Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
തുടുത്ത കവിളുകളും യൗവ്വനവും ഏത് പ്രായത്തിലും നിലനിര്‍ത്താന്‍ വെറും വെള്ളം
വാര്‍ദ്ധക്യം എന്നത് പലരിലും അസ്വസ്ഥതയും ആത്മവിശ്വാസക്കുറവും ഭയവും ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. ചര്‍മ്മസംരക്ഷണം തന്നെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളും നമ്മളെ വാര്‍ദ്ധക്യത്തിലേക്ക് എത്തിക്കും. എന്നാല്‍ ഇനി ചര്‍മ്മത്തിന്റെ അവസ്ഥ തിരിച്ചറിഞ്ഞ് വേണം പരിഹാരം കാണുന്നതിന്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാലും പ്രായം ഒരു ഘടകമായി മാറുന്നു. പ്രായത്തിന്റേതായ അസ്വസ്ഥതകള്‍ ചര്‍മ്മത്തില്‍ കൂടുതല്‍ കാണുന്നത് ശരീരത്തില്‍ നിര്‍ജ്ജലീകരണം കൂടി സംഭവിക്കുമ്പോഴാണ്.
യുവത്വമുള്ള ചര്‍മ്മം നിലനിര്‍ത്തുന്നതില്‍ ജലാംശം നിര്‍ണായക പങ്ക് വഹിക്കുന്നു എന്നതാണ് സത്യം. എന്നാല്‍ ശരിയായ വെള്ളം കുടിക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ ചുളിവുകള്‍, വരള്‍ച്ച എന്നിവയെ പ്രതിരോധിക്കുന്നു. കൂടാതെ നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായി നിലനിര്‍ത്തുന്നതിന് ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലാത്ത പക്ഷം അത് ചര്‍മ്മത്തെ കൂടുതല്‍ വെല്ലുവിളിയില്‍ എത്തിക്കുന്നു.

ജലാംശത്തിന്റെ പ്രാധാന്യം
ചര്‍മ്മത്തിന്റെ ആരോഗ്യം ഉള്‍പ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വെള്ളം പ്രധാനമാണ്. കാരണം ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായ രീതിയില്‍ നടക്കുന്നതിന് വേണ്ടി ജലം അനിവാര്യമാണ്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികതയും മൃദുത്വവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. നിര്‍ജ്ജലീകരണം സംഭവിച്ച ചര്‍മ്മം മങ്ങിയതും പ്രായമായതുമായി കാണപ്പെടും. അതുകൊണ്ട് തന്നെ ചര്‍മ്മസംരക്ഷണ ദിനചര്യകളില്‍ ജലാംശം ഒരു പ്രധാന ഘടകമാക്കുന്നു. ദിനവും 8 ഗ്ലാസ്സ് വെള്ളമെങ്കിലും ചുരുങ്ങിയത് കഴിക്കാന്‍ ശ്രദ്ധിക്കണം.
എന്തൊക്കെ ശ്രദ്ധിക്കാം?
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്നത് പ്രധാനപ്പെട്ടതാണ്. അതിനായി എപ്രകാരം വെള്ളം കുടിക്കാം എന്ന് നോക്കാം.നിങ്ങളുടെ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍, ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. വ്യക്തിഗത ആവശ്യങ്ങള്‍, ശാരീരിക പ്രവര്‍ത്തനം, കാലാവസ്ഥ എന്നിവയെ അടിസ്ഥാനമാക്കി ഇതില്‍ വ്യത്യാസം വരാം. അതുകൊണ്ട് ശരീരത്തെ തിരിച്ചറിഞ്ഞ് ആവശ്യത്തിന് അനുസരിച്ച് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
അധിക ജലാംശം രീതികള്‍
കുടിവെള്ളം കൂടാതെ, ഉയര്‍ന്ന ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം വര്‍ദ്ധിപ്പിക്കും. വെള്ളരിക്ക, തണ്ണിമത്തന്, ഓറഞ്ച് തുടങ്ങിയ ഭക്ഷണങ്ങള്‍ മികച്ചതാണ് ജലാംശം നിലനിര്‍ത്താന്‍. ഇവ ഹൈഡ്രേറ്റ് മാത്രമല്ല, ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങളും നല്കുന്നു. അതുകൊണ്ട് ഇവയെല്ലാം തന്നെ കഴിക്കുന്നതിന് ശ്രദ്ധിക്കാം. ആരോഗ്യത്തിന് അത്രയധികം ഗുണങ്ങള്‍ നല്കുന്നു എന്ന് മാത്രമല്ല ചര്‍മ്മത്തിന്റെ കാര്യത്തിലും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍
നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ് അതിന് വേണ്ട പരിഹാരം കാണണം. എന്നാല്‍ അത് എപ്രകാരം കൃത്യമായി മനസ്സിലാക്കാം എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും ചര്‍മ്മത്തില്‍ പ്രകടമാവുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അതില്‍ വരണ്ട ചുണ്ടുകള്‍, കണ്ണുകള്‍ക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങള്‍, അല്ലെങ്കില്‍ ചര്‍മ്മം അടര്‍ന്ന് പോരുന്നത് എല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇവ നിര്‍ജ്ജലീകരണത്തെ സൂചിപ്പിക്കാം. വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ച് ഈ ലക്ഷണങ്ങളെ ഉടനടി പരിഹരിക്കുന്നത് ചര്‍മ്മത്തിന്റെ രൂപം മെച്ചപ്പെടുത്തും.
ശ്രദ്ധിക്കേണ്ടത്
അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശരിയായ രീതിയില്‍ ചര്‍മ്മത്തില്‍ ജലാംശം ഉള്‍പ്പെടുത്തുന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. പലപ്പോഴും ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യം തടയുന്നതിനുള്ള താക്കോലാണ് വെള്ളം എന്നതില്‍ സംശയം വേണ്ട. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലൂടെയും ജലാംശം നല്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും യുവത്വം ഏത് പ്രായത്തിലും മികച്ചതാവുന്നു എന്നതാണ് സത്യം.



Click it and Unblock the Notifications
