യം നശിപ്പിക്കാനും സള്‍ഫേറ്റ് കാരണമാകുന്നു. തലയില്‍ താരന് വര്‍ദ്ധിക്കാനും, മുടിയെ വേരില്‍ നിന്നും ലൂസാക്കാനും ഇത് കാരണമാകുന്നു. അതിനാല്‍ ഷാംപൂ തിരഞ്ഞെടുക്കുമ്പോള്‍ സള്‍ഫേറ്റ് ഫ്രീ ആയിട്ടുള്ള ഷാംപൂ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
ആഹാരം
മുടി ആരോഗ്യത്തോടെ വളരണമെങ്കില്‍ നമ്മള് കഴിക്കുന്ന ആഹാരത്തിലും കുറച്ചധികം ശ്രദ്ധിക്കണം. നല്ലതുപോലെ, ബയോട്ടിന്‍, പ്രോട്ടീന്‍, അയേണ്‍, അതുപോലെ മറ്റു പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങള്‍ പതിവായി കഴിക്കാന്‍ ശ്രദ്ധിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എല്ലാ പോഷകങ്ങളും ശരിയായ വിധത്തില്‍ ലഭിക്കുന്ന തരത്തില്‍ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ശരിയായ ആഹാരങ്ങള്‍ കൃത്യമായ സമയത്ത് കഴിച്ചാല്‍ ആരോഗ്യമുടിയും സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
ചൂട്
മുടിയില്‍ അമിതമായി ചൂട് തട്ടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. മുടി വെട്ടിക്കഴിയുമ്പോള്‍ മിക്കപ്പോഴും ഹെയര്‍ സെറ്റ് ചെയ്യും. ഈ സമയത്തെല്ലാം മുടിയിലേയ്ക്ക് അമിതമായി ചൂട് തട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, ചിലര്‍ ഹെര്‍ ഡ്രൈയര്‍ പതിവായി ഉപയോഗിക്കുന്നവരുമാണ്. ഇത്തരത്തില്‍ ഹെയര്‍ ഡ്രൈയര്‍ പതിവായി ഉപയോഗിക്കുന്നതും മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. കൂടിയുടെ ആരോഗ്യം നശിക്കുന്നതിനും ഇത് കാരണമാണ്. അതിനാല്‍, മുടിയില്‍ ചൂട് അമിതമായി തട്ടുന്ന വിധത്തിലുള്ള സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക. സൂര്യന്റെ ചൂടില്‍ നിന്നുപോലും മുടിയെ സംരക്ഷണം എന്നാണ് പറയുന്നത്. അമിതമായി ചൂട് തട്ടുന്നത് മുടി വേഗത്തില്‍ നരയ്ക്കുന്നതിനും കാരണമാണ്. അതിനാല്‍, പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ മുടി കവര്‍ ചെയ്യാനും മറക്കരുത്.
മസാജ്
മുടിയ്ക്കുവേണ്ട പോഷകങ്ങള്‍ ലഭിക്കുന്നതിനായി വെളിച്ചെണ്ണ തലയില്‍ പുരട്ടി, വിരലിന്റെ അഗ്രഭാഗത്താല് ചെറിയ രീതിയില്‍ മസാജ് ചെയ്ത് കൊടുക്കുക. ഇത്തരത്തില്‍ കുളിക്കുന്നിന് മുന്‍പ് തലയില്‍ ഓയില്‍ മസാജ് ചെയ്യുന്നതും നല്ലതാണ്. മുടി കൊഴിച്ചില്‍ അകറ്റാന്‍ സഹായിക്കും. മുടി ആരോഗ്യത്തോടെ വളരാനും സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
