Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
മുടികൊഴിച്ചില്‍ ശരീരത്തില്‍ ചില കുറവുകളുടെ ലക്ഷണങ്ങളാണ്: പെട്ടെന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുടി കൊഴിച്ചില്‍ ആരോഗ്യവുമായി ബന്ധപ്പെട്ടിരുക്കുന്നോ, എന്നാല്‍ സത്യമാണ്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പലപ്പോഴും കാരണമായി നാം കണക്കാക്കുന്നത് മുടി കൊഴിച്ചില്‍ തന്നെയാണ്. എന്നാല്‍ ഇതിന് പിന്നിലെ ചില കാരണങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ തന്നെയാണ്. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ മുടി കൊഴിച്ചിലിന് പിന്നിലുണ്ട് എന്നത് തിരിച്ചറിയേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും എന്നതില്‍ സംശയം വേണ്ട. മുടി കൊഴിച്ചില്‍ ശരീരത്തിലെ വിറ്റാമിനുകളുടെ കുറവിനെക്കൂടിയാണ് സൂചിപ്പിക്കുന്നത്. അമിതമായി മുടി കൊഴിച്ചില്‍ നിസ്സാരമാക്കി വിടുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യം നശിച്ച് കൊണ്ടിരിക്കുകയാണ് എന്ന സൂചന കൂടിയാണ് നല്‍കുന്നത്.

മുടി കൊഴിച്ചിലിലേക്ക് ഒരു വ്യക്തിയെ എത്തിക്കുന്നത് അയാളുടെ ജീവിത രീതിയും ഭക്ഷണക്രമവും കൂടിയാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. അത് നിങ്ങളുടെ മുടിയുടെ ആരോഗ്യം നശിപ്പിക്കും എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ വിറ്റാമിനുകളും മിനറലുകളും നല്കുന്ന അതേ ഗുണം തന്നെ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും നല്‍കുന്നുണ്ട്. വിറ്റാമിന്റെ അഭാവം മുടി കൊഴിച്ചിലിനെ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാം.
മുടി കൊഴിച്ചിലും വിറ്റാമിനുകളും
13 അവശ്യ വിറ്റാമിനുകളാണ് ഉള്ളത്. ഇതില്‍ തന്നെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന വിറ്റാമിന്‍ ബി 12, ഡി 3 എന്നിവയുടെ അപര്യാപ്തതയാണ് പ്രധാന കാരണങ്ങള്‍. മുടി വളര്‍ച്ചക്ക് ആവശ്യമായതും മുടിയുടെ ആരോഗ്യത്തിനും കരുത്തിനും അനിവാര്യമായതുമായ അവസ്ഥക്ക് വേണ്ടി മുടിയുടെ ഓരോ രോമകൂപങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കുന്ന ചുവന്ന രക്താണുക്കള്‍ വിറ്റാമിന്‍ ബി 12 വഴി ആണ് ലഭിക്കുന്നത്. എന്നാല്‍ നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ബി 12 അളവ് കുറയുമ്പോള്‍ ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. തന്മൂലം മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇത് കൂടാതെ വിറ്റാമിന്‍ എ സെബം ഉത്പാദനത്തിന് സഹായിക്കുന്നതിനാല്‍ ഇത് മുടിയുടെ ആരോഗ്യത്തിനും മോയ്സ്ചുറൈസിംങ് ഏജന്റായും എല്ലാം പ്രവര്‍ത്തിക്കുന്നു. മുടി പൊട്ടുന്നതും പൊഴിയുന്നതും എല്ലാം തടയുന്നതിന് വിറ്റാമിന്‍ എ ആണ് സഹായിക്കുന്നത്.
വിറ്റാമിന്‍ ഇയും മുടിയുടെ ആരോഗ്യത്തിന് അനിവാര്യമായതാണ്. ഇത് നിങ്ങളുടെ തലയോട്ടിയില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് വഴി മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇതോടൊപ്പം വിറ്റാമിന്‍ സി മുടിയുടെ ഘടനയെ മെച്ചപ്പെടുത്തുന്നു. ഇത് കൂടാതെ കൊളാജന്‍ ഉത്പാദനത്തിനും സഹായിക്കുന്നു. വിറ്റാമിന്‍ സി ശരീരത്തിന് എന്ന പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് ശരീരത്തില്‍ അയേണ്‍ കുറവുള്ളവരെങ്കില്‍ എന്തുകൊണ്ടും ഇവര്‍ വിറ്റാമിന്‍ സിയും അയേണ്‍ അടങ്ങിയ ഭക്ഷണങ്ങളും കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ മുടി കൊഴിച്ചില്‍ ചികിത്സിക്കാന്‍ ആലോചിക്കുന്നവര്‍ ശരീരത്തില്‍ വിറ്റാമിന്റെ കുറവ് മനസ്സിലാക്കേണ്ടതാണ്.
വിറ്റാമിന്‍ ഡി കൂടുതലോ എന്നാല്‍ മുടി കൊഴിച്ചിലും
വിറ്റാമിന്‍ ഡിയുടെ അഭാവം മുടി കൊഴിച്ചിലിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം മുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും എല്ലാം നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി അത്യാവശ്യം തന്നെയാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടേയും സൂര്യപ്രകാശത്തിലൂടേയും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി കണ്ടെത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ കൂടുതലായി എടുക്കുന്നത് നിങ്ങളില്‍ കാല്‍സ്യം കൂടുതല്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. ഇത് പലപ്പോഴും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നു. അതും അല്പം ശ്രദ്ധ വേണ്ട ഒന്നാണ്.
{image-hairfall-01-1480569574-1518507371-1529660347-1681820349.jpg malayalam.boldsky.com}
മിനറല്‍സ് നിസ്സാരമല്ല
വിറ്റാമിന്‍ മാത്രമല്ല മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നത് ശരീരത്തിന് ആവശ്യമായ മിനറല്‍സ് അഥവാ ധാതുക്കളും വളരെ മികച്ചത് തന്നെയാണ്. അതില്‍ ഉള്‍പ്പെടുന്നതാണ് ഇരുമ്പ്, സിങ്ക്, സെലിനിയം, മഗ്നീഷ്യം എന്നിവയെല്ലാം. ഇതെല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുന്ന ഇത്തരം ഘടകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. മുടി വളര്‍ച്ചക്കും കരുത്തിനും അനിവാര്യമായ മിനറല്‍സ് കഴിക്കാന്‍ ശ്രദ്ധിക്കുക. അത് കൂടാതെ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കണം. പ്രോട്ടീന്‍ ആവശ്യത്തിന് കഴുക്കിന്നതിന് ശ്രദ്ധിക്കുക. വെജിറ്റേറിയനന് മാത്രം കഴിക്കുന്നവര്‍ സിങ്ക് അടങ്ങിയ ഭഷണങ്ങളും ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. എല്ലാ തരത്തിലുള്ള ഗുണങ്ങളും നിങ്ങള്‍ക്ക് ഈ ധാതുക്കളിലൂടെ ലഭിക്കുന്നു.

ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. വിറ്റാമിനും ധാതുക്കളുെ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. എന്തുകൊണ്ടാണ് അതികഠിനമായ മുടി കൊഴിച്ചില്‍ നിങ്ങളില്‍ ഉണ്ടാവുന്നത് എന്ന് ആദ്യം തിരിച്ചറിയുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ ശരീരത്തില്‍ കുറവുള്ള വിറ്റാമിനുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. കഴിയുന്നതും സ്വയം ചികിത്സയും രോഗനിര്‍ണയവും പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് മുടിയുടെ ഓരോ മാറ്റവും വളരെ സൂക്ഷ്മമായി നിരീക്ഷിക്കണം.



Click it and Unblock the Notifications