Latest Updates
-
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ഡൽഹിയിൽ കനത്ത മഴ; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
2026 ഗുരുപൂർണിമ: സൂര്യ-ഗുരു സംയോഗം; ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, അറിയേണ്ടതെല്ലാം -
ജൂലൈ 28: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും തേടിയെത്തും! -
ചന്ദ്രൻ മകരം രാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെ ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക മാറ്റങ്ങൾ! -
ജൂലൈ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നഗരം തിരിച്ചുള്ള ശുഭമുഹൂർത്തങ്ങൾ -
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ്
തേനിലെ അത്ഭുതം നിസ്സാരമല്ല: ആയുര്‍വ്വേദത്തിലുണ്ട് ചര്‍മ്മസംരക്ഷണത്തിന് തേന്‍ കൂട്ടുകള്‍
ആയുര്‍വ്വേദവും ചര്‍മ്മസംരക്ഷണവും വളരെ അടുത്ത ബന്ധമാണ് ഉള്ളത്. പലപ്പോഴും ചര്‍മ്മത്തിന്റെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ആയുര്‍വ്വേദത്തെ ആശ്രയിക്കുമ്പോള്‍ അതില്‍ തേന്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. പലപ്പോഴും പല സൗന്ദര്യ ചര്‍മ്മ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേന്‍ ഉപയോഗിക്കാം. എന്നാല്‍ തേനിന്റെ ഉപയോഗം എത്രത്തോളം ഗുണങ്ങള്‍ നല്കുന്നു, എന്തൊക്കെ ഗുണങ്ങള്‍ നല്കുന്നു എന്നത് ചോദ്യമാണ്.
നൂറ്റാണ്ടുകളായി ആയുര്‍വേദത്തില്‍ തേന്‍ ഒരു പ്രധാന വസ്തുവാണ്. രോഗശാന്തി ഗുണങ്ങള്‍ക്ക് പേരുകേട്ട തേന്‍ സൗന്ദര്യ സംരക്ഷണത്തിനും സംശയമില്ലാതെ ഉപയോഗിക്കാം. ചര്‍മ്മത്തെ മികച്ചതാക്കാനും പുനരുജ്ജീവിപ്പിക്കാനും ഉള്ള കഴിവിന് തേന്‍ അത്രയധികം ഗുണങ്ങള്‍ നല്‍കും. തേനിന്റെ ഗുണങ്ങള്‍ ലഭിക്കുന്നതിനായി പലപ്പോഴും അത് മറ്റ് ചില ഘടകങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

തേന്‍ എപ്രകാരം ഉപയോഗിക്കാം?
പലപ്പോഴും ചര്‍മ്മ സംരക്ഷണത്തിനായി തേന്‍ ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടുകയോ അല്ലെങ്കില്‍ മറ്റ് ചേരുവകളുമായി കലര്‍ത്തിയോ ഉപയോഗിക്കാവുന്നതാണ്. ഇത് മുഖക്കുരു ചികിത്സിക്കുന്നതിനും വരണ്ട ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിനും പാടുകള്‍ കുറയ്ക്കുന്നതിനും എല്ലാം വളരെയധികം സഹായിക്കുന്നു. അത് മാത്രമല്ല തേനിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അണുബാധകള്‍ക്കെതിരെ പോരാടുകയും ചെയ്യുന്നു. ഇത് കൂടാതെ ഇതിന്റെ ശാന്തമായ സ്വഭാവം പ്രകോപിതരായ ചര്‍മ്മത്തെ ശാന്തമാക്കുകയും ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
തേനിന്റെ ഗുണങ്ങള്‍
തേനിലെ ആന്റിഓക്സിഡന്റ് ഉള്ളടക്കം ഫ്രീ റാഡിക്കലുകളെ പൂര്‍ണമായും ചെറുക്കുന്നതോടൊപ്പം ആരോഗ്യകരമായ ചര്‍മ്മത്തിനും സഹായിക്കുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളും നിസ്സാരമെന്ന് കരുതി നാം ഒഴിവാക്കി വിടുമ്പോള്‍ അത് ചര്‍മ്മത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അവയെ ഒന്നൊഴിയാതെ ഇല്ലാതാക്കുന്നതിന് തേന്‍ മികച്ചതാണ്. ചര്‍മ്മത്തിലേക്ക് ഈര്‍പ്പം വലിച്ചെടുക്കുന്നതോടൊപ്പം തന്നെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും സഹായിക്കും. ഇത് ഫേസ് മാസ്കുകള്‍ക്കും ക്രീമുകള്‍ക്കും ജലാംശം നല്‍കുന്നതിന് ധാരാളമായി ഉപയോഗിക്കുന്നതാണ്. സ്ഥിരമായി തേന്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മം കൂടുതല്‍ സോഫ്റ്റ് ആക്കുന്നു.
എപ്രകാരം ഉപയോഗിക്കാം
ചര്‍മ്മസംരക്ഷണത്തിനായി ആയുര്‍വ്വേദ പ്രകാരം തേന്‍ തനിയേ ഉപയോഗിക്കാവുന്നതാണ്. ഇത് ഫലങ്ങള്‍ നല്‍കുമെങ്കിലും ഇരട്ടി ഫലത്തിനായി നിങ്ങള്‍ക്ക് മഞ്ഞള്‍ അല്ലെങ്കില്‍ ആര്യവേപ്പ് എന്നിവയുമായി മിക്സ് ചെയ്യാം. ഇതില്‍ മഞ്ഞള്‍ വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്‍ നല്കുന്നു, ആര്യവേപ്പ് അധിക ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നല്കുന്നു. ഈ കോമ്പിനേഷനുകള്‍ ഫേസ് പാക്കുകളിലും സ്ക്രബുകളിലും സ്ഥിരമായി ഉപയോഗിക്കുന്നതാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
മറ്റ് ഗുണങ്ങള്‍
ചര്‍മ്മത്തെ നമ്മള് പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിലുപരി ആയുര്‍വേദ ചര്‍മ്മസംരക്ഷണ ദിനചര്യകളില്‍ തേന്‍ ഒരു പ്രധാന ഘടകമായി ഇന്നും ഉപയോഗിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പ്രകൃതിദത്ത പരിഹാരങ്ങള്‍ തേടുന്നവര്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേന്‍. ദൈനംദിന ചര്‍മ്മസംരക്ഷണത്തില്‍ തേന്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, അവ നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മികച്ചത് തന്നെയാണ് തേന്‍ എന്ന് ആദ്യ ഉപയോഗത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications